»   » ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും രണ്ട് വര്‍ഷത്തെ ജീവിതം

ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും രണ്ട് വര്‍ഷത്തെ ജീവിതം

Posted By:
Subscribe to Filmibeat Malayalam

നവംബര്‍ 1, ആഷിഖ് അബുവിനെയും റിമ കല്ലിങ്കലിനെയും സംബന്ധിച്ച് കേരളപ്പിറവി മാത്രമല്ല, പുതിയൊരു ജീവിതം ആരംഭിച്ച ദിവസം കൂടെയാണ്. അതെ റിമ കല്ലിങ്കളിന്റെയും ആഷിഖ് അബുവിന്റെയും ദാമ്പത്യ ജീവിതത്തിന് രണ്ട് വയസ്സ് പൂര്‍ത്തിയായി

2013 നായിരുന്നു കേരളക്കരയ്ക്ക് മാതൃകയായി ആഷിഖിന്റെയും റിമയുടെയും വിവാഹം കഴിഞ്ഞത്. വിവാഹ ശേഷവും റിമ അഭിനയ തുടര്‍ന്നു. സാമൂഹിക കാര്യങ്ങളില്‍ നിരന്തരം ഇടപെടുന്ന ദമ്പതികള്‍ എന്ന കണക്കെ റിമയും ആഷിഖും എന്നും വാര്‍ത്തകളിലെയും താരങ്ങളാണ്. നോക്കാം ഇരുവരുടെയും രണ്ട് വര്‍ഷത്തെ ജീവിതം.

ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും രണ്ട് വര്‍ഷത്തെ ജീവിതം

ആഷിഖ് അബു സംവിധാനം ചെയ്ത് റിമ അഭിനയിച്ച 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തുടങ്ങിയ പ്രണയം 2013 നവംബര്‍ 1 ഓടെ വിവാഹത്തിലേക്ക് മാറി. ആര്‍ഭാഢങ്ങളൊന്നുമില്ലാതെ വളരെ ലളിതമായ വിവാഹമായിരുന്നു അത്.

ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും രണ്ട് വര്‍ഷത്തെ ജീവിതം

വിവാഹ ശേഷം റിമ കല്ലിങ്കല്‍ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തു മാറി നിന്നു.

ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും രണ്ട് വര്‍ഷത്തെ ജീവിതം

വിവാഹ ശേഷമാണ് ആഷിഖ് ഗ്യാങ്‌സ്റ്റര്‍ എന്ന മമ്മൂട്ടി ചിത്രം ഒരുക്കിയത്. അത് പരാജയപ്പെട്ടതിന്റെ പേരില്‍ സംവിധായരന്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടു.'

ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും രണ്ട് വര്‍ഷത്തെ ജീവിതം

സിനിമയില്‍ നിന്ന് ഇടവേള എടുത്ത സമയത്ത് റിമ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു. മാമാങ്കം എന്ന പേരില്‍ ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചു

ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും രണ്ട് വര്‍ഷത്തെ ജീവിതം

സാമൂഹ്യ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി നിരന്തരം ഇടപെടുന്ന താര ദമ്പതികളാണ് ആഷിഖും റിമയും. തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ രണ്ട് പേര്‍ക്കും യാതൊരു മടിയും ഭയവുമില്ല.

ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും രണ്ട് വര്‍ഷത്തെ ജീവിതം

നടന്‍ ഷൈന്‍ ടോം ചാക്കോ കഞ്ചാവ് കേസിന് പിടിയ്ക്കപ്പെട്ടപ്പോള്‍ ആഷിഖ് അബുവിനെയും റിമയെയും കേസില്‍ ഉള്‍പ്പെടുത്തിയെന്നും ദമ്പതികള്‍ക്ക് നേരെ അന്വേഷണമുണ്ടെന്നും പറഞ്ഞ് കിവംദികള്‍ വന്നിരുന്നു.

ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും രണ്ട് വര്‍ഷത്തെ ജീവിതം

അതിനിടയില്‍ റിമയും ആഷിഖും പിരിയുന്നു എന്ന ഗോസിപ്പും വന്നു. കൈരളി ചാനലിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ വാര്‍ത്ത ഇരുവരും നിഷേധിച്ചു

ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും രണ്ട് വര്‍ഷത്തെ ജീവിതം

സന്തോഷ് വിശ്വനാഥന്‍ എന്ന നവാഗത സംവിധായകനൊരുക്കിയ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലൂടെ രണ്ട് വര്‍ഷത്തിന് ശേഷം റിമ കല്ലിങ്കല്‍ തിരിച്ചുവന്നു.

ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും രണ്ട് വര്‍ഷത്തെ ജീവിതം

ഒടുവിലിപ്പോള്‍ റാണി പദ്മിനി എന്ന ചിത്രം വരെ വന്നു നില്‍ക്കുന്നു ദമ്പതികളുടെ യാത്ര. ഗ്യാങ്സ്റ്ററിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍ക്കൊപ്പം പ്രാധാന്യമുള്ള വേഷത്തില്‍ റിമയുമെത്തി

English summary
Rima Kallingal and Aashiq Abu celebrate their second wedding anniversary on November 1. The duo got married in a low-key wedding by simply registering their marriage at the Thrikkakkara register office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam