അച്ഛൻ മരിച്ചപ്പോൾ റിഗ്രെറ്റ് തോന്നിയില്ല, കാരണം; ഷെെൻ ടോം ചാക്കോ എന്നെ വിളിച്ചു: അശ്വന്ത്
സിനിമാ റിവ്യൂകളിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് അശ്വന്ത്. മോശം സിനിമകളെ രൂക്ഷ ഭാഷയിൽ അശ്വന്ത് വിമർശിച്ചിട്ടുണ്ട്. അശ്വന്തിന്റെ പല പരാമർശങ്ങളും താരങ്ങൾക്കെതിരെ വലിയ ട്രോളുകളായതാണ്. അശ്വന്തിന്റെ പ്രകൃതം സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. പുറത്തിറങ്ങി ഇടപഴകാൻ താൽപര്യമില്ലാത്ത ആളാണ് താനെന്ന് അശ്വന്ത് പറഞ്ഞിട്ടുണ്ട്. ആരോടും അധികം സൗഹൃദം വെക്കാറില്ലെന്നും അശ്വന്ത് പറഞ്ഞിരുന്നു. ഈയടുത്താണ് അശ്വന്തിന്റെ പിതാവ് മരിച്ചത്.
അച്ഛന്റെ മരണത്തെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അശ്വന്ത് മനസ് തുറന്നത്. അച്ഛനും അമ്മയും കഴിഞ്ഞ രണ്ട് വർഷമായി എന്റെ കൂടെയായിരുന്നു താമസം. ഡയബറ്റിക്കിന്റെ പ്രോസസ് അറിയാമല്ലോ. കാലിന്റെ ഓരോ ഭാഗം കട്ട് ചെയ്തു. അച്ഛൻ വീക്കായി വരുന്നത് ഞാൻ കാണുന്നുണ്ട്.

മരിക്കുന്നതിന് മുമ്പുള്ള പ്രോസസ് ആണ് നമുക്ക് ഭയങ്കര ബുദ്ധിമുട്ട്. മരിച്ച് കഴിഞ്ഞപ്പോൾ ആശ്വാസം തോന്നി. കാരണം അങ്ങനെയുള്ള അച്ഛനെ കണ്ട് കൊണ്ടിരിക്കേണ്ടല്ലോ. പ്രതീക്ഷിക്കാത്ത സമയത്ത് പെട്ടെന്ന് ഒരു ദിവസം ഐസിയുവിൽ ആയി. കുറച്ച് കൂടെ അച്ഛനൊപ്പം സമയം ചെലവഴിക്കേണ്ടതായിരുന്നു എന്ന് തോന്നി. കാരണം ഞാൻ എപ്പോഴും റൂമിൽ അരിക്കുകയാണല്ലോ. അന്ന് അച്ഛൻ സേവ് ആയി.
അതിന് ശേഷം ഞാൻ അച്ഛന്റെ കൂടെ കൂടുതൽ സമയം ചെലവഴിച്ചു. അതിനാൽ മരിച്ചപ്പോൾ റിഗ്രെറ്റ് ഉണ്ടായിരുന്നില്ല. പക്ഷെ അന്ന് മരിച്ചിരുന്നെങ്കിൽ റിഗ്രെറ്റുണ്ടായേനെ. ഞാനത് ഉൾക്കൊണ്ടിട്ടില്ല. അതേക്കുറിച്ച് ചിന്തിക്കുന്നില്ല. അച്ഛൻ മരിച്ച് ആരും അറിയുന്നത് എനിക്കിഷ്ടമുണ്ടായിരുന്നില്ല. എന്റെ കസിൻ നന്നായി എഴുതും. പുള്ളി അച്ഛന്റെ ഫോട്ടോ വെച്ച് എഴുതി പേപ്പറിൽ കൊടുത്തു. അത് ആരോ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ടു. എനിക്കത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
പ്രതീക്ഷിക്കാതെ കുറേപേർ എന്നെ വിളിച്ചു. അത് അത്ഭുതമായിരുന്നു. ഞാൻ തന്നെ ഊക്കി വിട്ടവർ എന്നെ വിളിച്ചു. ഷെെൻ ടോം എന്നെ വിളിച്ച് അച്ഛൻ മരിച്ച വേദന എനിക്കറിയാം എന്ന് പറഞ്ഞു. ധ്യാൻ ശ്രീനിവാസൻ എനിക്ക് മെസേജ് അയച്ചു. മാധ്യമ രംഗത്തെയും രാഷ്ട്രീയ രംഗത്തെയും പലരും തന്നെ വിളിച്ചെന്നും അശ്വന്ത് പറഞ്ഞു.


Click it and Unblock the Notifications