twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പൊരിച്ചമീൻ' വിഷയം വിവാദമായപ്പോൾ അമ്മ പ്രതികരിച്ചതിങ്ങനെ; വെളിപ്പെടുത്തലുമായി റിമ കല്ലിങ്കൽ

    |

    റിയാലിറ്റിഷോയിലൂടെ കടന്നുവന്ന റിമ കല്ലിങ്കൽ 2008ലെ മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് വിജയിയായി. തുടർന്ന് മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു താരം. ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ 'ഋതു' എന്ന ചിത്രത്തിലൂടെയാണ് റിമ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

    പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. പിന്നീടങ്ങോട്ട് നിരവധി നല്ല ചിത്രങ്ങൾ താരത്തിന് ലഭിച്ചു. 2012ൽ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം റീമയെ തേടിയെത്തി. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്.

    ബിഗ് ബോസിലെ ഫുഡ്‌ മടുത്തോ? സ്വിഗ്ഗിയിൽ നിന്ന് മട്ടൺ ബിരിയാണി ഓഡർ ചെയ്യാൻ ഒരുങ്ങി വിനയ് മാധവ്ബിഗ് ബോസിലെ ഫുഡ്‌ മടുത്തോ? സ്വിഗ്ഗിയിൽ നിന്ന് മട്ടൺ ബിരിയാണി ഓഡർ ചെയ്യാൻ ഒരുങ്ങി വിനയ് മാധവ്

    തുടർന്ന് നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ റിമ, നടിയെന്ന നിലയിലും നിർമാതാവെന്ന നിലയിലും മലയാളത്തിൽ ഇന്ന് സജീവമായി നൽകുകയാണ്. സംവിധായകൻ ആഷിക് അബുവിന്റെ ഭാര്യ ആയതിനുശേഷം നിരവധി വിവാദങ്ങളിലും റിമ പെടാറുണ്ട്. പല സമകാലിക വിഷയങ്ങളിലും തുറന്നുപറച്ചിലുകൾ നടത്താറുള്ള താരത്തിന് നിരവധി വിമർശകരും നേരിടേണ്ടി വന്നിട്ടുണ്ട്.

    പൊരിച്ച മീനിനെക്കുറിച്ച് പറഞ്ഞത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു

    മലയാള സിനിമ നടിമാരുടെ സംഘടനയായ ഡബ്ല്യുസിസി യിലെ പ്രധാന അംഗം കൂടിയാണ് റിമ. റിമയുടെ തുറന്നു പറച്ചിലുകളും നിലപാടുകളും താരത്തിന് നിരവധി വിമർശകരെ സിനിമാമേഖലയിൽ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്.

    ഒരിക്കൽ താരം പൊതുവേദിയിൽ വെച്ച് പൊരിച്ച മീനിനെക്കുറിച്ച് പറഞ്ഞത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു, തന്റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീന്‍ വറുത്തതില്‍ നിന്നുമാണെന്ന് നടി റിമ പറഞ്ഞത്.

    അതുകൊണ്ടാണ് നിന്നെ ഇവിടെ എല്ലാവർക്കും പേടി; ബ്ലെസ്‌ലിയുടെ സ്വഭാവദൂഷ്യങ്ങൾ തുറന്ന് കാട്ടി ധന്യഅതുകൊണ്ടാണ് നിന്നെ ഇവിടെ എല്ലാവർക്കും പേടി; ബ്ലെസ്‌ലിയുടെ സ്വഭാവദൂഷ്യങ്ങൾ തുറന്ന് കാട്ടി ധന്യ

    തന്റെ വീട്ടിൽ അമ്മയുടെ പക്കൽ നിന്നും ഒരിക്കൽ പൊരിച്ച മീൻ തനിക്ക് മാത്രം കിട്ടിയില്ല. എന്നാൽ, തന്റെ സഹോദരനും അച്ഛനും അമ്മ നൽകിയെന്നും അവിടെ നിന്നാണ് തന്റെ ഉള്ളിലെ ഫെമിനിസം വളർന്നതെന്നും താരം പറഞ്ഞിരുന്നു. ഇത് പിനീട് വലിയ രീതിയിൽ ചർച്ചയാവുകയും ട്രോളുകൾ ഉണ്ടാവുകയും ചെയ്യപ്പെട്ടു

    അന്നത്തെ വിവാദം വീട്ടുകാരിൽ എത്രത്തോളം ഇമ്പാക്ട് ആണ് ഉണ്ടാക്കിയത്

    തൻറെ വീട്ടിലെ ചുറ്റുപാടും ആയി ബന്ധപ്പെട്ട ഒരു ഉദാഹരണത്തിലൂടെ ആണ് താൻ ആ പൊരിച്ചമീൻ കഥ പറഞ്ഞതെന്നും, എന്നാൽ ഇപ്പോൾ ചർച്ചകളിലും ഈ വാക്ക് പലപ്പോഴും കടന്നു കൂടാറുണ്ടെന്നും താരം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

    കെ ജി എഫ് ചാപ്റ്റർ ത്രീയിൽ ഹൃത്വിക് റോഷൻ ഉണ്ടാവുമോ? വെളിപ്പെടുത്തലുമായി അണിയറപ്രവർത്തകർകെ ജി എഫ് ചാപ്റ്റർ ത്രീയിൽ ഹൃത്വിക് റോഷൻ ഉണ്ടാവുമോ? വെളിപ്പെടുത്തലുമായി അണിയറപ്രവർത്തകർ

    അന്നത്തെ വിവാദം വീട്ടുകാരിൽ എത്രത്തോളം ഇമ്പാക്ട് ആണ് ഉണ്ടാക്കിയത് എന്ന കാര്യമാണ് താരം അഭിമുഖത്തിൽ തുറന്നു പറഞ്ഞത്.

    അമ്മയ്ക്ക് വളരെ സങ്കടമായി

    "കുട്ടിക്കാലം മുതൽ എന്റെ വീട്ടിൽ കലഹിക്കാൻ ഉള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ആ തലത്തിൽ നിന്നുകൊണ്ടാണ് പൊരിച്ച മീനിനെക്കുറിച്ച് പൊതുവേദിയിൽ സംസാരിച്ചത്, ചേട്ടന് കൊടുത്ത മീനിനെ പകുതി എനിക്ക് കൂടി ഉള്ളതാണ് എന്ന് അവകാശം ബോധമായിരുന്നു ഞാൻ അവിടെ പറഞ്ഞത്.

    ശിവാജ്ഞലിമാർ മിക്ക സമയത്തും അങ്ങോട്ടും ഇങ്ങോട്ടും ചൊറിയും; സാന്ത്വനത്തിന്റെ വിശേഷങ്ങളുമായി ഗോപികശിവാജ്ഞലിമാർ മിക്ക സമയത്തും അങ്ങോട്ടും ഇങ്ങോട്ടും ചൊറിയും; സാന്ത്വനത്തിന്റെ വിശേഷങ്ങളുമായി ഗോപിക

    അതു വിവാദമായപ്പോൾ അമ്മയ്ക്ക് വളരെ സങ്കടമായി. ആളുകൾക്കു പെട്ടെന്നു മനസ്സിലാകാൻ വേണ്ടി ഒരു ഉദാഹരണമാണ് അന്ന് പറഞ്ഞത്, പക്ഷേ അത് ഈ രീതിയിൽ വൈറൽ ആകുമെന്ന് ഞാനും വിചാരിച്ചില്ല, വേദനിച്ചത് എന്റെ വീട്ടുകാർക്ക് ആയിരുന്നു, പക്ഷേ അന്ന് കുട്ടികാലത്ത് എനിക്ക് എത്രമാത്രം വേദനയുണ്ടായി എന്ന് അവർ തിരിച്ചറിയുകയും ചെയ്തു, ഇപ്പോൾ അവർ അത് തിരുത്തുകയും ചെയ്തു" റിമ പറഞ്ഞു.

    Read more about: rima kallingal
    English summary
    Rima Kallingal reveals how her mother reacted when the fried fish issue became controversial
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X