രേവതി വേണ്ടെന്ന് തീരുമാനിച്ചതിന് കാരണം; അമല കാണിച്ച ആത്മാർത്ഥത; സംവിധായകൻ കമൽ പറയുന്നു
സിനിമാ രംഗത്ത് ഒരു കാലത്ത് തിരക്കേറിയ നടിയായിരുന്നു അമല അക്കിനേനി. നിരവധഘി ഹിറ്റ് സിനിമകളിൽ അഭിനയിച്ച അമല എൺപതുകളിൽ സെൻസേഷനായി. മലയാളത്തിൽ രണ്ട് ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ അമലയ്ക്ക് കഴിഞ്ഞു. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നിവയാണിവ. രണ്ട് സിനിമകളിലും മികച്ച വേഷമാണ് അമലയ്ക്ക് ലഭിച്ചത്. ഉള്ളടക്കം എന്ന സിനിമയിലെ മാനസിക പ്രശ്നമുള്ള യുവതിയെ മികച്ച രീതിയിൽ അമല അവതരിപ്പിച്ചു.
സിനിമയിൽ അമലയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. കൗമുദി മൂവീസിലാണ് പ്രതികരണം. സിനിമയിലെ മെയിൻ പേഷ്യന്റ് ആരാണെന്നതിൽ രണ്ട് നിർദ്ദേശങ്ങളാണ് വന്നത്. ഒന്ന് രേവതി, രണ്ടാമത്തേത് ഒരു തമിഴ് നടിയും. അമലയുടെ കാര്യം ആദ്യം ആലോചിച്ചിരുന്നില്ല. രേവതി മതിയെന്ന നിലയിലാണ് ഞാൻ നിന്നിരുന്നത്. പക്ഷെ രേവതി കിലുക്കത്തിലും മാനസിക രോഗിയെന്ന നിലയിലാണ് ഫസ്റ്റ് ഹാഫിൽ വന്നത്.

അക്കാരണത്താൽ രേവതി വേണ്ടെന്ന് തീരുമാനിച്ചു. സുരേഷ് ബാലാജിയാണ് അമലയെക്കുറിച്ച് പറയുന്നത്. അന്ന് അവർ സൂര്യപുത്രിയെന്ന ഫാസിലിന്റെ പടത്തിൽ അഭിനയിച്ച് കഴിഞ്ഞു. റിലീസ് ചെയ്തിരുന്നില്ല. കഥ കേട്ടപ്പോൾ അമല വളരെ ആവേശഭരിതയായി. ആ കഥാപാത്രം ചെയ്യാൻ തയ്യാറായി വന്നു. എങ്ങനെയാണ് ഈ ക്യാരക്ടറെന്ന് അമല ഇടയ്ക്ക് ഫോണിൽ വിളിച്ച് ചോദിക്കും.
അന്ന് കാസറ്റുകളുടെ സമയമാണ്. സുരേഷ് ബാലാജിയുടെ അടുത്ത് ഒരുപാട് കലക്ഷനുണ്ട്. അക്കൂട്ടത്തിൽ നോബഡീസ് ചൈൽഡ് എന്ന ഒരു വിദേശ സിനിമയുണ്ട്. ഡോക്യുമെന്ററിയാണ്. പക്ഷെ ഫിക്ഷണൽ ആയാണ് ഷൂട്ട് ചെയ്തത്. അതിൽ യഥാർത്ഥ രോഗി രോഗം മാറിയ ശേഷം അഭിനയിച്ചിട്ടുണ്ട്. ആ പെൺകുട്ടിയുടെ നോട്ടങ്ങളും പെർഫോമൻസും വളരെ അട്രാക്റ്റീവായിരുന്നു. ഇത് റെഫറൻസായി അമലയ്ക്ക് കൊടുത്തു.

എന്റെ മനസിൽ ഇത് പോലൊരു ക്യാരക്റായിരുന്നു ഉണ്ടായിരുന്നത്, അവരുടെ അപ്പീയറൻസൊക്കെ വന്നാൽ കുഴപ്പമുണ്ടോ എന്ന് അമല ചോദിച്ചു. കുഴപ്പമില്ലെന്ന് ഞാൻ പറഞ്ഞു. ചുരുണ്ട മുടിയുള്ള പെൺകുട്ടിയായിരുന്നു. ഇന്നത്തെ പോലെ ചുമി ചുരുണ്ടതാക്കുന്നത് എത്ര സാധാരണമല്ല. അമല മുടി കേൾ ചെയ്ത് വന്നു. അത്രമാത്രം ആത്മാർത്ഥത കാണിച്ചു. ഒരാഴ്ച ഷൂട്ട് ചെയ്യുമ്പോൾ മുടി വീണ്ടും നീളും. ഒരു ദിവസം ബ്രേക്ക് എടുത്ത് വീണ്ടും ചെന്നെെയിൽ പോയി മുടി കേൾ ചെയ്യും. അങ്ങനെയൊക്കെയാണ് ഉള്ളടക്കം ഷൂട്ട് ചെയ്തതെന്നും കമൽ വ്യക്തമാക്കി.
കരിയറിലെ തിരക്കേറിയ സമയത്താണ് അമല നടൻ നാഗാർജുനയെ വിവാഹം ചെയ്യുന്നതും സിനിമാ ലോകം വിടുന്നതും. പിന്നീട് നടി തിരിച്ചെത്തിയെങ്കിലും പഴയ താരപ്രഭയുണ്ടായില്ല. എങ്കിലും പ്രേക്ഷകരുടെ മനസിൽ അമലയ്ക്ക് ഇന്നും വലിയ സ്ഥാവമുണ്ട്. ഭർത്താവ് നാഗാർജുനയ്ക്കും മകൻ അഖിൽ അക്കിനേനിക്കും ഒപ്പം ഹൈദരാബാദിലാണ് അമല ഇന്ന് താമസിക്കുന്നത്. അമലയുടെ മകൻ അഖിൽ അക്കിനേനി സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ്.


Click it and Unblock the Notifications











