ഭർത്താവിന് ആദ്യ വിവാഹബന്ധത്തിൽ കൊച്ചുമകൾ, മകളുടെ പ്രായം, ശ്രിയ പ്രശ്നമാക്കുന്നു? പ്രചരിക്കുന്ന റിപ്പോർട്ട്

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് വലിയ ജനപ്രീതി നേടിയ ശ്രിയ ശരൺ ഇന്ന് കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ്. 2018 ലാണ് ശ്രിയ വിവാഹിതയായത്. റഷ്യക്കാരനായ ആൻഡ്ര്യൂ കൊസചെവ് ആണ് ഭർത്താവ്. ഇരുവർക്കും ഒരു മകളുണ്ട്. അമ്മയായ വിവരം കുറേ നാൾ ശ്രിയ മാധ്യമങ്ങളറിയാതെ സൂക്ഷിച്ചിരുന്നു. സിനിമകളിൽ അവസരം ലഭിക്കാതാകും എന്ന ആശങ്കയായിരുന്നു ഇതിന് കാരണം. മകൾ ജനിച്ച് തന്റെ ഫിറ്റ്നെസ് തിരികെ നേടിയെടുത്ത ശേഷമാണ് ശ്രിയ ഇക്കാര്യം പുറത്തറിയിക്കുന്നത്. സ്വകാര്യ ജീവിതം ലെെം ലെെറ്റിലേക്ക് കൊണ്ട് വരാതിരിക്കാൻ ശ്രിയ ശ്രദ്ധിക്കാറുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രിയ ശരണിന്റെ വിവാഹ ജീവിതം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശ്രിയയും ആൻഡ്ര്യൂവു തമ്മിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തെന്നാണ് ​ഗോസിപ്പുകൾ. സോഷ്യൽ മീഡിയയിൽ വരുന്ന അഭ്യൂഹങ്ങളിൽ ആൻഡ‍്രിവിന്റെ സ്വകാര്യ ജീവിതവും പരാമർശിക്കുന്നുണ്ട്.

Shriya Saran

ആൻഡ്രി ശ്രിയയെ വിവാഹം ചെയ്യും മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നെന്നും വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞ ഈ വിവാഹ ബന്ധത്തിൽ ഒരു മകളുണ്ടെന്നുമാണ് പറയപ്പെടുന്നത്. മിസ്റ്റർ ആൻഡ്രിക്കൊപ്പം രണ്ട് വർഷം വർക്ക് ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു. ശ്രിയ വളരെ പ്രെെവറ്റായ വ്യക്തിയാണ്. ജീവിതത്തെക്കുറിച്ച് ഒന്നും തുറന്ന് പറയില്ല. ആദ്യ വിവാഹ ബന്ധത്തിലെ റഷ്യൻ മകൾക്കും കൊച്ചുമകൾക്കും ഇന്ത്യൻ ഭാര്യയായ ശ്രിയക്കും മകൾക്കും ഇടയിലാണിപ്പോൾ ആൻ‍‍ഡ്രി.

റഷ്യൻ മകൾക്കും കൊച്ചുമകൾക്കും വേണ്ടി ആൻഡ്രി പണം ചെലവഴിക്കുന്നത് ശ്രിയക്ക് ഇഷ്ടമല്ല. കുറച്ച് മാസങ്ങളായി അവർ പരസ്പരം സംസാരിക്കുന്നില്ല. കുടുംബങ്ങൾ പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ ശ്രമിക്കുകയാണ് എന്നാണ് പ്രചരിക്കുന്ന സ്ക്രീൻഷോ‌ട്ട്. ആൻഡ്രിക്ക് മൂന്ന് വയസോളമുള്ള ഒരു കൊച്ചുമകളുണ്ടെന്ന വാദം പലരെയും ഞെട്ടിച്ചു.

Shriya Saran

കാരണം ആൻഡ്രിവിന് ശ്രിയയിൽ പിറന്ന മകൾക്ക് ഏകദേശം ഇതേ പ്രായമാണ്. എന്നാൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന വാദം വരുന്നുണ്ട്. മാസങ്ങൾക്ക് മുമ്പും ആൻഡ്രിവിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇതേ വാദം വന്നിരുന്നു. അതിനാൽ ഇത് വെറും ​ഗോസിപ്പ് മാത്രമാണെന്നാണ് ചിലർ പറയുന്നത്. ശ്രിയക്കൊപ്പം മിക്ക സിനിമാ ഇവന്റുകളിലും ഭർത്താവിനെ കാണാറുണ്ടായിരുന്നു. ഇരുവരുടെയും സ്നേഹ പ്രകടനങ്ങൾ ചർച്ചയാകാറുമുണ്ട്. ക്യാമറകൾക്ക് മുന്നിൽ ആൻഡ്രി ശ്രിയയെ ചുംബിക്കുന്ന ദൃശ്യങ്ങൾ പലപ്പോഴും വെെറലായി.

ഒരിക്കൽ ഇതേക്കുറിച്ച് ശ്രിയ ശരൺ സംസാരിച്ചിട്ടുണ്ട്. ചില സമയത്ത് അദ്ദേഹം സാധാരണ പോലെ എന്നെ ഉമ്മ വെക്കും. പക്ഷെ മുന്നിലുള്ള എല്ലാവരും കൈയടിക്കും. എന്താണിവിടെ സംഭവിക്കുന്ന.ത് ഞാൻ നിന്നെ വിവാഹം കഴിച്ചതാണ്, എനിക്ക് നിന്നെ ചുംബിക്കാമെന്നാണ് ഭർത്താവ് പറയാറെന്നും ശ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. . ചില സമയത്ത് ഇതിന്റെ പേരിൽ പലരും ട്രോളാറുണ്ട്. പക്ഷെ ഞങ്ങൾക്കത് ക്യൂട്ട് ആയി തോന്നിയതിനാലാണ് ചെയ്യുന്നതെന്നും ശ്രിയ ശരൺ പറഞ്ഞു. വിവാഹ ശേഷം മുൻനിര നായിക സ്ഥാനം ശ്രിയ ശരണിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് സഹനായികാ വേഷങ്ങളിലുൾപ്പെടെ ശ്രിയ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Read more about: shriya saran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X