നയൻതാര ആ ജോത്സ്യന്റെ പിടിയിൽ, എപ്പോഴും കൂടെ; വിഘ്നേശുമായി പിരിയുന്നെന്ന അഭ്യൂഹത്തെക്കുറിച്ച് അന്തനൻ
ആരാധകർക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. വിഘ്നേശ് ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് നയൻതാരയെ ഇത്ര സന്തോഷത്തോടെ കാണുന്നതെന്ന് ആരാധകർ പറയാറുണ്ട്. ഇരുവരും വിവാഹിതരായിട്ട് മൂന്ന് വർഷമായി. ഉയിർ, ഉലകം എന്നിവരാണ് മക്കൾ. നയൻതാരയും വിഘ്നേശ് ശിവനും വേർപിരിയുന്നെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം ചില തെലുങ്ക് മീഡിയകളിൽ പ്രചരിച്ചിരുന്നു. നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സ്ക്രീൻഷോട്ടാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്.
വിവാഹം ഒരു അബദ്ധം. ഭർത്താവിന്റെ പ്രവൃത്തികൾക്ക് ഞാൻ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്നെ വെറുതെ വിടൂ. നിങ്ങൾ കാരണം ഞാൻ ഇതിനകം ഒരുപാട് അനുഭവിച്ചു എന്നാണ് വെെറലായ സ്ക്രീൻ ഷോട്ടിലുള്ളത്. ഇതിന് പിന്നാലെയാണ് നയൻതാര-വിഘ്നേശ് ഗോസിപ്പ് പ്രചരിച്ചത്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. സത്യാവസ്ഥ എന്തെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ അന്തനൻ തനിക്ക് ലഭിച്ച ചില വിവരങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു.

ഒരു ജ്യോത്സ്യന്റെ പിടിയിൽ നയൻതാര അകപ്പെട്ടു എന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ. പഴനിയിലും മറ്റുമെല്ലാം പോകുമ്പോൾ നയൻതാരയ്ക്കൊപ്പം ഉയരമുള്ള ഒരാളുണ്ട്. അത് ആരാണെന്ന് നോക്കിയപ്പോൾ ഒരു ജോത്സ്യനാണ്. അയാളുടെ ഫേസ്ബുക്കിൽ പോയി നോക്കിയപ്പോൾ ചില പോസ്റ്റുകളുണ്ട്. അജിത്ത് കുമാറിന് ഒരു വിപത്തുമെന്ന് പ്രവചിച്ച് 18 ദിവസത്തിനുള്ളിൽ അത് സംഭവിച്ചു. അതേ പോലെ നയൻതാരയ്ക്കും ചില പ്രശ്നങ്ങളുണ്ട്.
വലിയ വഴക്ക് സംഭവിക്കാൻ പോകുന്നു, നിങ്ങൾക്ക് വലിയൊരു വിപത്ത് സംഭവിക്കാൻ പോകുന്നു എന്നെല്ലാം ഇയാൾ പ്രവചിച്ചിട്ടുണ്ട്. വലിയ ആളുകളുടെ ജോത്സ്യനാണ് താനെന്ന് ഇയാൾ അവകാശപ്പെടുന്നുണ്ട്. ഇയാളുടെ കാര്യമറിഞ്ഞ് നയൻതാര വിളിച്ചതാണോ എന്നറിയില്ല. അടുത്തടുത്തായി നയൻതാരയുടെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ ഈ ജോത്സ്യനുണ്ടെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നെന്ന് അന്തനൻ വാദിക്കുന്നു.

വലിയ ദെെവ വിശ്വാസിയാണ് നയൻതാര. ക്ഷേത്രങ്ങളിൽ ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ട്. ക്രിസ്ത്യൻ മതസ്ഥയായിരുന്ന നടി പിന്നീട് മതം മാറുകയായിരുന്നു. വിഘ്നേശ് ശിവനും വലിയ ഭക്തനാണ്. പുറത്ത് വരുന്ന ഗോസിപ്പുകളോട് നയൻതാരയോ വിഘ്നേശ് ശിവനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കരിയറിലെ തിരക്കുകളിലാണിപ്പോൾ നയൻതാര.
മൂക്കുത്തി അമ്മൻ 2, ടോക്സിക്ക്, ഡിയർ സ്റ്റുഡന്റ്സ് ഉൾപ്പെടെയുള്ള സിനിമകൾ ഒരുങ്ങുന്നു. മലയാള ചിത്രം ഡിയർ സ്റ്റുഡന്റ്സിൽ നിവിൻ പോളിയാണ് നായകൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയോട് എന്ന ചിത്രത്തിലും നയൻതാരയാണ് നായിക. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പമുള്ള സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വലിയ താരനിര അണിനിര സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
എൽഐസിയാണ് വിഘ്നേശ് ശിവന്റെ വരാനിരിക്കുന്ന സിനിമ. ലൗ ഇൻഷുറൻസ് കമ്പനി എന്നാണ് മുഴുവൻ പേര്. വിഘ്നേശിന് കരിയറിലേക്കുള്ള തിരിച്ച് വരവാകും ഈ സിനിമയെന്നാണ് പ്രതീക്ഷ. മോശം സമയമാണ് വിഘ്നേശിന് ഇപ്പോൾ കരിയറിൽ. സംവിധായകനെ വെച്ച് പ്രൊജക്ടുകൾ ചെയ്യാൻ പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളും താരങ്ങളും തയ്യാറാകുന്നില്ലെന്ന് സൂചനയുണ്ട്. അജിത്ത് കുമാറിന്റെ പ്രൊജക്ടിൽ നിന്ന് പ്രൊഡക്ഷൻ കമ്പനിയുടെ അതൃപ്തി കാരണം വിഘ്നേശിന് പിൻവാങ്ങേണ്ടി വന്നിരുന്നു. ഇത് കരിയറിൽ വലിയ തിരിച്ചടിയായി. ജോലിയില്ലാതെ താൻ വീട്ടിലിരുന്നെന്ന് കഴിഞ്ഞ വർഷം വിഘ്നേശ് തുറന്ന് പറഞ്ഞിരുന്നു. സംവിധായകന്റെ ശക്തമായ തിരിച്ച് വരവ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications











