റിമ കല്ലിങ്കലിന്റെ ഇരട്ട സഹോദരിയെ കണ്ടിട്ടുണ്ടോ? ഒരേ ലുക്കിലുള്ള നടിമാരുടെ ചിത്രം വൈറല്‍
മലയാള സിനിമയുടെ പ്രിയപ്പെട്ട നടിമാരായ റിമ കല്ലിങ്കലും പാര്‍വതിയും അവധി ആഘോഷത്തിലാണ്. റിമ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്നുമാണ് ആരാധകര്‍ ഇക്കാര്യം മനസിലാക്കിയത്. യുഎസിലേക്ക് ആയിരുന്നു ഇത്തവണ നടിമാരുടെ യാത്ര. അവിടെ നിന്നും ഒരേ നിറമുള്ള ഹെയര്‍ ബാന്‍ഡ് ധരിച്ച് ഇരട്ടകളെ പോലെ നില്‍ക്കുന്ന ചിത്രവും റിമ പുറത്ത് വിട്ടിരുന്നു.

യുഎസില്‍ എത്തുന്നതിന് തൊട്ട് മുന്‍പ് സ്‌പെയനിലേക്ക് ആയിരുന്നു നടിമാരുടെ യാത്ര. ഇവിടെ നിന്നും ഒരു കുട്ടിയോട് വഴി ചോദിക്കുന്ന റിമയുടെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ചില സാഹസിക യാത്രകളും നടിമാര്‍ നടത്തിയിരുന്നു. ഇത് സൂചിപ്പിച്ച് കൊണ്ടുള്ള ഫോട്ടോസും ഇന്‍സ്റ്റാഗ്രാം പേജില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലായിരുന്നു പാര്‍വതിയും റിമയും അവസാനം ഒന്നിച്ച് അഭിനയിച്ചത്. യഥാര്‍ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. റിമ കല്ലിങ്കലായിരുന്നു ഈ സിനിമയുടെ നിര്‍മാതാവ്.


Click it and Unblock the Notifications











