വിവാഹ ശേഷം സംഭവിച്ചതൊന്നും ഉദ്ദേശിച്ചത് പോലെയല്ല; ആ ചോദ്യങ്ങൾ എനിക്ക് മനസ്സിലായത് പോലുമില്ല; റിമ കല്ലിങ്കൽ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് റിമ കല്ലിങ്കൽ. ഋതു എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന റിമയ്ക്ക് പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. നീലത്താമര, അയാളും ഞാനും തമ്മിൽ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം റിമയ്ക്ക് ലഭിച്ചു. നടിയുടെ കരിയർ ബെസ്റ്റ് സിനിമയായി ഇന്നും പറയുന്നത് 22 ഫീമെയ്ൽ കോട്ടയം എന്ന സിനിമയാണ്. അതുവരെ മലയാളത്തിൽ കണ്ടിരുന്ന നായികാ സങ്കൽ‌പ്പങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു റിമ ചെയ്ത വേഷം.

നടിയുടെ കരിയർ ​ഗ്രാഫ് പിന്നീട് പല ഘട്ടങ്ങളിലൂടെ കടന്ന് പോയി. തുടരെ സിനിമകളിൽ കണ്ടിരുന്ന റിമയെ പിന്നീട് വർഷത്തിൽ ഒന്നോ രണ്ടോ സിനിമകളിൽ കാണുന്ന സാഹചര്യത്തിലേക്കെത്തി. 2017 ന് ശേഷം ഡബ്ലുഡിസിയുടെ രൂപീകരണം, അമ്മ സംഘടനക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തുടങ്ങിയവയെല്ലാം റിമ കല്ലിങ്കിലിന് അവസരങ്ങൾ നഷ്ടപ്പെടാൻ കാരണമായെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. ഡബ്ലുഡിസിയുടെ മുന്നിൽ നിന്ന് പല നടിമാർക്കും സമാന അനുഭവമുണ്ടായി.

എന്നാൽ തങ്ങളുടെ നിലപാടിൽ‌ ഇവരാരും വിട്ടു വീഴ്ച ചെയ്തില്ല. കരിയറിൽ ഒട്ടേറെ പ്രതിസന്ധികൾ വന്നപ്പോഴും പിടിച്ചു നിൽക്കാൻ ഇവർ ശ്രമിച്ചു. ഏറെ നാളുകൾക്ക് ശേഷം നടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ പുറത്തിറങ്ങാൻ പോവുകയാണ്. നീലവെളിച്ചമാണ് നടിയുടെ പുതിയ സിനിമ. ഭർത്താവ് ആഷിഖ് അബുവാണ് സിനിമ ഒരുക്കുന്നത്. ടൊവിനോ തോമസ്, റോഷൻ മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. വണ്ടർവാൾ മീഡിയക്ക് റിമ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Rima Kallingal

വിവാഹ ശേഷം തന്റെ കരിയറിന് സംഭവിച്ച മാറ്റങ്ങളെക്കുറിച്ചാണ് റിമ സംസാരിച്ചത്. പലരും തങ്ങളെ ഒരു ബോക്സിൽ കാണാനാ​ഗ്രഹിക്കുന്നെന്നും എന്നാൽ താനങ്ങനെയല്ലെന്നും റിമ വ്യക്തമാക്കി. 'വിവാഹ ശേഷം എല്ലാ രീതിയിലും മാറ്റമായിരുന്നു. ഞങ്ങൾ ഉദ്ദേശിച്ചതല്ല സംഭവിച്ചത്. ഞങ്ങൾ കല്യാണം എന്നതിനെ സീരിയസ് ആയി എടുക്കുന്ന വ്യക്തികളായിരുന്നില്ല'

'ലീ​ഗൽ പേപ്പർ എന്ന നിലയ്ക്കാണ് അതിനെ കണ്ടതെങ്കിലും ഞങ്ങളുടെ ലൈഫിനെ അത് മുഴുവനായും മാറ്റി. 22 ഫീമെയിൽ കോട്ടയത്തിലൊക്കെ സംഭവിച്ച മാറ്റമുണ്ടായിരുന്നു. അത് റീ ക്രിയേറ്റ് ചെയ്യാനായിരുന്നു ആ​ഗ്രഹം. പക്ഷെ ‍ഞങ്ങൾ മാറിയില്ലെങ്കിലും ചുറ്റുമുള്ള എല്ലാം മാറി. അത് നമുക്ക് മാറ്റാൻ പറ്റില്ല. അവർ എപ്പോഴും ഒരു ബോക്സിൽ നമ്മളെ കാണും. പിന്നീട് അത് വല്ലാത്ത പ്രഷറായി. കാരണം ആർട്ടിസ്റ്റിനെന്ന നിലയിൽ ഞങ്ങൾ രണ്ട് പേരും രണ്ട് മനുഷ്യരാണ്'

'പ്രത്യേകിച്ചും ഒരു സ്ത്രീയായതിനാൽ തന്നെ എനിക്ക് ഐഡന്റിറ്റി ക്രെെസിസായിരുന്നു. എന്റെ ഐഡന്റിറ്റി മുഴുവനായും എടുത്ത് മാറ്റിയത് പോലെ. എന്റെ കല്യാണത്തിന് ശേഷം ഞാൻ ഡാൻസ് ചെയ്ത ഇവന്റുണ്ടായിരുന്നു. ഡാൻസ് ചെയ്ത ശേഷം പൊന്നാട അണിയിച്ച് പറഞ്ഞു ഇത് റിമയ്ക്കും ആഷിഖിനുമെന്ന്. ആഷിഖ് ഡാൻസ് കളിച്ചിട്ടില്ലല്ലോയെന്നായിരുന്നു എനിക്ക്,' റിമ കല്ലിങ്കൽ പറഞ്ഞു.

Rima Kallingal

‌ഞങ്ങൾക്ക് മാറ്റമില്ലെങ്കിലും പുറത്ത് നിന്ന് കാണുന്നവർക്കായിരുന്നു മാറ്റം. ഇനി സിനിമ ചെയ്യുന്നുണ്ടോ, ഒപിഎമ്മിന്റെ കൂടെ മാത്രമേ സഹകരിക്കുള്ളൂ, പുറത്ത് സിനിമ ചെയ്യുന്നുണ്ടോ എന്നൊക്കെ ചോദിക്കും. തനിക്കത് മനസ്സിലാവുന്നു പോലുമായിരുന്നെന്നും റിമ പറഞ്ഞു. 2013 ലായിരുന്നു റിമയും ആഷിഖ് അബുവും തമ്മിലുള്ള വിവാഹം. 22 എഫ്കെ, വൈറസ് തുടങ്ങിയ സിനിമകളിൽ നീലവെളിച്ചത്തിന് മുമ്പ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

നീലവെളിച്ചത്തിന് മുമ്പ് റിമ അഭിനയിച്ച സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമ നിരൂപക പ്രശംസ നേടിയിരുന്നു. മലയാള സിനിമയിൽ നിന്ന് അവസരങ്ങൾ കുറഞ്ഞതിനെ പറ്റി അടുത്തിടെ നടി രമ്യ നമ്പീശനും സംസാരിച്ചിരുന്നു. ഒരു നിലപാടെടുത്ത് മുന്നോട്ട് പോവുമ്പോൾ സ്വാഭാവികമായി വന്ന പ്രത്യാഘാതങ്ങളാണതെന്നാണ് രമ്യ വ്യക്തമാക്കിയത്.

Read more about: rima kallingal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X