മകള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് രേവതി! അതീവ സന്തോഷത്തോടെ അമ്മയ്ക്കൊപ്പം കുഞ്ഞുമഹിയും!
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് രേവതി. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നൊരു താരം കൂടിയായിരുന്നു ഇവര്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പവുമൊക്കെ തകര്‍ത്തഭിനയിച്ച താരത്തോട് ഇന്നും മലയാളികള്‍ക്ക് പ്രത്യേക സ്‌നേഹമാണ്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരേ പോലെ നിറഞ്ഞുനിന്ന താരം സംവിധാനത്തിലും കഴിവ് തെളിയിച്ചിരുന്നു. രേവതിയുടേയും കുഞ്ഞുമകളായ മഹിയുടേയും കയാക്കിങ് വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
അഭിനേത്രിയും സംവിധായികയും മാത്രമല്ല മികച്ച കയാക്കിങ് താരവും സെയിലറും കൂടിയാണ് രേവതി. മകള്‍ മഹിക്കൊപ്പം തോണി തുഴയാനായെത്തിയ താരത്തിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയിലേക്കായിരുന്നു രേവതി കയാക്കിങ്ങിനായി എത്തിയത് . കേരള മുസിരിസ് പ്രോജക്ടും വാട്ടര്‍ സ്പോര്‍ട്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജെല്ലി ഫിഷും ഒരുമിച്ച് സംഘടിപ്പിച്ച് കേരള മുസിരിസ് പാഡിലാണ് ഇരുവരും പങ്കെടുത്തത്.

കൊടുങ്ങല്ലൂര്‍ മുതല്‍ ബോള്‍ഗാട്ടിവരെ 40 കിലോമീറ്ററാണ് രേവതിയും സംഘവും കയാക്കിങ് ചെയ്തത്. ഒരുമിച്ച് കൂടുതല്‍ സമയം ചെലവിടാമെന്ന് രേവതി മകള്‍ക്ക് വാക്കു നല്‍കിയിരുന്നു. ഈ വാഗ്ദാനം പാലിക്കുകയെന്ന ലക്ഷ്യവും ഇത്തവണത്തെ വരവിന് പിന്നിലുണ്ടായിരുന്നു. കുഞ്ഞുമഹിയാവട്ടെ ആദ്യമായി കയാക്കിങ് ചെയ്യുന്നതിന്റെ ആവേശത്തിലായിരുന്നു. മകളെ തോണിയുടെ മുന്നിലിരുത്തിയാണ് രേവതി തുഴഞ്ഞത്. മകളുമൊത്തുള്ള കയാക്കിങ് നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞുവെന്ന് രേവതി പറഞ്ഞിരുന്നു.


Click it and Unblock the Notifications











