കാവ്യ മാധവന്റെ വീട്ടിലെ പുതിയ സന്തോഷം; അന്ന് കാവ്യ കൈയിലെടുത്ത കുഞ്ഞുവാവ ഇതായിരുന്നോ, ചിത്രങ്ങള്‍ വൈറല്‍
നടി കാവ്യ മാധവനെ കുറിച്ചുള്ള വിശേഷങ്ങള്‍ എല്ലാ കാലത്തും വാര്‍ത്ത ആവാറുണ്ട്. നടന്‍ ദിലീപുമായിട്ടുള്ള വിവാഹവും ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തതും തുടങ്ങി കാവ്യയുടെ കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. രണ്ടാമതും വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി കുടുംബിനിയായി കഴിയുകയാണ് താരം.
ഹോട്ട് ലുക്കിൽ ഫോട്ടോഷൂട്ട് നടത്തി അപ്സര റാണി, കറുപ്പഴകിൽ മനോഹരിയായി നടി
അടുത്തിടെ കാവ്യ മാധവന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങിയതിന്റെ കാരണം പറഞ്ഞ് ആരാധകരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കാവ്യയുടെ കുടുംബത്തിലെ ഏറ്റവും പുതിയൊരു വിശേഷമാണ് ഫാന്‍സ് പേജുകളിലൂടെ തരംഗമാവുന്നത്. ഒപ്പം നടിയുടെ ചില ഫോട്ടോസും പ്രചരിക്കുന്നുണ്ട്. കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.

നടിയായി സിനിമയിലെത്തിയത് മുതല്‍ കാവ്യ മാധവന്റെ കുടുംബം മലയാളികള്‍ക്ക് സുപരിചിതമാണ്. അച്ഛന്‍ മാധവനും അമ്മ ശ്യാമളയും സഹോദരന്‍ മിഥുനും ഒക്കെ വാര്‍ത്തകളില്‍ നിറയാറുണ്ട്. സഹോദരന്റെ വിവാഹ ദിവസം തിളങ്ങി നിന്നതും കാവ്യ ആയിരുന്നു. ഇപ്പോഴിതാ മിഥുന്റെ മകളുടെ ജന്മദിനത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ശ്രദ്ധേയമാവുന്നത്. കാവ്യയുടെ കുടുംബത്തില്‍ ജനിക്കുന്ന ആദ്യ കണ്മണിയാണ് മിഥുന്റെ മകള്‍ അനൗക. താരപുത്രിയ്‌ക്കൊപ്പമുള്ള കാവ്യയുടെ അപൂര്‍വ്വ ഫോട്ടോസും പ്രചരിക്കുകയാണ്.

കണ്ണൂര്‍ സ്വദേശിനി റിയയുമായി 2014 ല്‍ ആയിരുന്നു കാവ്യയുടെ സഹോദരന്റെ വിവാഹം. 2016 ലാണ് ഇരുവര്‍ക്കും അനൗക എന്നൊരു പെണ്‍കുഞ്ഞ് ജനിച്ചത്. ഇത്തവണ അഞ്ചാം ജന്മദിനമാണ് അനൗക ആഘോഷിക്കുന്നത്. സഹോദരന്റെ മകളെ കൈയിലെടുത്ത് കണ്ണെഴുതിക്കുന്ന കാവ്യയുടെ ഒരു ഫോട്ടോ അടുത്തിടെയും വൈറലായിരുന്നു. അത് മാത്രമല്ല മാസങ്ങള്‍ക്ക് മുന്‍പ് കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി ജനിച്ചിരുന്നു. മിഥുന്‍-റിയ ദമ്പതിമാരുടെ രണ്ടാമതൊരു ആണ്‍കുഞ്ഞാണ് കഴിഞ്ഞ മാസം പിറന്നത്.

റുവാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇത്തവണത്തെ അനൗകയുടെ പിറന്നാളിന് കൂട്ടായി കുഞ്ഞ് റുവാന്‍ കൂടി ഒപ്പമുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. നേരത്തെ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനം നോക്കി നടത്തിയത് മിഥുന്‍ ആയിരുന്നു. നിലവില്‍ കുടുംബസമേതം മിഥുന്‍ ഓസ്‌ട്രേലിയയില്‍ ആണെന്നാണ് അറിയുന്നത്. എങ്കിലും സഹോദരിയുടെ പേരില്‍ മിഥുനും കുടുംബവും വാര്‍ത്തകളില്‍ നിറയുകയാണ്.
Recommended Video

സഹോദരന്റെ മകളെ കുറിച്ച് മാത്രമല്ല കാവ്യയുടെ മകള്‍ മഹാലക്ഷ്മിയെ കുറിച്ചുള്ള ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നുണ്ട്. 2018 ലായിരുന്നു കാവ്യയ്ക്കും ദിലീപിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ഒന്നാം പിറന്നാളിനാണ് കുഞ്ഞിന്റെ ഫോട്ടോ പുറംലോകത്തെ കാണിക്കുന്നത്. ശേഷം രണ്ടാം ജന്മദിനത്തിലും ഫോട്ടോസും വീഡിയോയുമെല്ലാം പുറത്ത് വിട്ടു. ഈ വര്‍ഷം മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനമാണ്. അതിന് വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications