ചിരു പറഞ്ഞത് പോലെ സംഭവിച്ചുവെന്ന് മേഘ്‌ന രാജ്, മകനായിരിക്കും ജനിക്കുന്നതെന്ന് പറഞ്ഞിരുന്നു
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ചിരഞ്ജീവി സര്‍ജയുടേത്. അമ്മാവനായ അര്‍ജുന്‍ സര്‍ജയ്ക്ക് പിന്നാലെയായാണ് അനന്തരവനും സിനിമയില്‍ അരങ്ങേറിയത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് പിന്നാലെയായാണ് മുന്നിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും ഒരുപോലെ ഞെട്ടിയിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു ചിരുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കുഴപ്പമൊന്നുമില്ലെന്നും താന്‍ തിരിച്ചെത്തുമെന്നുമായിരുന്നു അദ്ദേഹം മേഘ്‌നയോട് പറഞ്ഞത്.
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു മേഘ്‌നയ്ക്ക് പ്രിയതമനെ നഷ്ടമായത്. ചിരു എങ്ങും പോയിട്ടില്ലെന്ന് പറഞ്ഞ് മേഘ്‌ന ചിരുവിനെ എല്ലാ കാര്യങ്ങളിലും കൂടെക്കൂട്ടിയിരുന്നു. പറന്നകന്ന പ്രിയതമന്റെ സാന്നിധ്യം എല്ലായിടത്തും മേഘ്‌ന ഉറപ്പുവരുത്തിയിരുന്നു. സീമന്ത ചടങ്ങിലും ബേബി ഷവര്‍ ചടങ്ങിലും ആശുപത്രി മുറിയിലുമെല്ലാം ചിരുവിന്റെ ഫോട്ടോയും കട്ടൗട്ടും സ്ഥാപിച്ചിരുന്നു. കുഞ്ഞ് ജനിച്ചപ്പോള്‍ ആദ്യം കാണിച്ചതും ചിരുവിന്റെ ഫോട്ടോയെയായിരുന്നു. ചിരുവിനോട് ചേര്‍ത്തുപിടിച്ചുള്ള കുഞ്ഞിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
അമ്മയായതിന് ശേഷമുള്ള അനുഭവങ്ങളെക്കുറിച്ച് പറഞ്ഞും മേഘ്‌ന എത്തിയിരുന്നു. കുഞ്ഞിന്റെ തൊട്ടില്‍കെട്ടുന്ന ചടങ്ങ് നടത്തിയത് അടുത്തിടെയായിരുന്നു. ആരാധകരായിരുന്നു ജൂനിയര്‍ ചിരുവിനായി തൊട്ടിലൊരുക്കിയത്. ചിരുവിനെക്കുറിച്ച് പറഞ്ഞും ചിരുവിന്‍രെ സിനിമകളിലെ ഗാനങ്ങളുമൊക്കെയാണ് താരാട്ടുപാട്ടായി മേഘ്‌ന പാടുന്നതെന്നുള്ള വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മകനെ ഉറക്കാനായി പാടുന്ന പാട്ടുകളില്‍ മിക്കവയും ചിരുവിന്റെ സിനിമകളില്‍ നിന്നുള്ളതാണെന്നും മേഘ്‌ന പറഞ്ഞിരുന്നു.

കുഞ്ഞിനായി തൊട്ടിലൊരുക്കിയതിന് ശേഷമായാണ് മേഘ്‌ന രാജ് മാധ്യമങ്ങളോട് സംസാരിച്ചത്. ഇനിയുള്ള ജീവിതം മകന് വേണ്ടിയാണെന്നും അഭിനയ രംഗത്തേക്ക് താന്‍ തിരിച്ചുവരുമെന്നും മേഘ്‌ന പറഞ്ഞിരുന്നു. തനിക്ക് പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം എന്നും ചിരു നല്‍കിയിരുന്നു. തന്‍രെ സന്തോഷത്തിന് വേണ്ടിയാണ് എന്നും അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നതെന്നും താരം പറഞ്ഞിരുന്നു. ചിന്റുവെന്നാണ് മകനെ തന്റെ മാതാപിതാക്കള്‍ വിളിക്കുന്നതെന്നും മേഘ്‌ന പറഞ്ഞിരുന്നു.
ജനിക്കാന്‍ പോവുന്ന കുഞ്ഞ് ആണായിരിക്കുമെന്നായിരുന്നു ചിരു പറഞ്ഞതെന്ന് മേഘ്‌ന പറഞ്ഞിരുന്നു. പെണ്‍കുഞ്ഞായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ചിരു പറഞ്ഞ കാര്യം അതേ പോലെ സംഭവിക്കുകയായിരുന്നു. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്ന് മേഘ്‌ന പറഞ്ഞത് അതേ പോലെ സംഭവിക്കുകയായിരുന്നു. നാളുകള്‍ക്ക് ശേഷമായി കുടുംബത്തില്‍ എല്ലാവരുടേയും മുഖം തെളിഞ്ഞത് കുഞ്ഞിനെ കണ്ടപ്പോഴായിരുന്നുവെന്ന് എല്ലാവരും പറഞ്ഞിരുന്നു.


Click it and Unblock the Notifications