രഞ്ജിത്ത് നല്ല സുഹൃത്തും ജീവിതത്തിന്റെ ഭാഗവും, അതിനെ പറ്റി വിശദീകരിക്കേണ്ട ആവശ്യം വന്നിട്ടില്ല; രേവതി പറഞ്ഞത്!

സംവിധായകന്‍ രഞ്ജിത്ത് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ‌പ്പോൾ മുതൽ സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാകുന്ന ഒന്നാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ ശബ്ദമായി എപ്പോഴും പ്രതികരിക്കുന്ന നടി രേവതി അടക്കമുള്ള ഡബ്യുസിസി സംഘടന അം​ഗങ്ങളുടെ മൗനം. രഞ്ജിത്തുമായുള്ള സൗഹ‍ൃദം കൊണ്ടാണ് രേവതി പ്രതികരിക്കാൻ മടിക്കുന്നത് എന്ന തരത്തിലാണ് പ്രേക്ഷക പ്രതികരണങ്ങൾ വന്നത്.

ഒരിടയ്ക്ക് രഞ്ജിത്തുമായുള്ള രേവതിയുടെ സൗഹൃദം ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന ഒന്നായിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇത്തരം ​ഗോസിപ്പുകളെ കുറിച്ചുള്ള ചോദ്യം ഉയർന്നപ്പോൾ രേവതി പ്രതികരിക്കുകയും ചെയ്തിരുന്നു. ആ പഴയ അഭിമുഖം ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. ഹിപ്പോക്രാറ്റിക് സമൂഹത്തിൽ അല്ല ഞാൻ വളർന്നത്.

Revathi Ranjith Balakrishnan

ആദ്യമൊക്ക അങ്ങനെയുള്ള സമൂഹം കാണുമ്പോൾ കൺഫ്യൂഷൻ ആയിരുന്നു. പക്ഷെ ഇപ്പോൾ അതും മനസിലാക്കുകയും പഠിക്കുകയും ചെയ്തു. സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ആൾക്കാരാണ് കേരളത്തിലുള്ളതെന്ന് തോന്നാറുണ്ട്. ഞാൻ വളർന്ന സമൂഹത്തിൽ തോൽക്കുന്നതോ തെറ്റ് ചെയ്യുന്നതോ മറിഞ്ഞ് വീഴുന്നതോ ഒന്നും നാണക്കേടായി ആരും കരുതാറില്ല.

അങ്ങനെ അല്ലായിരുന്നുവെങ്കിൽ ഇന്ന് എനിക്ക് എല്ലാവരുടേയും മുന്നിൽ ഇരുന്ന് മലയാളം സംസാരിക്കാൻ പറ്റുമായിരുന്നില്ല. എന്റെ മലയാളത്തിൽ തെറ്റുണ്ട്. പക്ഷെ അതൊരു നാണക്കേടായി എനിക്ക് തോന്നാറില്ല. എല്ലാ കാര്യത്തിലും പൊതു സമൂഹത്തിന്റെ പ്രീതിക്ക് വേണ്ടി ജീവിച്ചാൽ നമ്മൾ നമുക്ക് വേണ്ടി എപ്പോൾ ജീവിക്കും?. മലയാളികൾക്കിടയിൽ സൗഹൃദങ്ങൾ കുറവായി തോന്നിയിട്ടുണ്ട്.

സുഹൃത്തുക്കളെ ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ലാത്ത ആളാണ് ഞാൻ. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. സൗഹൃദത്തിന് ജെന്ററും നോക്കാറില്ല. ഒരു പെണ്ണ് ആണിനോട് പറയുന്ന കാര്യങ്ങൾ ചിലപ്പോൾ മറ്റൊരു പെണ്ണിനോട് പറയാൻ കഴിയില്ല. ഓപ്പോസിറ്റ് സെക്സിനോട് ഒരുപാട് കാര്യങ്ങൾ പറയാൻ പറ്റും. അവർ കുറച്ച് കൂടി നന്നായി മനസിലാക്കും ലോജിസ്റ്റിക്കായ പരിഹാരങ്ങൾ പറഞ്ഞ് തരും.

ഇമോഷണൽ ആയിരിക്കില്ല. അങ്ങനെയാണ് അവർ ചിന്തിക്കുന്നത്. രഞ്ജിത്തുമായുള്ള സൗഹൃദത്തെ കുറിച്ച് ​ഗോസിപ്പ് വരുമ്പോഴും അത് നേരിടാൻ എനിക്ക് ധൈര്യമുണ്ട്. എനിക്ക് അറിയാം ഞങ്ങൾ ആരാണെന്ന്. എന്റെ കുടുംബത്തിന് അറിയാം. എന്റെ അനിയത്തിക്കുട്ടിക്ക് അറിയാം. വേറെ ആരോടും എനിക്ക് ഒന്നും പറയേണ്ട ആവശ്യമില്ല. അതാണ് എന്റെ ധൈര്യം.

Revathi Ranjith Balakrishnan

സമൂഹത്തിന് വേണ്ടി എപ്പോഴും ജീവിക്കാൻ തുടങ്ങിയാൽ പിന്നെ നമുക്ക് വേണ്ടി ജീവിക്കാൻ പറ്റാതെ വരും. രഞ്ജിത്ത് എന്റെ നല്ല സുഹൃത്താണ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അത് തീർച്ചയാണ്. പക്ഷെ അതിനെ കുറിച്ച് വിശദീകരിക്കാൻ എനിക്ക് ആവശ്യം വന്നിട്ടില്ല എന്നുമാണ് രേവതി പറഞ്ഞത്. സുരേഷ് മേനോനുമായുള്ള ദാമ്പത്യം അവസാനിപ്പിക്കാനുള്ള കാരണവും നടി വെളിപ്പെടുത്തിയിരുന്നു.

എന്റെ വിവാഹം ഇരുപത് വയസിൽ ആയിരുന്നു. ഞാൻ ഒരുപാട് ഇഷ്പ്പെട്ടയാളെയാണ് കല്യാണം കഴിച്ചത്. എന്റെ അച്ഛനും അമ്മയ്ക്കും സമ്മതമായിരുന്നു. അവർ സമ്മതിച്ചില്ലായിരുന്നുവെങ്കിൽ അത് വരെ ഞാൻ കാത്തിരിക്കുമായിരുന്നു. കാരണം ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കുടുംബത്തിന്റെ സമ്മതം വേണമെന്ന നിർബന്ധം എനിക്കുണ്ട്. അവരെ വേദനിപ്പിച്ച് ജീവിക്കാൻ എനിക്കാവില്ല.

ഞാനും സുരേഷും ഭാര്യ ഭർത്താക്കന്മാർ എന്നതിലുപരി സുഹൃത്തുക്കളായിരുന്നു. നല്ല ജീവിതമായിരുന്നു ഞങ്ങളുടേത്. പക്ഷെ ഒരു പോ‌യിന്റിൽ‌ എത്തിയപ്പോൾ ഭാര്യയും ഭർത്താവുമായി തുടരാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ രണ്ട് കുടുംബത്തോടും പറഞ്ഞു. ഞങ്ങളുടെ കാരണങ്ങളും ബോധിപ്പിച്ചു. എന്നിട്ടും അവരുടെ ആവശ്യപ്രകാരം അഞ്ച്, ആറ് വർഷം കൂടി ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാൻ നോക്കി പക്ഷെ നടന്നില്ല. സൗഹൃദം വെറുപ്പായി മാറും മുമ്പ് ഞങ്ങൾ വേർപിരിഞ്ഞു എന്നാണ് രേവതി പറഞ്ഞത്.

Read more about: revathi ranjith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X