റിമ കല്ലിങ്കല്‍ തന്നെയാണോ ഇത്? ത്രോബാക്ക് ചിത്രങ്ങളുമായി താരം! ഋതുവും നീലത്താമരയും മികച്ചത് തന്നെ!
ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സിനിമാമേഖലയും നിശ്ചലമാണ്. ചിത്രീകരണങ്ങളെല്ലാം അവസാനിപ്പിച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം വീടുകളില്‍ കഴിയുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ചിത്രങ്ങളും അനുഭവങ്ങളുമൊക്കെ പങ്കുവെച്ച് താരങ്ങളെല്ലാം എത്തുന്നുണ്ട്. കരിയറിലെ മികച്ച രണ്ട് സിനിമകളുടെ അനുഭവം പങ്കുവെച്ചാണ് റിമ കല്ലിങ്കല്‍ എത്തിയത്.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു റിമ കല്ലിങ്കല്‍ അനുഭവം പങ്കുവെച്ചത്. ഋതു അനുഭവത്തെക്കുറിച്ചായിരുന്നു താരം ആദ്യം പറഞ്ഞത്. ത്രോ ബാക്ക് എന്നൊക്കെ പറഞ്ഞാല്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ശ്യാമപ്രസാദ്, ആസിഫ് അലി, നിഷാന്‍ എന്നിവരേയും താരം ടാഗ് ചെയ്തിരുന്നു. 2009ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. തിയേറ്ററില്‍ ഋതു വലിയ ഓളമുണ്ടാക്കിയില്ലെങ്കിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായി മാറിയിരുന്നു ഇത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഫോട്ടോയായിരുന്നു റിമ പങ്കുവെച്ചത്.
ആ ദിവസങ്ങള്‍ മിസ്സ് ചെയ്യുന്നു. ജീവിതത്തിലെ തന്നെ മികച്ച ദിവസങ്ങളായിരുന്നു അത്. ഒരു ഒത്തുചേരലിനായി കാത്തിരിക്കുന്നു. ഋതു 2. എന്ന കമന്റുമായാണ് നിഷാന്‍ എത്തിയത്. ഞങ്ങളുടെ സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഋതു ഷൂട്ടിംഗ് കഥകള്‍ കേട്ടിരുന്നുവെന്നായിരുന്നു ശ്രീറാം രാമചന്ദ്രന്റെ കമന്റ്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്.

ആ ബെല്‍റ്റാണ് അടിപൊളിയായത് എന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. ഋതുവിന് പിന്നാലെയായാണ് നീലത്താമരയിലെ ചിത്രവുമായി റിമ എത്തിയത്. ഇത്തവണ സംവൃത സുനിലും അര്‍ച്ചന കവിയുമാണ് റിമയ്‌ക്കൊപ്പമുള്ളത്. സംവൃത സുനിലിന്റെ ലുക്കിനെക്കുറിച്ചായിരുന്നു ഇരുവരും ചര്‍ച്ച ചെയ്തത്. റിമയുടെ കണ്ടെത്തലുകള്‍ അര്‍ച്ചനയും അംഗീകരിക്കുകയായിരുന്നു. ഇരുവരേയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്.
നമ്മളൊക്കെ കഷ്ടപ്പെട്ട നടക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ സംവൃത എന്തൊരു മനോഹരമായാണ് കാണപ്പെടുന്നത് എന്നായിരുന്നു റിമയുടെ കമന്റ്. പാടവരമ്പിലൂടെ സംവൃതയ്ക്കും അര്‍ച്ചനയ്ക്കുമൊക്കം നടന്നുപോവുന്ന ചിത്രമാണ് റിമ കല്ലിങ്കല്‍ പോസ്റ്റ് ചെയ്തത്.


Click it and Unblock the Notifications











