ഹോട്ടായി റിമ കല്ലിങ്കല്‍! ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി പുതിയ ചിത്രങ്ങള്‍! മനോഹരമെന്ന് ആരാധകരും!
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് റിമ കല്ലിങ്കല്‍. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. അഭിനയം മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്നും ഈ താരം തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. ബിക്കിനി അണിഞ്ഞുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രങ്ങള്‍ പുറത്തുവന്നത്. കടല്‍ത്തീരത്ത് കടുംനീല നിറത്തിലുള്ള ബിക്കിനി ധരിച്ച് നില്‍ക്കുന്ന റിമയെയാണ് ചിത്രങ്ങളില്‍ കണ്ടത്.
ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നായിരുന്നു താരത്തിന്റെ ചിത്രം കണ്ട ആരാധകരുടെ പ്രതികരണം. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയായിരുന്നു ഈ താരം സിനിമയില്‍ അരങ്ങേറിയത്. ചുരുണ്ട മുടിയിഴകളും നുണക്കുഴി കവിളുമായെത്തിയ താരത്തിന് തുടക്കം മുതലേ തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. നീലത്താമര, ഇന്ത്യന്‍ റുപ്പി, നിദ്ര, 22 ഫീമെയില്‍ കോട്ടയം, ഏഴുസുന്ദരരാത്രികള്‍, റാണിപത്മിനി, വൈറസ് തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

സംവിധായകനായ ആഷിക് അബുവിനെയാണ് റിമ കല്ലിങ്കല്‍ ജീവിതപങ്കാളിയാക്കിയത്. വിവാഹത്തിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം ഇരുവരും പങ്കെടുക്കാറുണ്ട്. കഥാപാത്രത്തെ തിരഞ്ഞെടുക്കുന്ന കാര്യങ്ങളിലായാലും സിനിമയുമായി ബന്ദപ്പെട്ട മറ്റ് വിഷയങ്ങളിലായാലും സ്വന്തം അഭിപ്രായം തുറന്നുപറയാറുണ്ട് ഈ താരം.


Click it and Unblock the Notifications