മഹി ഇത്ര വളർന്നോ..?; അമ്മയുടെ ധൈര്യമായ പന്ത്രണ്ട് വയസുകാരി, രേവതിയുടെ എല്ലാമെല്ലാമായവൾ; വൈറലായി ഫോട്ടോകൾ!

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ കഴിവ് തെളിയിച്ചയാളാണ് നടിയും സംവിധായികയുമായ രേവതി. നല്ല സിനിമകൾ​കൊണ്ട് മാത്രമല്ല ശക്തമായ നിലപാടുകളിലൂടെയുമാണ് രേവതി ജനങ്ങൾക്ക് പ്രിയങ്കരിയായി മാറിയത്. മറ്റ് നടിമാരുമായി താരതമ്യം ചെയ്യുമ്പോൾ വ്യക്തി ജീവിതം ക്യാമറയ്ക്ക് മുന്നിൽ അധികം തുറന്ന് കാണിക്കാനോ ചർച്ച വിഷയമാക്കി തീർക്കാനോ രേവതിക്ക് താൽപര്യമില്ല. ഏക മകൾ മഹിയുടെ കാര്യം വരുമ്പോൾ സ്വകാര്യത നഷ്ടപ്പെടാതിരിക്കാൻ നടി അതീവ ശ്രദ്ധാലുവാകും.

എല്ലാത്തിനേയുംകാൾ വിലപിടിപ്പുള്ളതായി രേവതി കാണുന്നത് മകളെയാണ്. അവളുടെ സ്വതന്ത്ര്യമായ ജീവിതത്തെ ഇല്ലാതാക്കാൻ തന്റെ ഫെയിം കാരണമാകരുതെന്ന് രേവിക്ക് നിർബന്ധമുണ്ട്. അതിനാൽ തന്നെ മകളെ എപ്പോഴും ക്യാമറ കണ്ണുകളിൽ നിന്നും ഒളിപ്പിച്ച് പിടിക്കാറുണ്ട്.

actress Revathi mahee

അവസാനമായി മകളുമായ മീഡിയയ്ക്ക് മുന്നിൽ രേവതി പ്രത്യക്ഷപ്പെട്ടത് രണ്ട് വർഷം മുമ്പ് നടി കാർത്തികയുടെ വിവാഹത്തിന് എത്തിയപ്പോഴായിരുന്നു. ഇപ്പോഴിതാ രണ്ട് വർഷങ്ങൾക്കുശേഷം രേവതിയുടെ പൊന്നോമനപുത്രി മഹിയുടെ ഫോട്ടോകൾ വൈറലാവുകയാണ്. ഇരുവരും അവധി ആഘോഷിക്കാനായി മാൽഡീവ്സിൽ എത്തിയപ്പോഴുള്ളതാണ് ചിത്രങ്ങൾ എന്നാണ് റിപ്പോർട്ടുകൾ.

പന്ത്രണ്ട് വയസുകാരി മഹി കടലിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട് ഇറങ്ങുന്ന ദൃശ്യങ്ങളും വൈറലാണ്. സ്കൂബ ഡൈവിങ്ങിൽ എക്സ്പേർട്ടാണ് മഹി. ആ​ദ്യം ആഴക്കടൽ കണ്ട് ഒന്ന് ഭയന്നുവെങ്കിലും മകൾ നൽകിയ ധൈര്യം സ്കൂബ ഡൈവിങ് ട്രൈ ചെയ്യാൻ രേവതിയെ പ്രേരിപ്പിച്ചു. ഭയപ്പാടോടെയാണ് ഇറങ്ങിയതെങ്കിലും പിന്നീട് രേവതിയും സ്കൂബ ഡൈവിങ് ആസ്വദിച്ച് തുടങ്ങുന്നതും വീഡിയോയിൽ കേൾക്കാം.

അമ്മയുടേയും മകളുടേയും മാൽഡീവ്സ് അവധി ആഘോഷത്തിന്റെ വീഡിയോ വൈറലായതോടെ സിനിമാപ്രേമികളുടെ ശ്രദ്ധപോയത് കുറുമ്പിയായ മ​ഹിയിലേക്കാണ്. മഹി ഇത്ര വളർന്നോ എന്നുള്ള തരത്തിൽ അത്ഭുതം നിറഞ്ഞ കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഐവിഎഫ് ചികിത്സയിലൂടെയാണ് രേവതിക്ക് മഹി പിറന്നത്. തുടക്കത്തിൽ ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്താമെന്നാണ് രേവതി തീരുമാനിച്ചിരുന്നത്.

പിന്നീട് രേവതി തന്നെ ഐവിഎഫ് മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവ് സുരേഷ് മേനോനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു തനിക്ക് മാത്രം സ്വന്തമായ കുഞ്ഞിനെ കുറിച്ച് രേവതി ആലോചിച്ച് തുടങ്ങിയത്. മഹിക്ക് നാല് വയസായശേഷമാണ് കുഞ്ഞിനെ കുറിച്ച് രേവതി വെളിപ്പെടുത്തിയത്. കുറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാഹിയെ ലഭിച്ചത്.

actress Revathi mahee

കുറെ നാളുകളായി ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. പിന്നീട് ഒരു ഡോണറുമെടുത്ത് ഐവിഎഫ് ചെയ്യുന്നതാവും നല്ലതെന്ന് തോന്നി. പിന്നീടുള്ള യാത്രയില്‍ ഞാനും മാഹിയും ഒരുമിച്ചായിരുന്നു. കുഞ്ഞിന്റെ വരവോട് കൂടി ജീവിതത്തിലെ പ്രയാസങ്ങളെല്ലാം മാഞ്ഞ് തുടങ്ങി. അവള്‍ വളര്‍ന്ന് വരികയാണ്. ജീവിതത്തിന്റെ പലഘട്ടങ്ങളിലും അവളുടെ ജനനത്തെ കുറിച്ച് അവളോട് പറയണമെന്നുണ്ട്.

എന്നാല്‍ ആ സത്യങ്ങള്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ല. എന്നാല്‍ തന്റെ അമ്മ പറയാറുണ്ട്. മോള്‍ വളര്‍ന്ന് വരുന്ന കാലത്ത് ഇതൊക്കെ മനസിലാക്കാന്‍ സാധിക്കുമെന്ന്. എന്നാല്‍ അങ്ങനെ തന്നെയാകട്ടെയെന്ന് ഞാനും കരുതി. സിംഗിള്‍ പാരന്റ് എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. അവളുടെ കൂട്ടുകാര്‍ അച്ഛനെ കുറിച്ച് ചോദിക്കും. അപ്പോള്‍ എനിക്ക് ഡാഡി താത്ത ഉണ്ടെന്നാണ് അവൾ പറയുന്നത്.

എന്റെ അച്ഛനേയാണ് അവള്‍ അങ്ങനെ വിളിക്കുന്നത്. മാഹിയെ വളര്‍ത്താന്‍ എന്റെ മാതാപിതാക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നെ സഹായിക്കുന്നുണ്ട്. എന്ത് കാര്യത്തിനും സഹായവുമായി കൂടെ അനിയത്തിയുണ്ട്. അവര്‍ എല്ലാവരും മാഹിയെ എന്റെ മകളായി തന്നെയാണ് കാണുന്നത് എന്നാണ് വ‌ർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ മകളെ കുറിച്ച് സംസാരിക്കവെ രേവതി പറഞ്ഞത്.

More from Filmibeat

Read more about: revathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X