twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രേവതി ഡിപ്രഷനിൽ ആയിരുന്നു, കുഞ്ഞ് എങ്ങനെ പിറന്നാലെന്താണ്? അതിൽ ഒരു തെറ്റുമില്ല; കുട്ടി പത്മിനി

    |

    മലയാളി പ്രേക്ഷകർക്ക് സുപരിചിത ആയ നടി ആണ് രേവതി. തമിഴ്, തെലുങ്ക് സിനിമകളിലും രേവതി പ്രശസ്തയാണ്. രേവതിയുടെ വ്യക്തി ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. വിവാഹ മോചനവും പിന്നീട് വിട്രൊ ഫെർട്ടിലൈസേഷനിലൂടെ കുഞ്ഞ് ജനിച്ചതുമെല്ലാം വാർത്തകളിൽ വന്നിരുന്നു.

    2018 ലാണ് രേവതി തനിക്ക് കുഞ്ഞ് പിറന്ന കാര്യം അറിയിക്കുന്നത്. രേവതിയെ നടി കുട്ടി പത്മിനി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

    Also Read: 'ഡിവോഴ്സിന്റെ വക്കിലെത്തിയ ദമ്പതികൾ ഹൃദയം കണ്ട ശേഷം പാച്ചപ്പ് ചെയ്തതായി മെസേജ് ചെയ്തിരുന്നു'; വിനീത്Also Read: 'ഡിവോഴ്സിന്റെ വക്കിലെത്തിയ ദമ്പതികൾ ഹൃദയം കണ്ട ശേഷം പാച്ചപ്പ് ചെയ്തതായി മെസേജ് ചെയ്തിരുന്നു'; വിനീത്

    'അവർ വളരെ അച്ചടക്കം ഉള്ള നടി ആയിരുന്നു'

    'രേവതി നിരവധി പേരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും എനിക്ക് രേവതിയും കാർത്തിക് സാറും മോഹനുമായുള്ള കോംബിനേഷൻ ആണ് ഇഷ്ടം. രേവതിയുടെ അച്ഛൻ ആർമിയിലെ മേജർ ആയിരുന്നതിനാൽ അവർ വളരെ അച്ചടക്കം ഉള്ള നടി ആയിരുന്നു'

    'ഷൂട്ടിം​ഗിലായാലും മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ആയാലും. അവർ വളരെ ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടേ ഇല്ല. വളരെ ഡി​ഗ്നിഫൈഡ് ആണ്'

     ഞാനും ശ്രീവിദ്യയും അടുത്ത സെറ്റിൽ ഉണ്ടായിരുന്നു

    Also Read: ഇതിപ്പോ അങ്ങ് കഴിയും! വീട്ടില്‍ പോകാം; അച്ഛന്റെ അവസാന വാക്കുകള്‍ ഓര്‍ത്ത് വിതുമ്പി കിഷോര്‍Also Read: ഇതിപ്പോ അങ്ങ് കഴിയും! വീട്ടില്‍ പോകാം; അച്ഛന്റെ അവസാന വാക്കുകള്‍ ഓര്‍ത്ത് വിതുമ്പി കിഷോര്‍

    'ഇടയ്ക്ക് ഒരു വേള സംസാരിച്ചപ്പോൾ അവർ പറഞ്ഞു, പപ്പിയമ്മ നിങ്ങൾ മാനസരോവറിൽ പോവുകയാണെങ്കിൽ വിലകൂടിയ കോട്ട് ഒന്നും വാങ്ങേണ്ട, എന്റെ കൈയിൽ ഒരു തവണ ഉപയോ​ഗിച്ച കോട്ട് ഉണ്ട്. അതെടുത്തോ എന്ന്. അവരുടെ അച്ഛനും എന്നോട് നല്ല രീതിയിൽ സംസാരിക്കും'

    'കുറേ നാളുകൾക്ക് ശേഷം എവിഎം സ്റ്റുഡിയോയിൽ രേവതിയുടെ അവസാന ദിവസത്തെ ഷൂട്ട്. ഞാനും ശ്രീവിദ്യയും അടുത്ത സെറ്റിൽ ഉണ്ടായിരുന്നു. ആ സിനിമ കഴി‍ഞ്ഞ് അവരുടെ കല്യാണം ആയിരുന്നു. കേക്കെല്ലാം മുറിച്ചു. ഞങ്ങൾ പോയി അവരെ അഭിനന്ദിച്ചു'

    രേവതിക്ക് പെൺകുഞ്ഞ് പിറന്നത് വലിയ സംസാരമായി

    'ശരിക്കും നല്ല ജോഡി ആയിരുന്നു അവർ. സുരേഷിനെ എനിക്ക് നന്നായി അറിയാം. പിന്നീട് അവരെന്തിനാണ് പിരിഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷെ ഒരു ഭാര്യക്കും ഭർത്താവിനും ഒത്ത് പോവാൻ പറ്റുന്നില്ലെങ്കിൽ അവർ പിരിയുന്നതാണ് നല്ലത്'

    'വഴക്കിട്ട് ജീവിക്കുന്നതിനേക്കാളും പിരിഞ്ഞ് സുഹൃത്തുക്കൾ ആയിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. രേവതിക്ക് പെൺകുഞ്ഞ് പിറന്നത് വലിയ സംസാരമായി. ദത്തെടുത്താണെന്നും അല്ല, ടെസ്റ്റ്യൂബ് കുഞ്ഞ് ആണെന്നും പറഞ്ഞ് ഒരേ ചർച്ച. അത് അവരുടെ വ്യക്തിപരമായ ജീവിതമാണ്'

    ജീവിക്കുന്നതിന് ഒരു അർത്ഥം അത് കൊടുക്കും

    'തനിക്കും കുട്ടികൾ വേണമെന്ന് അവർ ആ​ഗ്രഹിച്ചു. ഭർത്താവില്ല. അത് ടെസ്റ്റ്യൂബ് ശിശു ആവട്ടെ വേറെ എന്തോ ആവട്ടെ അതിൽ നമുക്ക് എന്താണ്. അതിലൊരു തെറ്റുമില്ല'

    'ഞാൻ രേവതിയെ അഭിനന്ദിക്കുന്നു. ഒറ്റയ്ക്ക് ജീവിക്കുമ്പോൾ ഒരു കൂട്ടുള്ളത് എപ്പോഴും നല്ലതാണ്. ജീവിക്കുന്നതിന് ഒരു അർത്ഥം അത് കൊടുക്കും'

    'എന്തിനാണ് നമ്മൾ ജീവിക്കുന്നത്. ആർക്ക് വേണ്ടിയാണ് സമ്പാ​ദിക്കുന്നത് എന്ന തോന്നൽ വരും. ദത്തെടുത്താലും കുഴപ്പമില്ലെന്നേ ഞാൻ പറയൂ. ഇന്ന് ബോംബെയിൽ നോക്കിയാൽ നിരവധി പ്രശസ്തർ വാടക ​ഗർഭധാരണം വഴി കുഞ്ഞിനെ സ്വീകരിക്കുന്നു'

    സു​ഹാസിനി  അവരുടെ കൈ പിടിച്ച് നല്ല തോഴി ആയി സപ്പോർട്ട് ചെയ്തു

    'രേവതി മിത്ര എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. ശോഭനയെ നായിക ആക്കി. ആ പടം കാണാൻ എന്നെ വിളിച്ചിരുന്നു. എനിക്ക്
    ആ സിനിമ വളരെ ഇഷ്ടമായി. രേവതിക്ക് സംവിധായകയ്ക്കുള്ള അവാർഡ് ആ സിനിമയിലൂടെ ലഭിച്ചു'

    'അവർക്ക് അഭിനയിക്കുമ്പോഴേ സംവിധാനത്തിൽ വലിയ താൽപര്യം ഉണ്ടായിരുന്നു. മണിരത്നം സാറിന്റെ കൂടെ അസിസ്റ്റന്റ് ഡയരക്ടറായി പ്രവർത്തിച്ചിട്ടുണ്ട് അത് കുറേപേർക്ക് അറിയില്ല'

    'രേവതി 2002-2003 ലും എല്ലാം വലിയ ഡിപ്രഷനിൽ ആയിരുന്നു. ആ സമയത്താണ് സു​ഹാസിനി അവരുടെ കൈ പിടിച്ച് നല്ല തോഴി ആയി സപ്പോർട്ട് ചെയ്തു,' കുട്ടി പത്മിനി പറഞ്ഞു.

    Read more about: revathi
    English summary
    Revathi's Life And Motherhood; Actress Kutti Padmini's Words Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X