സിനിമക്ക് ശേഷം കുറെ നേരം സജീഷിന്റെ കൈപിടിച്ച് നിന്നു!! ഒന്നും പറയാനില്ലായിരുന്നു, റിമ പറയുന്നു

അതിജീവനത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷക കയ്യടി വാങ്ങിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്. ജനങ്ങൾ മൾമുനയിലൂടെ കടന്നു പോയ ഒരു കാലകത്തെ ഒന്നുകൂടി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയായിരുന്നു വൈറസിലൂടെ സംവിധായകൻ. കേട്ട് കേൾവി പോലുമില്ലാത്ത രോഗത്തെ ഒറ്റക്കെട്ടായി പൊരുതി തോൽപ്പിച്ച അതിജീവനത്തിന്റെ ചരിത്രമാണ് നിപയ്ക്ക് പറയാനുള്ളത്. . ഭയപ്പെടുകയല്ല അതിജീവനമാണ് വേണ്ടതെന്ന് തെളിയിച്ച ഒരു കാലഘട്ടം കൂടിയായിരുന്നു അത്.

വൈറസ് എന്ന ചിത്രം കേരളീയരുടെ കഥയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും ജനങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ട്. വൈറസിലെ പല കഥപാത്രങ്ങളും തമ്മളിൽ പലരുമാണെന്ന് തോന്നി പോകും. നിപ എന്ന് കേൾക്കുമ്പോൾ ആദ്യം എല്ലാവരുടേയും മനസ്സിൽ ഓടിയെത്തുന്നത് സിസ്റ്റർ ലിനിയുടേതാണ്. ചിത്രത്തിൽ ലിനിയായി എത്തിയത് റിമ കല്ലിങ്കലായിരുന്നു. ലിനി സ്ക്രീനിൽ എത്തിയപ്പോൾ അഖിലയായി മാറുകയായിരുന്നു. സിസ്റ്റർ ലിനിയെ സ്ക്രീനിൽ അവതരിപ്പിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചു ഹപ്രതികരണത്തെ കുറിച്ചു താരം വെളിപ്പടുത്തുകയാണ്. മലയാളം ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

 ലിനി അഖിലയായപ്പോൾ

ലിനി അഖിലയായപ്പോൾ

വല്ലാത്തൊരു അവസ്ഥയിലൂടെയായിരുന്നു മനസ് കടന്ന് പോയത്. സിസ്റ്റർ ലിനിയുടെ അവസാന നിമിഷങ്ങളായിരുന്നു കാണിച്ചിരുന്നത്. അവസാന നിമിഷം അവർ എന്താണ് ചിന്തിച്ചത്, മനസ്സ് എന്തൊക്കെ വികാരങ്ങളിലൂടെ.യാണ് സഞ്ചരിച്ചത് എന്നിങ്ങനെ വളരെ അഗാധമായ പ്രോസസ് ചെയ്യേണ്ട കാര്യമാണ്. ആ ഒരു അവസ്ഥയിൽ ജീവിക്കുന്ന ഒരാൾ എന്തൊക്കെ ചിന്തിക്കും എന്തൊക്കെ തിരിഞ്ഞു നോക്കും എന്നിങ്ങനെയൊക്കെ മനസ്സിലാക്കേണ്ടിയിരുന്നു. ഇനി മക്കളേയും കുടുംബത്തേയും കാണാൻ പറ്റില്ല, മനസ്സിൽ അവസാന യാത്രയ്ക്കായി ഒരുങ്ങിയിരിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആരോടാണ് ചോദിക്കുക. ഇതുളള തയ്യാറെടുപ്പ് എങ്ങനെയെയാകണമെന്ന് അറിയില്ലായിരുന്നെന്ന് റിമ പറഞ്ഞു.

 ലിനിയുടെ കുടുംബത്തെ നേരിൽ കണ്ടപ്പോൾ

ലിനിയുടെ കുടുംബത്തെ നേരിൽ കണ്ടപ്പോൾ

സ്വകാര്യ മാനിച്ചാണ് തങ്ങൾ ഈ സിനിമ ചെയ്തിരിക്കുന്നത്. തങ്ങളുടെ ആവശ്യത്തിനു വേണ്ടി ഇവർ നേരിട്ട വേദനകൾ ഒരിക്കൽ കൂടി നൽകുന്നത് ശരിയല്ലെന്നുള്ള ക‍ൃത്യമായബോധം ആദ്യമേയുണ്ടായിരുന്നു. അവർക്ക് പറയാനുള്ളത് കേൾക്കുക , അല്ലാതെ ഒരു രീതിയിലും അങ്ങോട്ട് ഒന്നും ആവള്യപ്പെട്ടിരുന്നില്ല. . അവർക്ക് വേദന തോന്നാതെ പറയാൻ പറ്റിയ കാര്യങ്ങൾ മാത്രമേ കേൾക്കുകയും എടുക്കുകയും ചെയ്തിട്ടുള്ളൂ.

നെഴ്സുമാരുടെ പ്രതികരണം

നെഴ്സുമാരുടെ പ്രതികരണം

മുഴുവൻ സ്നേഹവും കൊടുത്താണ് അവസാന ഘട്ടം വരെ നെഴ്സുമാർ ലിനിയെ പരിചരിച്ചത്. അവരിൽ ഒരാൾക്ക് ഈ അവസ്ഥ വന്നപ്പോൾ എത്രത്തോളം സഹാനുഭൂതിയോടും സഹതാപത്തോടും കൂടി പരിചരിച്ചു എന്ന് തെളിയിക്കുന്നതാണ് സിനിമയിൽ സിസ്റ്റർ അഖിലയോട് ഡോക്ടർ ഉണ്ണിമായ സംസാരിക്കുന്ന ആ രംഗം . അവർ ചെയ്യുന്ന കാര്യങ്ങളുടെ ആഴവും പരപ്പും അവർക്കു മാത്രമേ അറിയാൻ സാധിക്കൂള്ളൂ. എത്രയൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചാലും അവരുടെ മാനസിക സംഘർഷങ്ങൾ, അവർ അനുഭവിച്ചത്‌ തന്നെയാണ്. അതിനെ ബഹുമാനത്തോടെ ഉൾക്കൊള്ളാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്.

 സജീഷിന്റെ പ്രതികരണം

സജീഷിന്റെ പ്രതികരണം

മുൻപ് തന്നെ സജീഷിനെ പല സ്ഥലത്ത് വെച്ച് കാണുകയും കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു. സിനിമ ഒരുമിച്ചായിരുന്നു കണ്ടത്.
സജീഷ് സിനിമ കാണുന്നത് എന്നെ ശ്വാസമുട്ടിച്ചിരുന്നു. എങ്ങനെ ആ സിനിമ മുഴുവനും അദ്ദേഹം കാണും എന്നതായിരുന്നു ചിന്തയിൽ. സിനിമ കണ്ടിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കൈപിടിച്ചു കുറെ നേരം നിന്നു. ഒന്നും പറയാനായില്ല. . പെട്ടെന്ന് ഞാൻ പോവുകയാ എന്നും പറഞ്ഞു പോയി. മക്കളോട് കാര്യം പറഞ്ഞു, അവർക്കു മനസ്സിലായിട്ടുണ്ട് എന്ന രീതിയിലാണ് സജീഷ് സംസാരിച്ചത്. അവർ മെല്ലെ ജീവിതത്തിലേക്ക് മടങ്ങുകയാണ്. അങ്ങനെ തന്നെ ആവണം എന്നാണ് എന്റെയും ആഗ്രഹം- റിമ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X