ശോഭനയോ ഭാനുപ്രിയയോ മതി! മോഹന്‍ലാല്‍ അന്ന് തനിക്ക് വേണ്ടിയല്ല വാദിച്ചതെന്ന് രേവതി!
മലയാളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ച മോഹന്‍ലാല്‍ സിനിമകളുടെ ലിസ്‌റ്റെടുക്കുമ്പോള്‍ മാറ്റി നിര്‍ത്താനാവാത്തൊരു സിനിമയുണ്ട്, ദേവാസുരം. ഐവി ശശി-മോഹന്‍ലാല്‍ കൂട്ടുകെട്ട് സമ്മാനിച്ച മികച്ച സിനിമകളിലൊന്ന് കൂടിയാണിത്. മംഗലശ്ശേരി നീലകണ്ഠനായി മോഹന്‍ലാലെത്തിയപ്പോള്‍ ഭാനുമതിയെന്ന നായികയായെത്തിയത് രേവതിയായിരുന്നു. രഞ്ജിത്തായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. നെടമുടി വേണു, ഇന്നസെന്റ്, നെപ്പോളിയന്‍, ശ്രീരാമന്‍, മണിയന്‍പിള്ള രാജു, അഗസ്റ്റിന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. 150 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചിരുന്ന സിനിമബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമാണ് സ്വന്തമാക്കിയത്.
ഭാനുമതിയെന്ന നായികയെ ആര് അവതരിപ്പിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തുടങ്ങിയിരുന്നുവെന്നും തന്നെയായിരുന്നില്ല ആദ്യം നിശ്ചയിച്ചിരുന്നതെന്നും രേവതി പറയുന്നു. മലയാളികളുടെ എവര്‍ഗ്രീന്‍ നായികമാരിലൊരാളായ താരം ദേവാസുരത്തെക്കുറിച്ചുള്ള അനുഭവം തുറന്നുപറഞ്ഞ് അടുത്തിടെയും എത്തിയിരുന്നു. ശോഭന, ഭാനുപ്രിയ എന്നിവരേയും തുടക്കത്തില്‍ പരിഗണിച്ചിരുന്നുവെന്നും അന്ന് തനിക്ക് വേണ്ടി വാദിച്ചത് മോഹന്‍ലാലായിരുന്നില്ലെന്നും രേവതി പറയുന്നു. അതേക്കുറിച്ച് കൂടുതലറിയാനായി തുടര്‍ന്നുവായിക്കൂ.

മോഹന്‍ലാലിന്റെ പ്രകടനം
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് ദേവാസുരം. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന തന്നിലേക്ക് ആവാഹിക്കുന്ന താരത്തില്‍ മംഗലശ്ശേരി നീലകണ്ഠനും ഭദ്രമായിരുന്നു. എന്നാല്‍ താരത്തിന്റെ പ്രകടനത്തില്‍ പലപ്പോഴും സംവിധായകന്‍ അസ്വസ്ഥനായിരുന്നു. പല രംഗങ്ങളിലും അദ്ദേഹത്തിന് തൃപ്തി വരുന്നില്ല. എന്നാല്‍ ഇത്തരം രംഗങ്ങളായിരുന്നു പില്‍ക്കാലത്ത് ഗംഭീരമായി മാറിയതെന്നതാണ് മറ്റൊരു പ്രത്യേകത.

നായികയായി പരിഗണിച്ചിരുന്നത്
ഭാനുമതി എന്ന നായികയെ അവതരിപ്പിക്കുന്നതിനായി രേവതിയെയായിരുന്നില്ല ആദ്യം പരിഗണിച്ചിരുന്നത്. ശോഭനയും ഭാനുപ്രിയയും നേരത്തെ തന്നെ ലിസ്റ്റിലുണ്ടായിരുന്നു. മികച്ച നര്‍ത്തകിമാരായ അവരിലൊരാളെ നായികയാക്കാമെന്ന തരത്തിലായിരുന്നു തുടക്കത്തിലെ ചര്‍ച്ചകള്‍. എന്നാല്‍ സംവിധായകന്റെ നിലപാട് അതായിരുന്നില്ലെന്ന് രേവതി ഓര്‍ത്തെടുക്കുന്നു.

ശോഭനയും ഭാനുപ്രിയയും
അഭിനേത്രികള്‍ എന്നതിനും അപ്പുറത്ത് മികച്ച നര്‍ത്തകിമാര്‍ കൂടിയാണ് ഇരുവരും. നായികയായ ഭാനുമതിയും നര്‍ത്തകിയാണ്, എന്നാല്‍ അതിനും അപ്പുറത്ത് നീലകണ്ഠനെ വെല്ലുവിളിക്കുന്ന, അദ്ദേഹത്തിന്റെ പതനത്തിന് കാരണക്കാരിയാവുന്നയാളാണ് നായിക. മോഹന്‍ലാലും രഞ്ജിത്തും അന്ന് വാദിച്ചത് ശോഭനയക്കും ഭാനുപ്രിയയ്ക്കും വേണ്ടിയായിരുന്നു. നൃത്തമായിരുന്നു അവരുടെ പ്ലസ് പോയന്റ്. എന്നാല്‍ സംവിധായകനായ ഐവി ശശി സാറിന് നായികയായി രേവതി മതിയെന്നായിരുന്നു. അങ്ങനെയാണ് താന്‍ ആ ചിത്രത്തിലേക്കെത്തിയതെന്ന് താരം പറയുന്നു.

അമിതാവേശമാവാതെ ശ്രദ്ധിച്ചു
മംഗലശ്ശേരി നീലകണ്ഠന്റെ മുന്നില്‍ നൃത്തം ചെയ്തതിന് ശേഷം ഭാനുമതി ചിലങ്ക വലിച്ചെറിയുന്നൊരു രംഗമുണ്ട്. ഇന്നും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന രംഗം, രേവതിയുടെ എക്കാലത്തെയും മികച്ച പ്രകടനം കൂടിയായിരുന്നു ആ രംഗത്തില്‍ കണ്ടത്. ആ രംഗത്തില്‍ അഭിനയിക്കുമ്പോള്‍ ആവേശം അമിതമായി പോവാതിരിക്കാനാണ് താന്‍ ശ്രദ്ധിച്ചതെന്ന് രേവതി പറയുന്നു. പവിത്രമായ നൃത്തത്തെ കളങ്കപ്പെടുത്തിയ നീലകണ്ഠന് നല്‍കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ശിക്ഷയായിരുന്നു ചിലങ്ക വലിച്ചെറിഞ്ഞ് താനിനി നൃത്തം ചെയ്യില്ലെന്ന് പറയുന്ന രംഗം.

അഞ്ജലിയിലെ അഭിനയത്തെക്കുറിച്ച്
സിനിമാജീവിതത്തില്‍ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് അഞ്ജലി. മണിരത്‌നം സംവിധാനം ചെയ്ത സിനിമയോട് അഭിനയിക്കുമ്പോള്‍ മുതലേ തന്ന പ്രത്യേക അടുപ്പം തോന്നിയിരുന്നു. ബുദ്ധിയുറക്കാത്ത കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. ആ അറിവാണ് കഥാപാത്രത്തിന് ഗുണകരമായി മാറിയതെന്നും രേവതി പറയുന്നു.

കഥാപാത്രത്തെയാണ് നോക്കിയത്
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തില്‍ പൃഥ്വിരാജിന്റെ അമ്മയായാണ് രേവതിയെത്തിയത്. താരപുത്രന്റെ ആദ്യ സിനിമയായിരുന്നു. നവ്യ നായരുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമ കൂടിയാണ് നന്ദനം. ആ സിനിമയില്‍ പൃഥ്വിയുടെ അമ്മ എന്നല്ല താന്‍ നോക്കിയത്. കഥാപാത്രത്തിന്‍രെ പ്രാധാന്യത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമാണ് താന്‍ ശ്രദ്ധിച്ചതെന്ന് താരം പറയുന്നു. ആ കഥാപാത്രത്ത ഇഷ്ടമായതിനാലാണ് അഭിനയിച്ചത്. ഇഷ്ടമില്ലാത്ത ഒരു കാര്യവും താന്‍ ചെയ്യില്ലൈന്നും രേവതി പറയുന്നു.

പുതിയ സിനിമയുടെ തയ്യാറെടുപ്പില്‍
അമ്മ കഥാപാത്രങ്ങളെ ഏറ്റെടുക്കാന്‍ നായികമാര്‍ മടിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്‍രെ നിലപാട് മാത്രമേ അറിയൂവെന്നും അതേക്കുറിച്ച് ചോദിച്ചാല്‍ മതിയെന്നുമായിരുന്നു താരത്തിന്റെ മറുപടി.അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്നും രേവതി തെളിയിച്ചിരുന്നു. മിത്ര് മൈ ഫ്രണ്ട്, മകള്‍ ഈ സിനിമകള്‍ക്ക് പിന്നാലെ അടുത്ത സിനിമയൊരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് താനെന്നും താരം പറയുന്നു.


Click it and Unblock the Notifications











