ബോഡിഗാർഡുകളുടെ ശമ്പളം, വീട്ടുജോലിക്കാർ അനുവാദമില്ലാതെ കോഫി പോലും കുടിക്കില്ല; നയൻതാരയുടെ ലെെഫ്സ്റ്റെെൽ
താരകമൂല്യത്തിൽ ചെറിയ ഇടിവ് വന്നെങ്കിലും നയൻതാരയ്ക്ക് ഇപ്പോഴും സിനിമാ ലോകത്ത് വലിയ സ്ഥാനമുണ്ട്. അഭിനയവും ബിസിനസുമെല്ലാമായി തിരക്കുകളിലാണ് നയൻതാര. ഇതിനിടെ രണ്ട് മക്കളുടെ കാര്യങ്ങളും നോക്കാനുണ്ട്. ഒരുപാട് കാര്യങ്ങളിൽ ഒരേസമയം ശ്രദ്ധ കൊടുക്കുന്ന നയൻതാരയ്ക്ക് ഇതിന് സാധിക്കുന്നത് നിരവധി സ്റ്റാഫുകളുള്ളത് കൊണ്ടാണ്. മക്കളെ നോക്കാൻ ആയമാരുണ്ട്. വീട്ടുജോലിക്കാർ, കരിയറിലെ തിരക്കുകൾ മാനേജ് ചെയ്യാനുള്ള ടീം, ബോഡി ഗാർഡുകൾ തുടങ്ങി നയൻതാരയ്ക്ക് എന്തിനും ഏതിനും സ്റ്റാഫുകളുണ്ട്.
നയൻതാരയുടെ ബോഡി ഗാർഡുകൾക്ക് നൽകുന്ന ശമ്പളത്തെക്കുറിച്ചുള്ള വിവരമാണിപ്പോൾ ശ്രദ്ധ നേടുുന്നത്. ഒരു കോടിക്കും രണ്ട് കോടിക്കും ഇടയിലാണ് താരത്തിന്റെ ബോഡി ഗാർഡുകൾക്ക് നൽകുന്നതെന്നാണ് റിപ്പോർട്ട്. ഒരു സിനിമയ്ക്ക് അഞ്ച് കോടിയിലേറെ പ്രതിഫലം വാങ്ങുന്ന നയൻതാരയെ സംബന്ധിച്ച് സ്റ്റാഫുകളുടെ ശമ്പളം ചെറിയ കാര്യമാണ്. അതേസമയം ഇത് ബോഡി ഗാർഡുകളുടെ ചെലവ് നയൻതാരയാണോ സിനിമകളുടെ പ്രൊഡ്യൂസർമാരാണോ വഹിക്കുന്നതെന്ന് വ്യക്തമല്ല.

താരങ്ങളുടെ ബോഡി ഗാർഡുകളുടെ ചെലവ് വഹിക്കേണ്ടി വരുന്നതിനെതിരെ തമിഴ് നിർമാതാക്കളുടെ സംഘടന നേരത്തെ പ്രതികരിച്ചിരുന്നു. നയൻതാരയുടെ മക്കളെ നോക്കുന്ന ആയമാരുടെ സെറ്റിലെ താമസ ചെലവുൾപ്പെടെ നിർമാതാക്കൾ വഹിക്കേണ്ട സാഹചര്യമാണെന്ന് നേരത്തെ ആരോപണം വന്നിരുന്നു. അതേസമയം സ്റ്റാഫുകൾക്ക് എല്ലാവിധ സൗകര്യങ്ങളും നൽകുന്നയാളാണ് നയൻതാര.
കഴിഞ്ഞ പിറന്നാളിന് നയൻതാര തന്റെ സ്റ്റാഫുകൾക്ക് യാത്രയ്ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് നൽകിയിരുന്നു. നയൻതാര ജോലിക്കാരോട് കാണിക്കുന്ന സ്നേഹത്തെക്കുറിച്ച് ഒരിക്കൽ ഭർതൃമാതാവ് മീന കുമാരി സംസാരിച്ചിരുന്നു. വീട്ടിൽ ജോലിക്ക് എട്ട് പേരുണ്ട്. അവരിൽ ഒരാളായ ഒരു സ്ത്രീ വളരെ വിഷമത്തോടെ ഇരുന്നപ്പോൾ എന്ത് പറ്റിയെന്ന് നയൻതാര ചോദിച്ചു.

നാല് ലക്ഷം രൂപ കടമുണ്ടെന്ന് പറഞ്ഞപ്പോൾ നയൻതാര ഉടനെ നാല് ലക്ഷം രൂപ കൊടുത്തു. ഞാൻ ഇത് കണ്ട് കൊണ്ടിരിക്കുന്നുണ്ട്. നടിയായത് കൊണ്ടാണ് അവർക്ക് കൊടുക്കാനായത്. പക്ഷെ നാല് ലക്ഷം രൂപ കൊടുക്കാനും ഒരു മനസ് വേണ്ടേ. നയൻതാരയുടെ അമ്മ ആ സ്ത്രീക്ക് രണ്ട് സ്വർണത്തിന്റെ വള ഊരി നൽകി. കാരണം ഒരു കോഫി പോലും നയൻതാരയോട് ചോദിക്കാതെ അവർ കുടിക്കില്ല. അപാർട്മെന്റിൽ ക്യാമറയുണ്ട്. അനുവാദം കൊടുത്താലേ ഭക്ഷണമെടുത്ത് കഴിക്കൂ. അതേസമയം ഇഷ്ടം പോലെ അവർക്ക് കൊടുക്കും. വിശ്വാസ്യതയോടെ ജോലി ചെയ്താൽ ഗുണമുണ്ടെന്ന് മീന കുമാരി അന്ന് പറഞ്ഞു.
തമിഴകത്ത് താരമായത് മുതൽ ആഡംബര ജീവിതമാണ് നയൻതാര നയിക്കുന്നത്. ചെന്നെെയിലും ഹെെദരാബാദിലും വലിയ ബംഗ്ലാവുകളുണ്ട്. റൗഡി പിക്ചേർസ് എന്ന പ്രൊഡക്ഷൻ ഹൗസ്, ഒന്നിലേറെ ബിസിനസ് സംരഭങ്ങൾ എന്നിവ നയൻതാരയ്ക്കുണ്ട്. നിരവധി സിനിമകളും നടി ഇന്ന് ചെയ്യുന്നുണ്ട്. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ്, പാട്രിയോട് എന്നിവയാണ് റിലീസ് ചെയ്യാനുള്ള സിനിമകൾ. തമിഴിൽ മൂക്കുത്തി അമ്മൻ 2, കന്നഡയിൽ ടോക്സിക് തുടങ്ങിയ പ്രൊജക്ടുകളും വരാനുണ്ട്. കരിയറിൽ ഒരു ഹിറ്റ് സിനിമ നയൻതാരയ്ക്ക് ഇന്ന് അനിവാര്യമാണ്. ജവാൻ ഒഴിച്ച് നടിക്ക് അടുത്ത കാലത്തൊന്നും വലിയ ഹിറ്റുകളില്ല. ജവാനിൽ നടിയുടെ കഥാപാത്രത്തിന് വലിയ പ്രാധാന്യവും ഇല്ലായിരുന്നു. ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ സിനിമ പക്ഷെ ശ്രദ്ധിക്കപ്പെട്ടില്ല.


Click it and Unblock the Notifications