For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകള്‍ എന്‍റെ രക്തമാണ്! മറ്റ് കാര്യങ്ങള്‍ രഹസ്യമായിരിക്കട്ടെ! മഹിയെക്കുറിച്ച് രേവതി പറഞ്ഞത്? കാണൂ!

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് രേവതി. മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ പരിശോധിക്കുമ്പോള്‍ ആ ലിസ്റ്റില്‍ രേവതിയും ഇടം നേടുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുളള ഒട്ടേറെ കഥാപാത്രങ്ങളുമായാണ് ഈ താരം എത്തിയിട്ടുള്ളത്. അഭിനയത്തിനും അപ്പുറത്ത് സംവിധാനത്തിലും മികവ് തെളിയിച്ചിരുന്നു ഈ താരം. ഒരുകാലത്ത് മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞുനിന്ന താരം കൂടിയായിരുന്നു ഇവര്‍. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറിയത്.

  താരസംഘടനയുടെ നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്തു താരമെത്തിയിരുന്നു. വനിതാ സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇത്. മോഹന്‍ലാലിന്റെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ചും താരമെത്തിയിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂടിലൂടെയാണ് രേവതി മലയാളത്തിലേക്ക് എത്തിയത്. തമിഴിന് പുറമേ തെലുങ്കിലും ബോളിവുഡിലുമൊക്കെ താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സുരേഷ് മേനോനെയായിരുന്നു താരം ജീവിതപങ്കാളിയാക്കിയത്. 1988 ലായിരുന്നു ഇവരുടെ വിവാഹം. 2002ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അധികം സംസാരിക്കാത്ത രേവതി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മകളെക്കുറിച്ച് വാചാലയായത്. മഹി വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ചും മറ്റുമാണ് താരം തുറന്നുപറഞ്ഞത്. അതേക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മകളുടെ വരവ്

  മകളുടെ വരവ്

  താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചറിയാനായും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. എവര്‍ഗ്രീന്‍ നായികയായി മലയാള മനസ്സില്‍ ചേക്കേറിയ താരമാണ് രേവതി. മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പമെല്ലാം താരമെത്തിയിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രമായാലും അങ്ങേയറ്റം മനോഹരമാക്കാറുണ്ട് ഈ താരം. കുസൃതി നിറഞ്ഞ പെണ്‍കുട്ടിയായും പ്രാരാബ്ധക്കാരിയായും തന്റേടിയായ വനിതയായുമൊക്കെ രേവതി നമുക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇപ്പോഴിതാ വ്യക്തി ജീവിതത്തിലെ വലിയ വിശേഷത്തെക്കുറിച്ച് വാചാലയായിരിക്കുകയാണ് താരം. 52 കാരിയായ രേവതിയുടെ ജീവിതത്തിലേക്ക് മഹി എന്ന മകളെത്തിയിട്ട് 5 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

  മഹി വന്നതിന് ശേഷമുള്ള മാറ്റം

  മഹി വന്നതിന് ശേഷമുള്ള മാറ്റം

  മകളുടെ വരവോട് കൂടി ജീവിതം കൂടുതല്‍ സുഖകരമായി മാറിയെന്നാണ് രേവതി പറയുന്നത്. തന്റെ ശരീരത്തില്‍ നിന്നും പുറത്തുവന്ന ജീവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കാണുമ്പോള്‍ വിസ്മയമാണ് തോന്നുന്നതെന്നും അവര്‍ പറയുന്നു. മകള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോവാന്‍ തുടങ്ങി. കാര്യങ്ങളെല്ലാം അവള്‍ക്കൊപ്പം ചെയ്യുന്നതിനോടാണ് തനിക്ക് ഇപ്പോള്‍ താല്‍പര്യമെന്നും അവളും അതാണ് ആഗ്രഹിക്കുന്നതെന്നും രേവതി പറയുന്നു.

  മാതാപിതാക്കളുടെ പ്രതികരണം

  മാതാപിതാക്കളുടെ പ്രതികരണം

  മകളുടെ കാര്യങ്ങള്‍ നോക്കുന്നതിന് അച്ഛനും അമ്മയും സഹായിക്കുന്നുണ്ട്. അതിനാല്‍ വലിയ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെടാറില്ല. വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയെന്ന ക്രഡിറ്റ് മഹിക്കാണ്. മകളെക്കണ്ടതിന് ശേഷം ഇനിയും ഒരുപാട് നാളുകള്‍ ജീവിക്കാന്‍ തോന്നുന്നുവെന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്. അമ്മയ്ക്ക് മാത്രം അനുഭവിച്ചറിയാന്‍ പറ്റുന്ന സുഖമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മകളുടെ ജനനവും പിന്നീടുള്ള കാര്യങ്ങളുമൊക്കെ അനുഭവിച്ചറിയുകയാണ്. മകള്‍ വലുതായിക്കഴിഞ്ഞാല്‍ താന്‍ വീണ്ടും സജീവമാവുമെന്നും താരം പറയുന്നു.

  സ്വന്തം രക്തമാണ്

  സ്വന്തം രക്തമാണ്

  2002ലായിരുന്നു രേവതിയും സുരേഷ് മേനോനും വേര്‍പിരിഞ്ഞത്. ഇവരുടെ വിവാഹമോചനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്നതിനാല്‍ കുഞ്ഞ് ആരുടേതാണെന്ന തരത്തിലുള്ള ചോദ്യങ്ങളും തനിക്ക് നേരെ ഉയര്‍ന്ന് വന്നിരുന്നുവെന്നും താരം പറയുന്നു. കുഞ്ഞ് വേണമെന്ന ആഗ്രഹം നേരത്തെ തന്നെ മനസ്സിലുണ്ടായിരുന്നു. അടുത്ത കാലത്താണ് ആ തീരുമാനം നടപ്പിലാക്കിയത്. മകള്‍ സ്വന്തം രക്തമാണെന്നും ബാക്കി കാര്യങ്ങള്‍ രഹസ്യമായിരിക്കട്ടെ, കുഞ്ഞിന്റെ വരവിനെക്കുറിച്ച് ചോദിക്കുന്നവരോട് താരത്തിന് പറയാനുല്‌ളത് ഇതാണ്.

  ശക്തമായ തിരിച്ചുവരവ്

  ശക്തമായ തിരിച്ചുവരവ്

  അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന രേവതി തെളിയിച്ചിരുന്നു. ഫിര്‍ മിലേംഗെ, മിത്ര് ഈ സിനിമകള്‍ ഒരുക്കിയത് രേവതിയായിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് രേവതി. ആഷിഖ് അബു ചിത്രമായ വൈറസില്‍ ആരോഗ്യമന്ത്രിയായെത്തുന്നത് രേവതിയാണ്.

  English summary
  Revathi talking about her daughter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X