മഞ്ജുവിന് എല്ലാം അറിയാം! ആ ഒൡമ്പ് ദിലീപിന് എതിരെ തന്നെ! പുറത്തുള്ളവരെ പൂട്ടുന്നവരെ പൊരുതും

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായതിന് ശേഷമുളള ദിലീപിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞായിരുന്നു അദ്ദേഹം താന്‍ അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇതാദ്യമായാണ് അദ്ദേഹം മഞ്ജുവിനെക്കുറിച്ച് സംസാരിക്കുന്നത്. ഇനിയുള്ള യുദ്ധം ഇവര്‍ തമ്മിലാണെന്നായിരുന്നു കമന്റുകള്‍. അഭിമുഖങ്ങളില്‍ പോലും ദിലീപിനെക്കുറിച്ച് ചോദിച്ചാല്‍ അതേക്കുറിച്ച് പറയുന്നില്ലെന്ന് പറഞ്ഞ് ഒഴിയാറാണ് മഞ്ജു. വിവാഹമോചനത്തെക്കുറിച്ചും, മകള്‍ അച്ഛനൊപ്പം പോയതിനെക്കുറിച്ചുമെല്ലാം പല തരത്തിലുള്ള കഥകളാണ് പ്രചരിക്കുന്നത്. ഇതിലൊന്നും മഞ്ജു ഇന്നേവരെ പ്രതികരിച്ചിട്ടില്ല.

കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് ആരായാലും അവര്‍ പുറത്ത് പകല്‍ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാവൂയെന്നായിരുന്നു മഞ്ജു വാര്യര്‍ പ്രതികരിച്ചത്. തുടക്കം മുതലേ തന്നെ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പരസ്യമായി പറഞ്ഞത് മഞ്ജുവായിരുന്നു. അന്ന് പറഞ്ഞതിനെക്കാളും അഗ്രസീവായാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍ പ്രതികരിച്ചതെന്ന് റിട്ടയേര്‍ഡ് എസ് പി ജോര്‍ജ് ജോസഫ് പറയുന്നു. ദ പ്രൈം വിറ്റ്‌നസ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Manju Warrier have same opinion  she hinted all in that post
Photo Credit: Dileep/ Manju Warrier / Facebook

ആരാണ് ഈ കുറ്റകൃത്യം ചെയ്തതെന്ന് മഞ്ജുവിന് അറിയാമല്ലോ. മനുഷ്യമനസാക്ഷിയുള്ളൊരാള്‍ക്ക് കേട്ടിരിക്കാനാവില്ല അതിജീവിതയുടെ വാക്കുകള്‍. അത് ചെയ്യിച്ചത് ആരാണെന്നത് പകല്‍വെളിച്ചം പോലെ അന്തരീക്ഷത്തിലുണ്ട്. വേറെ ആര്‍ക്കും ആ കുട്ടിയോട് ആ രീതിയിലുള്ള വൈരാഗ്യമില്ല. മഞ്ജുവിനും ഇതേക്കുറിച്ചും അറിയാം. ആസൂത്രണം ചെയ്തവര്‍ പുറത്ത് തന്നെയുണ്ടെന്ന് ഊന്നിപ്പറയുകയായിരുന്നു അവര്‍. നീതി ലഭിക്കില്ലെന്ന് സ്വയം മനസിലാക്കിയതിനെക്കുറിച്ച് അതിജീവിതയ്ക്കും മഞ്ജുവിനും അവരോട് അടുപ്പമുള്ളവര്‍ക്കും അറിയാം. ഗൂഢാലോചനയ്ക്ക് ഡയറക്ട് എവിഡന്‍സൊന്നും കിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതിലേക്ക് നയിക്കുന്ന തെളിവുകള്‍ എങ്കിലും കിട്ടിയാല്‍ മതിയായിരുന്നു. ഈ കേസില്‍ അതും ലഭിച്ചില്ല.

കോടതിയില്‍ വിശ്വാസമില്ലെന്ന് തുടക്കം മുതലേ അതിജീവിത പറഞ്ഞല്ലോ, അത് ഇപ്പോള്‍ തെളിഞ്ഞല്ലോ. ഇനി അപ്പീലിന് പോവുന്നതില്‍ പ്രതീക്ഷയുണ്ട്. തനിക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ നിയമപരമായി അതിജീവിതയ്ക്ക് നീങ്ങാവുന്നതേയുള്ളൂ. അവരെ മോശമായി സോഷ്യല്‍മീഡിയയില്‍ ചിത്രീകരിച്ചത് കണ്ടിരുന്നു. അതിന് പരാതി കൊടുക്കാവുന്നതേയുള്ളൂ. കുറ്റവാളികള്‍ക്ക് ജീവപര്യന്തം തന്നെ കൊടുക്കേണ്ടതായിരുന്നു. അതിജീവിത ആവശ്യപ്പെട്ട പല കാര്യങ്ങളും കോടതി പരിഗണിച്ചിരുന്നില്ല. എന്തുകൊണ്ടാണ് കോടതി കര്‍ശന സ്വഭാവം കാണിച്ചതെന്ന് മനസിലാവുന്നില്ല.

വിധിയിലെ കാര്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒന്ന് മുതല്‍ ആറ് വരെ പ്രതികള ശിക്ഷിച്ചേക്കുമെന്നുള്ള വിവരം കോടതിയുടെ കണ്‍ക്ലൂഷനാണ്. 33 പേര്‍ക്ക് ഈ വിവരം ആരോ അയച്ചിരിക്കുന്നു. മുഖം മറച്ചുള്ളൊരാളാണ് രജിസ്‌റ്റേര്‍ഡ് തപാല്‍ അയച്ചത്. രണ്ടാം തീയതിയാണ് അത് അയച്ചിട്ടുള്ളത്. എട്ടാം തീയതിയായിരുന്നു വിധി വന്നത്. 12ാം തീയതിയായിരുന്നു കുറ്റവാളികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ചത്.

രജിസ്റ്റേര്‍ഡ് ലെറ്ററിലെ കാര്യം തന്നെയാണ് ആ കത്തിലും ഉണ്ടായിരുന്നത്. ഇതേക്കുറിച്ച് കേസെടുത്ത് അന്വേഷിക്കേണ്ടതാണ്. അതെങ്ങനെയാണ് വിധി നേരത്തെ വന്നതെന്നത് അന്വേഷിച്ച് തന്നെ അറിയേണ്ടതാണ് എന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. നടിക്ക് വേണ്ടി മഞ്ജു വാര്യര്‍ പരസ്യമായി അനുഭവങ്ങള്‍ തുറന്ന് പറയണം. അതിജീവിതയ്ക്ക് പൂര്‍ണമായി നീതി ലഭിച്ചില്ല. വിധി പകര്‍പ്പ് ദിലീപിന് നേരത്തെ തന്നെ കിട്ടിയെന്ന് വേണം കരുതാന്‍, ആ ധൈര്യത്തിലാണ് പോലീസിനെയും മഞ്ജുവിനെയും കുറ്റപ്പെടുത്തിയത്. അത് അന്ന് തന്നെ വ്യക്തമായ കാര്യമാണ്, തുടങ്ങിയ കമന്റുകളായിരുന്നു വീഡിയോയുടെ താഴെ വന്നത്.

More from Filmibeat

Read more about: manju warrier dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X