ആ നടൻ എന്റെ മുഖത്തടിച്ചു; കവിളിൽ അഞ്ച് വിരലുകളുടെയും പാട്; അന്ന് നടന്നത്; രേവതിയുടെ വാക്കുകൾ

എൺപതുകളിൽ സിനിമാ രം​ഗത്ത് തരം​ഗമായി മാറിയ നടിയാണ് രേവതി. ശ്രദ്ധേയമായ വേഷങ്ങൾ തമിഴിലും മലയാളത്തിലും രേവതിക്ക് തുടരെ ലഭിച്ചു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ രേവതി എന്നും ശ്രദ്ധാലുവാണ്. വർഷങ്ങൾ നീണ്ട കരിയറിൽ രേവതി ചെയ്ത അപ്രസക്തമായ കഥാപാത്രങ്ങൾ വിരളമാണ്. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, ദേവാസുരം, കിലുക്കം തുടങ്ങിയ ചിത്രങ്ങളിൽ രേവതി ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്.

ഭൂതകാലം എന്ന ചിത്രത്തിലൂടെയാണ് അടുത്ത കാലത്ത് രേവതി മലയാളി പ്രേക്ഷകരുടെ പ്രശംസ പിടിച്ച് പറ്റിയത്. അഭിനയത്തിന് പുറമെ ബോളിവുഡിൽ ഉൾപ്പെടെ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞ സംവിധായികയുമാണ് രേവതി. സിനിമയ്ക്കപ്പുറത്ത് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് രേവതി ഇപ്പോൾ തുറന്ന് സംസാരിക്കാറില്ല. തമിഴ് ചിത്രം മൺ വാസനെെയാണ് രേവതിയുടെ ആദ്യ സിനിമ. 1983 ൽ പുറത്തിറങ്ങിയ സിനിമയിൽ പാണ്ഡ്യനും രേവതിയുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്.

Revathi

ഭാരതരാജ ഒരുക്കിയ ഈ സിനിമയ്ക്കിടെയുണ്ടായ അനുഭവം പങ്കുവെച്ച് കൊണ്ട് രേവതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ സിനിമ വികടൻ എന്ന തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

പാണ്ഡ്യനിൽ നിന്ന് ഞാൻ അടി വാങ്ങിയിട്ടുണ്ട്. ഒരു സീനിൽ പാണ്ഡ്യൻ എന്നെ അടിക്കണം. അടിക്കാൻ അദ്ദേഹത്തിന് പറ്റിയില്ല. നാലഞ്ച് ടേക്ക് പോയി. അടിക്കുന്നോ ഇല്ലയോ അല്ലെങ്കിൽ ഞാനടിക്കുമെന്ന് പറഞ്ഞു. അതോടെ പാണ്ഡ്യൻ എന്നെ ഒറ്റയടി അടിച്ചു. എന്റെ കാതിൽ നിന്ന് മൂളൽ വന്നു. ആ ഷോട്ട് നോക്കിയാൽ മനസ്സിലാകും. കവിളിൽ അഞ്ച് വിരലും പ‍തിഞ്ഞിട്ടുണ്ടെന്ന് രേവതി ചിരിച്ച് കൊണ്ട് പറഞ്ഞു. മറ്റ് സിനിമാ ഓർമകളും രേവതി പങ്കുവെച്ചു.

Revathi

തമിഴിൽ ഞാൻ വളരെ തിരക്കിലായിരുന്നു. ഇതിനിടെ മലയാളത്തിൽ ഒരു നല്ല സിനിമ വന്നാൽ പോയി ചെയ്യും. അങ്ങനെ ചെയ്ത് പത്ത് പതിനഞ്ച് സിനിമകളാണ്. മലയാളത്തിൽ ചെയ്ത സിനിമകളെല്ലാം വളരെ നല്ലതായിരുന്നെന്നും രേവതി ചൂണ്ടിക്കാട്ടി. ഉർവശി എന്ന നടിയെ എനിക്ക് വളരെ ഇഷ്ടമാണ്. അവരുടെ ടെെമിം​ഗ് ബ്രില്യന്റാണ്. മലയാളത്തിൽ ധാരാളം കോമഡി സിനിമകൾ അവർ ചെയ്തിട്ടുണ്ട്. യഥാർത്ഥ ജീവിതത്തിലും ഉർവശി വളരെ തമാശക്കാരിയാണെന്നും രേവതി പറഞ്ഞു.

അമ്മ വേഷങ്ങൾ തനിക്ക് തുടരെ വരുന്നെന്നും രേവതി അന്ന് തുറന്ന് പറഞ്ഞു. അഭിനയിക്കാൻ ഇനി തോന്നാത്ത തരത്തിൽ അമ്മ വേഷങ്ങൾ വന്ന് കൊണ്ടിരിക്കുന്നു. അഞ്ജലി എന്ന ചിത്രത്തിലും ഞാൻ അമ്മ വേഷമാണ് ചെയ്തത്. പക്ഷെ ആ കഥാപാത്രത്തിന് പ്രാധ്യാന്യമുണ്ട്. ഒന്നും ചെയ്യാനില്ലാത്ത അമ്മ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താൽപര്യമില്ല. നമ്മളെ ചുറ്റിപ്പറ്റിയുള്ള സിനിമകൾ വേണമെന്നല്ല പറയുന്നത്. നല്ല സിനിമയിൽ അഞ്ച് മിനുട്ടുള്ള കഥാപാത്രമാണെങ്കിലും ചെയ്യാം. ആ കഥാപാത്രത്തിന് പ്രാധാന്യമുണ്ടായാൽ മതിയെന്നും രേവതി വ്യക്തമാക്കി.

മകൾ മഹിയെക്കുറിച്ചും രേവതി സംസാരിച്ചു. അമ്മയും അച്ഛനും മഹിയുമാണ് ഇന്ന് എന്റെ ലോകം. ഞങ്ങളുടേത് ചെറിയൊരു കുടുംബമാണ്. ഒരുപാട് വർഷങ്ങൾ ആ​ശിച്ച് കിട്ടിയ ഭാ​ഗ്യമാണ് മകൾ. ഒരുപാട് കാര്യങ്ങൾ ഞാൻ മകളിൽ നിന്നുമാണ് പഠിച്ചത്. കുഞ്ഞാണ് മനുഷ്യന്റെ ​ഗുരു എന്ന് പറയുന്നത് സത്യമാണ്. കുട്ടികളിൽ നിന്നും ഒരുപാട് കാര്യങ്ങൾ നമ്മൾ പഠിക്കും. അത് താൻ ആസ്വദിക്കുന്നെന്നും രേവതി തുറന്ന് പറഞ്ഞു. സലാം വെങ്കിയാണ് രേവതി അടുത്തിടെ സംവിധാനം ചെയ്ത ചിത്രം. കജോളാണ് സിനിമയിൽ നായികയായെത്തിയത്.

Read more about: revathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X