അവൾ എന്റെ ജീവിതം മാറ്റി. എത്രയോ വർഷത്തെ ആ​ഗ്രഹമായിരുന്നു; മകളുടെ മുഖം ആദ്യമായി കണ്ടപ്പോൾ; രേവതി പറഞ്ഞത്

സിനിമാ പ്രേക്ഷകരുടെ മനസിൽ വലിയ സ്ഥാനം നേടിയെടുത്ത നടിയാണ് രേവതി. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങൾ രേവതിക്ക് കരിയറിൽ ലഭിച്ചു. തമിഴകത്ത് ഒരു കാലത്ത് രേവതിക്ക് വേണ്ടി തിരക്കഥകൾ ഒരുങ്ങി. . അഭിനയ പ്രാധാന്യമുള്ള സിനിമകൾ മാത്രം തെരഞ്ഞെടുത്ത രേവതിക്ക് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ തുടരെ ലഭിച്ചു. കരിയറിലെ ഒരു ഘട്ടത്തിൽ സംവിധാനത്തിലേക്കും രേവതി കടന്നു. നിരൂപക പ്രശംസയും പുരസ്കാരങ്ങളും നേടിയ ഒരുപിടി സിനിമകൾ രേവതി പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചു.

ഭൂതകാലം എന്ന സിനിമയിലാണ് രേവതിക്ക് അടുത്ത കാലത്ത് തിളങ്ങാനായത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ഈ സിനിമയിലൂടെ രേവതിക്ക് ലഭിച്ചു. കരിയറിനൊപ്പം രേവതിയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായി. സിനിമാട്ടോ​ഗ്രാഫറും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോനായിരുന്നു രേവതിയുടെ ഭർത്താവ്. പ്രണയിച്ച് വിവാ​ഹം ചെയ്തവരാണിവർ.

Revathi

1986 ൽ വിവാഹിതരായ ഇരുവരും 2013 ലാണ് നിയമപരമായി വിവാഹമോചനം നേടിയത്. അതിനും വർഷങ്ങൾക്ക് മുമ്പേ ഇവർ പിരിഞ്ഞ് താമസിക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറം രേവതി അമ്മയായി. 2018 ലാണ് താനൊരു അമ്മയാണെന്ന കാര്യം രേവതി തുറന്ന് പറയുന്നത്. ഐവിഎഫ് വഴിയാണ് രേവതി കുഞ്ഞിനെ ​ഗർഭം ധരിച്ചത്. മഹി എന്നാണ് മകളുടെ പേര്. മകളെ ലൈം ലൈറ്റിൽ നിന്നും മാറ്റി നിർത്താൻ രേവതി ശ്രമിക്കാറുണ്ട്.

തന്റെ മാതാപിതാക്കൾക്കും മകൾക്കുമൊപ്പം സ്വകാര്യ ജീവിതം നയിക്കാനാണ് രേവതി താൽപര്യപ്പെടുന്നത്. മകളെക്കുറിച്ച് ഒരിക്കൽ‌ രേവതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ മറക്കാൻ പറ്റാത്ത നിമിഷമേതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. മകൾ മഹിയുടെ മുഖം കണ്ടതാണ് ജീവിതത്തിൽ തനിക്ക് മറക്കാൻ പറ്റാത്ത നിമിഷമെന്ന് രേവതി പറഞ്ഞു. അവൾ എന്റെ ജീവിതം മാറ്റി.

Revathi

എത്രയോ വർഷം ആ​ഗ്രഹിച്ച് നടന്നതാണ്. എന്നന്നേക്കുമായി അവൾ തന്റെ ജീവിതം മാറ്റിയെന്നും രേവതി വ്യക്തമാക്കി. തന്റെ സ്വകാര്യ വിഷയങ്ങളെക്കുറിച്ച് രേവതി അധികം തുറന്ന് സംസാരിക്കാറില്ല. അടുത്തിടെ നടി രാധയുടെ മകൾ കാർത്തിക നായരുടെ വിവാഹത്തിന് മകൾക്കൊപ്പമാണ് രേവതി എത്തിയത്. ഏറെക്കാലത്തിന് ശേഷമാണ് രേവതിയുടെ മകളെ ക്യാമറകൾക്ക് മുന്നിൽ കണ്ടത്. വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് നേരത്തെ രേവതി തുറന്ന് സംസാരിച്ചിട്ടുണ്ട്.

ഒരു ഘട്ടത്തിൽ ഭർത്താവും ഭാര്യയുമായി ജീവിക്കാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് തോന്നി. ഞങ്ങൾ രണ്ട് പേരും ആലോചിച്ചെടുത്തസ തീരുമാനമാണ് വേർപിരിയലെന്ന് രേവതി അന്ന് വ്യക്തമാക്കി. വിവാഹവും സൗഹൃദവും വേറെയാണ്. ഞങ്ങൾക്ക് ഞങ്ങളോട് സത്യസന്ധത കാണിക്കാമെന്ന് തോന്നി.

ഇപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ഞങ്ങൾ രണ്ട് പേരും കുറേക്കൂടി സന്തുഷ്ടരാണെന്നും രേവതി ഒരിക്കൽ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. പിരിഞ്ഞ് താമസിച്ച ശേഷം അഞ്ച് കൊല്ലം കഴിഞ്ഞ് വീണ്ടും തിരിച്ച് വരണോ എന്ന് സംസാരിച്ചു. വേണ്ടെന്ന് രണ്ട് പേരും തീരുമാനിച്ചെന്നും രേവതി അന്ന് വ്യക്തമാക്കി.

More from Filmibeat

Read more about: revathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X