പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ, ഹൃദയം തകർക്കുന്ന വേദന!
നടൻ സുരേഷ് മേനോനുമൊത്തുള്ള ദാമ്പത്യം അവസാനിപ്പിച്ചതിനെ കുറിച്ച് നടി രേവതി മനസ് തുറന്നത് വീണ്ടും വൈറലാകുന്നു. പിരിയാമെന്ന് ആദ്യം പറഞ്ഞത് താനാണെന്നാണ് രേവതി ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്. 1988ൽ ആയിരുന്നു ഇവരുടെ വിവാഹം. പുസ്തകങ്ങളും മ്യൂസിക്കും കൈമാറ്റം ചെയ്താണ് ഞങ്ങൾ പ്രണയിച്ച് തുടങ്ങിയത്. എന്റെ മാതാപിതാക്കൾക്ക് ഞങ്ങളുടെ ബന്ധത്തിനോട് സമ്മതം അല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഞങ്ങളുടെ വിവാഹം നടന്നിട്ടുണ്ടാവുമായിരുന്നില്ല.
അത്തരത്തിൽ ഭയങ്കരമായൊരു പ്രണയവുമായിരുന്നില്ല. ആ പ്രായത്തിൽ തന്നെ ഞങ്ങൾ രണ്ടുപേരും പക്വതയുള്ള ആളുകളായിരുന്നു. സുരേഷ് അദ്ദേഹത്തിന്റെ അമ്മയുടെ അടുത്തും എന്റെ മാതാപിതാക്കളുടെ അടുത്തും ഞങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞു. അവർ സമ്മതം പറഞ്ഞതോടെയാണ് യഥാർത്ഥത്തിൽ പ്രണയിച്ച് തുടങ്ങിയത്.

അതിന് മുമ്പ് പരസ്പരം ഇഷ്ടമായിരുന്നു. സുഹൃത്തുക്കളായിരുന്നു. പക്ഷെ ഇതിനെല്ലാം ഇടയിലും ഞങ്ങൾക്കിടയിലുണ്ടായിരുന്ന ചില തടസങ്ങൾ മറികടന്ന് പ്രണയിച്ച് തുടങ്ങിയത് കുടുംബത്തിന്റെ പിന്തുണ ലഭിച്ചതോടെയാണ്. ഒരേ പ്രൊഫഷനിൽ നിന്നും കല്യാണം കഴിച്ചതുകൊണ്ടാണ് ബന്ധം അധികകാലം നീണ്ടുപോകാതിരുന്നതെന്ന് പറയാനാവില്ല. അതൊരു എക്സ്ക്യൂസ് മാത്രമാകും.
എനിക്ക് ഒരു ഹ്യൂമൺ ബീയിങിന്റെ ആറ്റിറ്റ്യൂഡ് മാത്രമെ എന്നും ഉണ്ടായിരുന്നുള്ളു. എന്റെ പ്രൊഫഷനിൽ തന്നെ പ്രവർത്തിക്കുന്നവർക്ക് എന്റെ ടൈമിങും മൂഡ് സ്വിങ്സും മനസിലാക്കാൻ പറ്റും. ഷൂട്ടിനായി നമ്മൾ പലയിടങ്ങളിൽ പോകുന്നവരല്ലേ. ഒരുപാട് യാത്ര ചെയ്യുന്നവരല്ലേ. പ്രൊഫഷനേക്കാൾ ഒരുമിച്ച് ജീവിക്കുന്ന രണ്ട് മനസുകളുടെ ആറ്റിറ്റ്യൂഡാണ് ബന്ധങ്ങൾ നിലനിർത്തുന്നത്.
പങ്കാളിയെ മനസിലാക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ ഏത് പ്രൊഫഷനിൽ നിന്നുള്ളവരാണെങ്കിലും കാര്യമില്ല. ഞങ്ങളുടെ വേർപിരിയൽ വ്യത്യസ്തമായ ഒന്നായിരുന്നു. ഞങ്ങൾക്കിടയിൽ കമ്യൂണിക്കേഷൻ ഗ്യാപ്പുണ്ടെന്ന് ആദ്യം മനസിലാക്കിയത് ഞാനാണ്. ശേഷം ഞങ്ങൾ ഇരുന്ന് സംസാരിച്ചു. പിന്നെ എത്ര തന്നെ സംസാരിച്ചുവെന്ന് പറഞ്ഞാലും ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് പിരിയുക എന്നത് വളരെ ഇമോഷണലായ ഒന്നാണ്. അത് ഹൃദയം തകർക്കും.
പുറത്ത് കടക്കാൻ ഒരുപാട് കഷ്ടപ്പെടും. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാനാണ്. ചെയ്യുന്നത് ശരിയാണോയെന്ന് എനിക്ക് അറിയാത്ത അവസ്ഥയായിരുന്നു. പിരിയാമെന്ന് തീരുമാനിച്ചപ്പോൾ ഞാൻ എന്റെ മാതാപിതാക്കളോട് കാര്യം പറഞ്ഞു. സുരേഷിനെ ഞാൻ കണ്ടെത്തിയത് പത്തൊമ്പത് വയസിലാണ്.

ഇരുപത്തിയൊന്ന് വർഷത്തെ പരിചയം ഞങ്ങൾക്കുണ്ട്. അദ്ദേഹം എന്റെ ഒരു ശീലമായി മാറിയിരുന്നു. ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. ഞങ്ങൾ വീണ്ടും ഒരുമിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ എന്റെ ജീവിതത്തിന്റെ അവസാനം വരെ ഞങ്ങൾ രണ്ടുപേർക്കും വേണ്ടി എപ്പോഴും ഉണ്ടായിരിക്കും.
ഒന്നെങ്കിൽ അത് സുഹൃത്തെന്ന രീതിയിലോ അല്ലെങ്കിൽ പങ്കാളിയെന്ന രീതിയിലോ ആകും എന്നാണ് രേവതി പറഞ്ഞത്. രേവതിയും സുരേഷ്‌മേനോനും ചേര്‍ന്ന് നിരവധി ടെലിവിഷന്‍ സീരിയലുകള്‍ നിര്‍മ്മിച്ചിരുന്നു. അവയിലൂണ്ടായ കനത്ത നഷ്ടമാണ് ഇരുവരുടെയും ബന്ധത്തില്‍ ഉലച്ചില്‍ വീഴ്ത്താന്‍ കാരണമായതെന്നാണ് ഇരുവരും വേർപിരിഞ്ഞ സമയത്ത് പ്രചരിച്ച റിപ്പോര്‍ട്ട്. വിവാഹമോചനത്തിനുശേഷമാണ് രേവതിക്ക് മകൾ പിറന്നത്. ഐവിഎഫ് വഴിയാണ് നടിക്ക് മകൾ പിറന്നത്.
മഹി എന്നാണ് മകളുടെ പേര്. ഇപ്പോൾ നടിയുടെ ജീവിതം മകൾക്ക് വേണ്ടിയാണ്. മഹിക്ക് നാല് വയസായശേഷമാണ് കുഞ്ഞിനെ കുറിച്ച് രേവതി വെളിപ്പെടുത്തിയത്. കുറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാഹിയെ ലഭിച്ചത്. തുടക്കത്തിൽ കുഞ്ഞിനെ ദത്തെടുക്കാമെന്നാണ് രേവതി കരുതിയിരുന്നത്. പിന്നീടാണ് ഐവിഎഫ് സാധ്യത പ്രയോജനപ്പെടുത്താമെന്ന് തീരുമാനിച്ചു. സിനിമാക്കാരുടെ ഫങ്ഷനുകളിൽ മകളുമായി നടി എത്താറുണ്ട്.


Click it and Unblock the Notifications

















