എന്തൊരു വണ്ണം! അത് മുഴുവൻ കഴിച്ചത് നിത്യയാണെന്ന് തോന്നും, അധിക്ഷേപിച്ച് റിവ്യൂവർ; രൂക്ഷ വിമർശനവുമായി നെറ്റിസൺ

By Desk

അഭിനയ മികവ് കൊണ്ട് ദേശീയ പുരസ്കാരം വരെ നേടിയ നടിയാണ് നിത്യ മേനോൻ. അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടി. മലയാളത്തിൽ കരിയറിലെ തുടക്കാ കാലത്ത് സജീവമായിരുന്നെങ്കിലും ഇപ്പോൾ വല്ലപ്പോഴുമേ സാന്നിധ്യം അറിയിക്കാറുള്ളൂ. തമിഴിൽ നിന്നാണ് നടിക്കിപ്പോൾ തുടരെ മികച്ച സിനിമകൾ ലഭിക്കുന്നത്. തിരുച്ചിത്രമ്പലം എന്ന തമിഴ് സിനിമയിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നിത്യ നേടിയത്.

തലെെവി തലെെവൻ, ഇഡ്ഡലി കടെെ എന്നീ രണ്ട് സിനിമകൾ തുടരെ റിലീസ് ചെയ്തു. ഇഡലി കടെെയുടെ വിജയത്തിളക്കത്തിലാണ് നിത്യയിപ്പോൾ. ധനുഷിനൊപ്പം നിത്യ ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. മികച്ച പ്രകടനമാണ് ചിത്രത്തിൽ നിത്യ കാഴ്ച വെച്ചത്. നിത്യയുടെ പെർഫോമൻസിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കവെ രണ്ട് റിവ്യൂവേർസ് നടത്തിയ പരാമർശമാണിപ്പോൾ ചർച്ചയാകുന്നത്.

Nithya Menen

അഭിനയ രാക്ഷസിയാണ് നിത്യ മേനോൻ. ഈ പടത്തിൽ വല്ലാതെ വണ്ണമുണ്ട്. എന്നാൽ അഭിനയത്തിന് അതിനേക്കാൾ ഭാരമുണ്ട്. അഭിനയ രാക്ഷസിയാണെന്ന് ഈ പടത്തിലും നിത്യ മേനോൻ തെളിയിച്ചിരിക്കുന്നു എന്നാണ് ബയിൽവൻ രം​ഗനാഥൻ പറഞ്ഞത്. സിനിമയിലെ കടയിലുണ്ടാക്കുന്ന ഇഡലിയെല്ലാം ആദ്യം കഴിക്കുന്നത് നിത്യ ആണോ എന്ന് സംശയിക്കുന്ന അത്രയും വണ്ണം നിത്യക്കുണ്ട്. എന്നാൽ അഭിനയത്തിൽ ഈ വർഷവും ദേശീയ പുരസ്കാരം കൊടുത്താൽ തെറ്റില്ല എന്നാണ് മറ്റൊരു റിവ്യൂവർ പറഞ്ഞത്. ഈ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശന നേരിടുന്നുണ്ട്.

നിത്യയെ പ്രശംസിക്കുകയാണെന്ന് തോന്നുമെങ്കിലും യഥാർത്ഥത്തിൽ നടിയെ പരിഹസിക്കുകയാണ് ഇവർ ചെയ്തതെന്ന് നെറ്റിസൺസ് പറയുന്നു. ഇവരുടെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകണമെന്നും കമന്റുകളുണ്ട്. സോഷ്യൽ മീഡിയയിലൂടെ ബയിൽവൻ രം​ഗനാഥൻ പല താരങ്ങളെക്കുറിച്ചും നടത്തിയ പരാമർശം നേരത്തെ വിവാദമായതാണ്. എന്നാൽ തനിക്കറിയാവുന്ന സത്യങ്ങൾ മാത്രമാണ് പറയുന്നതെന്നാണ് നിത്യ പറയാറുള്ളത്.

Nithya Menen

ഇതാദ്യമായല്ല നിത്യക്ക് ബോഡി ഷെയിമിം​ഗ് നേരിടേണ്ടി വരുന്നത്. ബോഡി ഷെയ്മിം​ഗ് കമന്റുകൾ പലപ്പോഴും നടിക്ക് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരാൾ ഏത് അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്, എന്തെങ്കിലും ആരോ​ഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് പോലും നോക്കാതെയാണ് പലപ്പോഴും ആളുകളെ ബോഡി ഷെയ്മിം​ഗ് ചെയ്യുന്നതെന്ന് നിത്യ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സിനിമകൾ ലഭിക്കണമെങ്കിൽ വണ്ണം കുറയ്ക്കണം എന്ന ആശയത്തോട് നിത്യ യോജിക്കുന്നില്ല. അഭിനയത്തിലാണ് കാര്യമെന്നാണ് നിത്യ പറയാറ്.

ഒരുപാട് തിന്നിട്ട് വണ്ണം കൂടിയതാണെന്ന് പറയുന്നവരുണ്ട്. നിത്യ വളരെ ഫുഡിയാണെന്ന് പറയുന്നുണ്ട്. എന്റെ വായിൽ നിന്ന് അങ്ങനെയാെരു വാക്ക് വന്നിട്ടില്ല. കാരണം ഞാനൊരു ഫുഡിയല്ല. പക്ഷെ പൊതുവായ ധാരണ നിത്യ വളരെ ഫുഡി ആണെന്നാണ്. ആളുകൾ ഓരോ ബോക്സുകളിലാണ് ജീവിക്കുന്നത്. ജീവിതം പക്ഷെ അങ്ങനെയല്ല. വളരെ വലുതാണ് ആണ്. ബോഡി ഷെയ്മിം​ഗ് ചിലപ്പോൾ ബാധിക്കും. എല്ലാം കഴിഞ്ഞോ, ഞാനൊന്നിനും കൊള്ളില്ലേ എന്നൊക്കെ ചിന്തിച്ചു. ഈ ഭാരം കൊണ്ട് ഒരു മനുഷ്യൻ ഒന്നുമല്ലാതായിപ്പോകില്ലല്ലോ എന്ന് താൻ മനസിലാക്കിയെന്നും നിത്യ മേനോൻ പറഞ്ഞു.

More from Filmibeat

Read more about: nithya menen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X