»   » സ്വന്തമായി റെസ്റ്റോറന്റുള്ള മലയാള സിനിമയിലെ എത്ര താരങ്ങളെ നിങ്ങള്‍ക്കറിയാം?

സ്വന്തമായി റെസ്റ്റോറന്റുള്ള മലയാള സിനിമയിലെ എത്ര താരങ്ങളെ നിങ്ങള്‍ക്കറിയാം?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ ചില താരങ്ങള്‍ അഭിനയത്തിലൂടെ മാത്രമല്ല പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിട്ടുള്ളത്. പിന്നെയോ? രുചികരമായ ഭക്ഷണങ്ങള്‍ നല്‍കിയും പ്രേക്ഷക മനസ്സ് കീഴടക്കാറുണ്ട്. പറഞ്ഞ് വരുന്നത് മറ്റൊന്നുമല്ല, സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് പുറമേ പല താരങ്ങളും മറ്റ് ബിസിനസ്സുകളും ചെയ്യാറുണ്ട്. അതില്‍ ചിലര്‍ ഫുഡ് ബിസിനസ്സും ചെയ്ത് വരുന്നുണ്ട്.

എന്നാല്‍ രുചികരമായ ഭക്ഷണങ്ങള്‍ നല്‍കുന്നത് മാത്രമല്ല, ആളുകളെ ആകര്‍ഷിക്കാനുള്ള പലതും ആ റസ്റ്റോറന്റുകളിലുണ്ടാകും. അങ്ങനെ മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്വന്തമായി റെസ്റ്റോറന്റുള്ള എത്ര താരങ്ങളെ നിങ്ങള്‍ക്കറിയാം? തുടര്‍ന്ന് കാണൂ..

സ്വന്തമായി റെസ്റ്റോറന്റുള്ള മലയാള സിനിമയിലെ എത്ര താരങ്ങളെ നിങ്ങള്‍ക്കറിയാം?

എറാണാകുളത്ത് ഇടപ്പള്ളിയില്‍ ലുലു മാളിന് സമീപമുള്ള ദേ പുട്ട് അറിയത്താവരായി ആരുമുണ്ടാകില്ല. ദിലീപിന്റെയും നാദിര്‍ഷയുടെയും ഉടമസ്ഥതയിലാണ് ദേ പുട്ട് പ്രവര്‍ത്തിക്കുന്നത്. പലതരത്തിലുള്ള പുട്ടാണ് ദേ പുട്ടിന്റെ പ്രത്യേകത.

സ്വന്തമായി റെസ്റ്റോറന്റുള്ള മലയാള സിനിമയിലെ എത്ര താരങ്ങളെ നിങ്ങള്‍ക്കറിയാം?

മല്ലിക സുകുമാരന്റെ ഉടമസ്ഥയില്‍ ദോഹയിലാണ് സ്‌പൈസ് ബോട്ട്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് റെസ്റ്റോറന്റിന്റെ ഡയറക്ടേഴ്‌സ്. 2013 ലാണ് സ്‌പൈസ് ബോട്ടിന് തുടക്കമിടുന്നത്.

സ്വന്തമായി റെസ്റ്റോറന്റുള്ള മലയാള സിനിമയിലെ എത്ര താരങ്ങളെ നിങ്ങള്‍ക്കറിയാം?

ആസിഫ് അലിയുടെ ഉടമസ്ഥയില്‍ കൊച്ചി പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്നതാണ് വാഫല്‍ സ്ട്രീറ്റ്. ആസിഫ് അലിയ്‌ക്കൊപ്പം സുഹൃത്തുക്കളായ മുജീബ് ബ്രിജേഷ് തുടങ്ങിയവരുടെ ഷെയറുമുണ്ട്.

സ്വന്തമായി റെസ്റ്റോറന്റുള്ള മലയാള സിനിമയിലെ എത്ര താരങ്ങളെ നിങ്ങള്‍ക്കറിയാം?

കൊച്ചി കാക്കനാട് പ്രവവര്‍ത്തിക്കുന്ന മമ്മ മിയ റസ്‌റ്റോറന്റ് നടന്‍ സിദ്ദിഖിന്റെയും മകന്‍ ഷാഹിന്റെയും ഉടമസ്ഥതയിലുള്ളതാണ്. 2013ലാണ് മമ്മ മിയയ്ക്ക് തുടക്കമിടുന്നത്. നാടന്‍ ഭക്ഷണം മുതല്‍ നോര്‍ത്തേണ്‍, ഇന്റര്‍നാഷ്ണല്‍ വരെ വ്യത്യസ്തമായ ഭക്ഷണമാണ് സിദ്ദിഖിന്റെ മമ്മ മിയയുടെ പ്രത്യേകത.

സ്വന്തമായി റെസ്റ്റോറന്റുള്ള മലയാള സിനിമയിലെ എത്ര താരങ്ങളെ നിങ്ങള്‍ക്കറിയാം?

സംവിധായകന്‍ ആഷിക് അബുവിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയില്‍ കൊച്ചിയിലെ പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്നതാണ് കഫേ പപ്പായ. സാധരണ റസ്റ്റോറന്റുകളില്‍ നിന്ന് വ്യത്യസ്തമാണ് ആഷിക് അബുവിന്റെ കഫേ പപ്പായ. മ്യൂസിക്, പുതിയ സിനിമകളുടെ ട്രെയിലറുകള്‍, ഡോക്യൂമെന്ററികള്‍ തുടങ്ങിയവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

സ്വന്തമായി റെസ്റ്റോറന്റുള്ള മലയാള സിനിമയിലെ എത്ര താരങ്ങളെ നിങ്ങള്‍ക്കറിയാം?

ദേ പുട്ടു കൂടാതെ ദിലീപിന്റെ ഉടമസ്ഥയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റാണ് മാംഗോ ട്രീ. ഗ്രില്‍സ്, ബിസ്‌ട്രോ, ഇറ്റാലിയന്‍ ഫുഡ് എന്നിവായാണ് മാംഗോ ട്രീയുടെ പ്രത്യേകത.

English summary
Restaurant owned by malayalam film actors.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam