ഇറക്കം കുറഞ്ഞ വസ്ത്രത്തിൽ കാലുകള്‍ കാണിച്ച് നടിമാരുടെ പ്രതിഷേധം, അനശ്വരയ്ക്ക് പിന്തുണ
കാല് കാണിച്ച് യുവനടി അനശ്വര രാജന്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് വലിയ വിമര്‍ശനമായിരുന്നു ലഭിച്ചത്. പതിനെട്ടാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയായിരുന്നു ഗ്ലാമറസ് ലുക്കിലുള്ള ചില ഫോട്ടോസുമായി അനശ്വര എത്തിയത്. നടിയ്ക്ക് നേരെ വ്യാപകമായി മോശം കമന്റുകള്‍ വന്നതോടെ പിന്തുണ അറിയിച്ച് നിരവധി പേര്‍ എത്തിയിരുന്നു. കൂട്ടത്തില്‍ മലയാളത്തിലെ മറ്റ് യുവസുന്ദരിമാര്‍ കൂടി ഉണ്ടെന്നുള്ളതാണ് രസകരമായ വിവരം.
റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരക്കാര്‍, കനി കുസൃതി തുടങ്ങിയ നടിമാരായിരുന്നു അനശ്വരയുടെ ഫോട്ടോസിന് സമാനമായ ചിത്രങ്ങളായിരുന്നു ഇവരും പങ്കുവെച്ചത്. സ്വിം സ്യൂട്ടില്‍ നടന്ന് വരുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് 'അത്ഭുതം, അത്ഭുതം, സ്ത്രീകള്‍ക്ക് കാല് ഉണ്ട്' എന്നായിരുന്നു റിമയുട ക്യാപ്ഷന്‍. കാല് മുഴുവന്‍ കാണുന്ന ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാണ് അഹാനയും അനാര്‍ക്കലി മരക്കാരും എത്തിയത്.

ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസല്ല, എന്നായിരുന്നു അനാര്‍ക്കലി ചിത്രത്തിന് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍. യോഗ ചെയ്യുന്നതിനിടെ കാല് കാണിച്ച് കൊണ്ടുള്ള വീഡിയോ ആയിരുന്നു കനി കുസൃതി പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ഇന്ന് കാലുകളുടെ ദിവസം എന്ന കമന്റുമായി റിമയും എത്തിയിരുന്നു. നീണ്ടൊരു കുറിപ്പുമായിട്ടാണ് അഹാന കൃഷ്ണ എത്തിയത്.
ചെറിയ വസ്ത്രം ധരിച്ചിട്ടുള്ള എന്റെ ഏറ്റവും മനോഹരമായ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്. മൂന്നാംകിട കമന്റുകളുമായി എത്തുന്നവര്‍ക്ക് എന്റെ കമന്റ് ബോക്‌സിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി എന്റെ കാലുകള്‍ വ്യക്തമായി കാണിക്കുകയാണ്. ഒന്നാമതായി ഞാന്‍ എന്ത് ധരിക്കുന്നു എന്നത് നിങ്ങളുടെ ബിസിനസല്ല. മറ്റാരെങ്കിലും ധരിക്കുന്നതും നിങ്ങളുടെ കാര്യമല്ല. തുടങ്ങി വിമര്‍ശനാത്മകമായിട്ടായിരുന്നു അഹാന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

കാല് കാണിക്കുന്ന ചിത്രങ്ങള്‍ മാത്രമല്ല, ബെഡില്‍ കിടന്ന് പുസ്തകം വായിക്കുന്ന ചിത്രവുമായി അനുപമ പരമേശ്വരനും വയറ് കാണിച്ച് കൊണ്ടുള്ള ഫോട്ടോയുമായി നടി ഗ്രേസ് ആന്റണിയും നിമിഷ സജയനുമൊക്കെ ഇന്ന് എത്തിയിരിക്കുകയാണ്. ഇവരും ഈ പ്രതിഷേധത്തിന്റെ ഭാഗമായി എത്തിയതാണെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നു. നടിമാരുടെ വസ്ത്ര ധാരണത്തിന് നേരെ ഉണ്ടാവുന്ന അധിക്ഷേപങ്ങള്‍ക്കുള്ള തക്ക മറുപടിയാണ് മുന്‍നിര നായികമാരെല്ലാം ചേര്‍ന്ന് നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications











