വൈറസിൽ ഫഹദിന് വേണ്ടി ഒരു കഥാപാത്രം മാറ്റിവെച്ചിരുന്നു!!എന്നാൽ സംഭവിച്ചത്, റിമ പറയുന്നു...
Recommended Video
കേരള ജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കാലഘട്ടമായിരുന്നു നിപ്പ കാലം. മലബാറിനേയും ഭ്രാന്ത പ്രദേശങ്ങളേയും നിപ്പ പിടിച്ചുലച്ചിരുന്നു. ജനജീവിതം താറുമാറാക്കുകയായിരുന്നു. ഭീതിയോടെ ദിവസങ്ങളെ നോക്കി കണ്ടിരുന്ന നാളുകളായിരുന്നു കഴിഞ്ഞു പോയത്. നിപ്പയെ കുറിച്ച് ചോദിച്ചാൽ മലബാറുകാർക്ക് ഓരേ കഥകളുണ്ടാകും. കൺമുന്നിൽ കണ്ടതും അനുഭവിച്ചതും ഇന്നും ഭീതിയോടെയാണ് ജനങ്ങൾ ഓർക്കുക.

ജനങ്ങളുടെ ജീവിതത്തിനോട് ചേർന്ന് നിൽക്കുന്ന ഒരു മാധ്യമമാണ് സിനിമ. സിനിമയ്ക്ക് ജനങ്ങളുടെ ജീവിതത്തിൽ നല്ല സ്വാദീനം ചെലുത്താൻ കഴിയും. സാധാരണ ജനങ്ങളുടെ ജീവിതം ക്യാമറ വെളിച്ചത്തിലൂടെ പുറത്തെത്തിയിട്ടുമുണ്ട്. ഇവയെല്ലാം വിജയവുമായിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ്. നിപ്പയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷക. മലയാള സിനിമയിലെ യുവതാരങ്ങളാണ് നിപ്പയിൽ അണിനിരക്കുന്നത്. വൈറസ് ടീമിൽ മലയാളി പ്രേക്ഷകർ ഒരു താരത്തെ മാത്രം മിസ്സ് ചെയ്യുന്നുണ്ട്. അത് മാറ്റാരുമല്ല മലാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലാണ്. ഫഹദ് കൂടി ആകാമായിരുന്നു എന്നുള്ള പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി റിമ എത്തിയിരിക്കുകയാണ്. രേഖാ മേനോനുമായിട്ടുള്ള ചാറ്റ് ഷോയിലാണ് റിമ ഇക്കാര്യം വെളിപ്പെടുത്തിയത്.

അഷിഖ് അബുവും ടീം
മുഹ്സിൻ പാരരിയുടെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്. മലയാള സിനിമയിസെ ഹിറ്റ് ടീം ഒന്നിക്കുന്ന ചിത്രമാണ് വൈറസ്. ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനം മുതൽ സിനിമയുടെ റിലീസിനുവേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മലയാള സിനിമയിലെ മികച്ച അണിയറ പ്രവർത്തകരും യുവ തലമുറയിലെ പ്രമുഖ താരങ്ങളുമാണ് വൈറസിന്റെ ഭാഗമാകുന്നത്. ഒറ്റവാക്കിൽ മലയാള സിനിമയുടെ ഹിറ്റ് കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് വൈറസ്.

ഫഹദിന്റെ കുറവ്
മലയാളത്തിലെ മുൻനിര യുവതാരങ്ങളായ ടൊവിനോ തോമസ്, , കുഞ്ചാക്കോ ബോബൻ, പാർവതി, ഇന്ദ്രജിത്ത്, ആസിഫ് അലി, റിമ, സൗബിൻ എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എന്നാൽ ഇവരുടെ കൂട്ടത്തിലേയ്ക്ക് പ്രേക്ഷകർ ഫഹദ് ഫാസിലിനേയും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു. ചിത്രത്തിൽ താരം ഉണ്ടായിരുന്നില്ല. ആരാധകർക്ക് മാത്രമല്ല വൈറസ് ടീമിനും ഫഹദിനെ മിസ് ചെയ്തിരുന്നു. നടിയും ചിത്രത്തിന്റെ നിർമ്മാതകരിൽ ഒരാളാണ് റിമ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഫഹദിന്റെ കഥാപാത്രം
ചിത്രത്തിൽ ഫഹദിനേയും പരിഗണിച്ചിരുന്നുവെന്ന് റിമ പറഞ്ഞു. താരത്തിനായി ഒരു കഥാപാത്രം തന്നെ മാറ്റി വെച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. വൈറസ്സിന്റെ ഷൂട്ട് നടക്കുമ്പോഴായിരുന്നു ഊട്ടിയിൽ അതിരന്റെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ തിരക്കുകൾ കാരണം സിനിമയുടെ ഫഹദിന് വൈറസ്സിന്റെ ഭാഗമാകാൻ കഴിഞ്ഞില്ല- റിമ കൂട്ടിച്ചേർത്തു

എന്താണ് വൈറസ്
താരങ്ങളില്ലാത്ത സിനിമയാണ് വൈറസ്. ഇതിലെ അഭിനേതാക്കൾ നേരിട്ടെത്തി അവരുടെ റോളുകൾ ചെയ്ത ശേഷം തിരികെ പോകുകയായിരുന്നു. ഛിത്രത്തിലെ കഥാപാത്രങ്ങളാണ് ശരിയ്ക്കുമുള്ള താരങ്ങൾ. ഇതിലെ ഒരോ കഥാപാത്രങ്ങൾ വന്ന് ഓരോരോ കഥകൾ അവതരിപ്പിക്കും. അതെല്ലാം കൂടി അവസാനം ഒന്നാകും. അതാണ് വൈറസ് എന്ന് റിമ പറഞ്ഞു.

ട്രെയിലർ ഹിറ്റ്
നിരവധി ചർച്ചയ്ക്ക് ശേഷമാണ് ആഷിഖ് വൈറസ്സിലേയ്ക്ക് എത്തുന്നത്. ആയിടയ്ക്ക് മറ്റൊരുപാട് ചിത്രങ്ങൾ ആഷിക്കിന്റെ മനസ്സിൽ ഉണ്ടായിരുന്നു. നിരവധി ചര്ഡച്ചയ്ക്ക് ശേഷമാണ് വൈറസ്സ് ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അതിൽ താൻ അഭിമാനം കൊളളുന്നുവെന്ന് റിമ പറഞ്ഞു. കൂടാതെ യഥാർഥ മനുഷ്യ ജീവിതവും സംഭവങ്ങളുമായി ബന്ധമുളളതു കൊണ്ടാണ് വൈറസ്സിന്റെ ട്രെയിലർ ഇത്രയധികം ഹിറ്റായതെന്നും റിമ അഭിമുഖത്തിൽ പറഞ്ഞു


Click it and Unblock the Notifications











