എന്നെ കാണാതിരുന്നതിന് കാരണം, മകൾക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ; രേവതിയുടെ വാക്കുകൾ

സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ നടിയാണ് രേവതി. എൺപതുകളിൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന രേവതി നിരവധി മികച്ച സിനിമകളുടെ ഭാ​ഗമായി. ശ്രദ്ധേയ കഥാപാത്രങ്ങൾ രേവതിയെ തേടി തുടരെ വന്നു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ രേവതി വളരെ ശ്രദ്ധാലുവാണ്. മലയാളത്തിലും തമിഴിലും ഇക്കാര്യത്തിൽ നടി ഉറച്ച് നിന്നു. തമിഴകത്ത് രേവതിക്ക് വേണ്ടി തിരക്കഥകളുണ്ടായി. പ്ര​ഗൽഭരായ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും സിനിമകൾ രേവതിക്ക് തുടരെ ലഭിച്ചു.

കരിയറിലെ ഒരു ഘട്ടത്തിൽ സംവിധാനത്തിലേക്കും രേവതി കടന്നു. നിരൂപക പ്രശംസയും പുരസ്കാരങ്ങളും നേടിയ ഒരുപിടി സിനിമകൾ രേവതി സംവിധാനം ചെയ്തു. നടിയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. മാഹി എന്നാണ് രേവതിയുടെ മകളുടെ പേര്. സിം​ഗിൾ മദറാണ് നടി. ഐവിഎഫിലൂടെയാണ് രേവതി അമ്മയായത്. അമ്മയാവുക എന്നത് രേവതിയുടെ ഏറെനാളെത്തെ സ്വപ്നമായിരുന്നു.

Revathi

അതേസമയം കുഞ്ഞ് പിറന്ന വിവരം രേവതി കുറേക്കാലം മാധ്യമങ്ങളിൽ നിന്ന് മറച്ച് വെച്ചു. സിനിമാ ലോകത്ത് നടിയെ കാണാതായപ്പോൾ അക്കാലത്ത് ചോദ്യങ്ങൾ വന്നു. ഒടുവിൽ തന്റെ 48ാം പിറന്നാൾ ദിനത്തിൽ രേവതി ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കുറച്ച് വർഷമായി താൻ സിനിമാ ലോകത്ത് നിന്നും അപ്രത്യക്ഷമായതിന്റെ കാരണം പങ്കുവെക്കുന്നു.

മകൾ മാഹി എന്റെ ജീവിതമാകെ മാറ്റി. മനോഹരമായ നിമിഷങ്ങൾ നിറയുന്നു. തന്നെ പിന്തുണച്ച എല്ലാവരോടും ഈ സന്തോഷ വാർത്ത പങ്കുവെക്കാനാ​ഗ്രഹിക്കുന്നെന്നും രേവതി വ്യക്തമാക്കി. രേവതി മകളെ ദത്തെടുത്താണെന്ന് അഭ്യൂഹം വന്നു. എന്നാൽ നടി ഇത് നിഷേധിച്ചു. ഐവിഎഫിലൂടെയാണ് കുഞ്ഞ് പിറന്നത്. ദത്തെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാലത് നടന്നില്ലെന്നും രേവതി വ്യക്തമാക്കി.

Revathi

ഐവിഎഫ് ദൈവത്തിന്റെ സമ്മാനം പോലെയായിരുന്നു. മാതാപിതാക്കളുടെ പിന്തുണയോടെയാണ് ഈ പ്രോസസിലൂടെ പോയത്. ജനനത്തെക്കുറിച്ച് മകൾക്ക് അത് മനസിലാക്കാൈൻ പറ്റുന്ന പ്രായത്തിൽ താനവളോട് തുറന്ന് പറയുമെന്നും രേവതി അന്ന് വ്യക്തമാക്കി.വിവാഹ മോചനം നേടി വർഷങ്ങൾക്കിപ്പുറമാണ് രേവതി അമ്മയാകുന്നത്.

സിനിമാട്ടോ​ഗ്രാഫറും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോനായിരുന്നു രേവതിയുടെ ഭർത്താവ്. പ്രണയിച്ച് വിവാ​ഹം ചെയ്തവരാണിവർ.
1986 ൽ വിവാഹിതരായ ഇരുവരും 2013 ൽ വേർപിരിഞ്ഞു. നിയമപരമായി വേർപിരിയുന്നതിന് ഏറെക്കാലം മുന്നേ ഇരുവരും അകന്ന് കഴിയുകയായിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നെന്നും ഭാര്യ, ഭർത്താവ് എന്നീ നിലകളിൽ ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നും രേവതി തുറന്ന് പറഞ്ഞിട്ടുണ്ട്.

വേർപിരിഞ്ഞ് താമസിച്ച് അഞ്ച് വർഷത്തിന് ശേഷം വീണ്ടും ഒരുമിക്കണോ എന്ന് ആലോചിച്ചു. എന്നാൽ രണ്ട് പേരും അത് വേണ്ടെന്ന തീരുമാനത്തിലെത്തിയെന്നും രേവതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സ്വകാര്യ വിഷയങ്ങളെക്കുറിച്ച് രേവതി ഇപ്പോൾ തുറന്ന് സംസാരിക്കാറില്ല. മകളെ ലൈം ലൈറ്റിൽ നിന്നും മാറ്റി നിർത്താനും ശ്രദ്ധിക്കാറുണ്ട്. അടുത്തിടെ നടി രാധയുടെ മകൾ കാർത്തിക നായരുടെ വിവാഹത്തിന് രേവതി എത്തിയത് മകൾക്കൊപ്പമാണ്. മകളുടെ ഫോട്ടോകൾ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായി.

More from Filmibeat

Read more about: revathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X