നസ്രിയയും ഫഹദും ഒന്നിക്കുന്ന മാസ്! ട്രാന്‍സ് അതിശയിപ്പിക്കുന്ന ചിത്രമാണെന്ന് റസൂല്‍ പൂക്കുട്ടി
ബാംഗ്ലൂര്‍ ഡെയിസിന് ശേഷം ഫഹദ് ഫാസിലും നസ്രിയ നസീമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ട്രാന്‍സ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് നായകനാവുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ട്രാന്‍സ് എന്ന് ഫഹദ് നേരത്തെ തുറന്ന് പറഞ്ഞിരുന്നു. അതേ കാര്യമാണ് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും പറഞ്ഞിരിക്കുന്നത്.
ഫഹദിനൊപ്പം ട്രാന്‍സിന്റെ പിന്നണിയില്‍ റസൂല്‍ പൂക്കുട്ടിയുടെ സാന്നിധ്യവുമുണ്ട്. സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ട്രാന്‍സ് ഒരു മഹത്തായ സിനിമയാണെന്നും നമുക്ക് ചുറ്റും നടക്കുന്ന അനേകം യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ജീവശക്തിയേക്കാള്‍ വലുതാണെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു.

നിലവില്‍ ട്രാന്‍സിന്റെ മൂന്നാം ഷെഡ്യൂളാണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. ഞങ്ങളെല്ലാവരും ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് പ്രയത്‌നിക്കുന്നുണ്ട്. അതെല്ലാം ചേര്‍ന്ന് മലയാള പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യ വിരുന്നായിരിക്കും ഫഹദിന്റെ ട്രാന്‍സ് എന്നും റസൂല്‍ പൂക്കുട്ടി പറയുന്നു. സംവിധാനത്തിനൊപ്പം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അമല്‍ നീരദാണ് ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിംഗ്. ഫഹദിന് പുറമേ വിനായകന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, വേദിക, ചെമ്പന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഓണത്തിന് മുന്നോടിയായി ട്രാന്‍സ് തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.


Click it and Unblock the Notifications











