'വിമർശിച്ചവരിൽ സ്ത്രീകളാണ് കൂടുതൽ; ശ്രീലക്ഷ്മി ഇങ്ങനെയൊരു കുട്ടിയാണെന്ന് കരുതിയില്ലെന്ന് പറഞ്ഞു'
വിവാദങ്ങളിൽ വിട്ടൊഴിയാത്ത സംവിധായകനാണ് രാം ഗോപാൽ വർമ. ഒരു കാലത്ത് മികച്ച ചിത്രങ്ങളിലൂടെ സിനിമാ രംഗത്ത് പേരെടുത്ത സംവിധായകൻ ഖ്യാതികളെല്ലാം സ്വയം കളഞ്ഞ് കുളിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. അതേസമയം രാ ഗോപാൽ വർമ്മയ്ക്ക് ഇന്നും സിനിമാ ലോകത്ത് ഒരു സ്ഥാനമുണ്ട്. അടുത്തിടെയാണ് ഒരു മലയാളി പെൺകുട്ടിയുടെ ചിത്രങ്ങൾ രാം ഗോപാൽ വർമ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
വിദ്യാർത്ഥിനിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ ഫോട്ടോകളും വീഡിയോകളുമാണ് രാം ഗോപാൽ വർമ പങ്കുവെച്ചത്. സോഷ്യൽമീഡിയയിലെ താരമായി മാറിയിരിക്കുകയാണ് ശ്രീലക്ഷ്മി. രാം ഗോപാൽ തന്നെ വിളിച്ച് അഭിനന്ദിക്കുകയും സിനിമയിലേക്ക് അവസരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ശ്രീലക്ഷ്മി പറയുന്നു. രാം ഗോപാൽ വർമ ഫോട്ടോകൾ പങ്കുവെച്ചതിനെക്കുറിച്ചും തന്റെ ഫോട്ടോഷൂട്ടുകൾക്ക് നേരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ശ്രീലക്ഷ്മി സതീഷ്.

ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. പെർമിഷൻ ചോദിച്ചാണ് അദ്ദേഹം അത് പോസ്റ്റ് ചെയ്യുന്നത്. അത് ആർക്കും അറിയില്ല. നമ്മളെക്കുറിച്ചുള്ള കൺസേൺ കൊണ്ട് പറയുന്നവരുണ്ട്. മോശമായി കമന്റ് ചെയ്ത് പേഴ്സണൽ മെസേജിൽ നല്ല രീതിയിൽ ഫ്ലെർട്ട് ചെയ്യുന്നവരുമുണ്ട്. അതാണെനിക്ക് മനസിലാകാത്തത്. കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം എന്നേ ഞാൻ പറയൂ. തനിക്ക് വരുന്ന കമന്റുകളിൽ കൂടുതലും മോശം കമന്റുകൾ സ്ത്രീകളുടേതാണെന്നും ശ്രീലക്ഷ്മി സതീഷ് വ്യക്തമാക്കി.
അടുത്തിടെ ചെയ്ത ഫോട്ടോഷൂട്ടിലെ മേക്കപ്പ് ഉള്ളൂ. ഞാൻ എന്നെ നാച്വറലായി കാണിക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ സ്വന്തം ശരീരത്തിൽ അത്മവിശ്വാസത്തോടെയിരിക്കണം. സ്ത്രീകളാണ് ഏറ്റവും കൂടുതൽ വിമർശിക്കുന്നത്. അതാണ് അംഗീകരിക്കാൻ പറ്റാത്തത്. എന്റെ ഇൻസ്റ്റഗ്രാമിൽ കമന്റ് ബോക്സ് ഓഫ് ചെയ്താലും വേറെ സ്ഥലത്ത് പോസ്റ്റ് ചെയ്യുമ്പോൾ വരുന്ന കമന്റുകൾ വായിക്കാൻ പോലും കൊള്ളാത്തതാണ്. പിന്നെ താനത് കാര്യമാക്കാതായെന്നും ശ്രീലക്ഷ്മി സതീഷ് വ്യക്തമാക്കി.

ഫോട്ടോ ഷൂട്ടുകളെക്കുറിച്ച് നാട്ടുകാരിൽ ചിലരിൽ നിന്നും വന്ന പ്രതികരണത്തെക്കുറിച്ചും ശ്രീലക്ഷ്മി സംസാരിച്ചു.
ഞാൻ റീൽസ് ചെയ്ത് തുടങ്ങുമ്പോഴൊന്നും വീട്ടിൽ നിന്ന് പ്രശ്നമില്ല. ഷൂട്ട് ചെയ്ത് തുടങ്ങിയപ്പോഴേക്കും ശ്രീലക്ഷ്മി ഇത്തരത്തിലൊരു പെൺകുട്ടിയാണെന്ന് അറിഞ്ഞില്ലെന്ന് വീടിനടുത്തുള്ളവർ അച്ഛനോട് പറഞ്ഞു. ഞാൻ അവരോട് ഒന്നും തിരിച്ച് പറഞ്ഞില്ല. എനിക്ക് തിരിച്ച് പറയേണ്ട ആവശ്യവും ഇല്ല.
ഇത് എന്റെ ജീവിതമാണ് നമുക്ക് ആളുകളെ മാറ്റാൻ പറ്റില്ല. അവർ വളർന്ന് വന്ന ചുറ്റുപാടുകളാണ് ഇത്തരം ചിന്താഗതികൾക്ക് കാരണമെന്നും ശ്രീലക്ഷ്മി ചൂണ്ടിക്കാട്ടി. ഞാൻ വളരെ മെലിഞ്ഞിട്ടായിരുന്നു. പ്ലസ് ടു ആയപ്പോഴാണ് കുറച്ച് തടിച്ചത്. മെലിഞ്ഞ സമയത്ത് തോട്ടി എന്നൊക്കെ വിളിക്കുമായിരുന്നു. അന്ന് ഭയങ്കര സങ്കടം തോന്നിയിട്ടുണ്ട്. ഇപ്പോൾ തന്റെ ശരീരത്തിൽ സ്വയം ആത്മവിശ്വാസമുണ്ടെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി.
അടുത്തിടെ രാം ഗോപാൽ വർമക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾ വന്നിരുന്നു. നടി അഷു റെഡ്ഡിയുടെ കാലിൽ രാം ഗോപാൽ വർമ്മ ചുംബിച്ച സംഭവമാണ് ചർച്ചയായത്. രാം ഗോപാൽ വർമയുടെ പുതിയ ചിത്രം ഡെയ്ഞ്ചറസിലെ നായികയായിരുന്നു അഷു റെഡ്ഡി. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായെടുത്ത അഭിമുഖത്തിനിടെ നടിയുടെ കാലിൽ രാം ഗോപാൽ വർമ ചുംബിക്കുകയായിരുന്നു.


Click it and Unblock the Notifications











