ഒരുമിച്ച് ജീവിക്കുന്നതാണ് പ്രശ്നം, ഇടയ്ക്ക് കാണുമ്പോൾ സ്നേഹമുണ്ടാകും; മനുഷ്യരല്ലേയെന്ന് റിമ കല്ലിങ്കൽ

ഏറെക്കാലത്തിന് ശേഷം റിമ കല്ലിങ്കൽ ബി​ഗ് സ്ക്രീനിലേക്കെത്തുന്ന സിനിമയാണ് തിയേറ്റർ. എപ്പോഴും വ്യത്യസ്ത സിനിമകളുമായി റിമയ്ക്ക് പ്രേക്ഷകരുടെ മുന്നിൽ എത്താൻ സാധിച്ചിട്ടുണ്ട്. സംവിധായകൻ ആഷിഖ് അബുവാണ് റിമ കല്ലിങ്കലിന്റെ ഭർത്താവ്. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തതാണ്. ഇപ്പോഴിതാ ആഷിഖ് അബുവിനെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും സംസാരിക്കുകയാണ് റിമ കല്ലിങ്കൽ. യെസ് 27 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ആഷിഖ് ഒരുപാട് ഫ്രീഡം ആർട്ടിസ്റ്റുകൾക്ക് കൊടുക്കുമെന്ന് ഞാൻ വിമർശിക്കാറുണ്ട്. വളരെ ചെറിയ ബ്രീഫ് ആണ് കൊടുക്കുക. ചില ആളുകൾക്കത് വർക്കാകും. എന്നെ പോലൊരാൾക്ക് കുറച്ച് കൂടെ ചോദ്യങ്ങളുണ്ടാകും. സംവിധായകനെന്ന നിലയിൽ ഇതിനെ അഡ്രസ് ചെയ്യില്ല. നീ നോക്ക് എന്ന് പറയും. കുറച്ച് കൂടെ ആർട്ടിസ്റ്റുകളുടെ കൂടെ സമയം ചെലവഴിക്കണം, കുറച്ച് കൂടെ ഇൻപുട്ട് കൊടുക്കണം എന്ന് ദിലീഷ് പോത്തനും ആഷിഖിനോട് പറയാറുണ്ട്. അവരുടെ പ്രോസസിൽ ഇടപെടരുത്, ട്രെയിൻ‍ഡായ പ്രൊഫഷണൽ ആക്ടേർസ് ആണ്. ഞാനെന്ത് പറയാനാണെന്നാണ് ആഷിഖിന്റെ നിലപാടെന്ന് റിമ പറയുന്നു.

Rima Kallingal

നമ്മുടെ ആത്മാവ് കൊണ്ട് നടക്കുന്ന ടൂൾ ആയാണ് ബോഡിയെ ഒരു ആർട്ടിസ്റ്റിറ്റെന്ന നിലയിൽ ഞാൻ കാണുന്നത്. കമ്മ്യൂണിക്കേഷന് ഞാൻ ഉപയോ​ഗിക്കുന്ന ‌ടൂൾ ആണ്. ഞാൻ വളരെയധികം ബഹുമാനിക്കുന്ന ടൂൾ ആണ് ബോഡി. പ്രൊഫഷണൽ എന്ന സ്പേസിൽ മാത്രമല്ല, ഞാൻ ഒരുപാട് ട്രാവൽ ചെയ്യുന്ന ആളാണ്. ഫിസിക്കലി ഫിറ്റ് ആയിരിക്കണം. അസുഖം വരരുത്. പ്രായമാകുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. പരമാവധി ആരെയും ബുദ്ധിമുട്ടിക്കാതെ കടന്ന് പോകണം എന്നുണ്ട്. ബോഡി സെക്ഷ്വലെെസ് ചെയ്യുമ്പോൾ തനിക്ക് അരോചകമാകുന്നത് അത് കൊണ്ടാണെന്നും റിമ കല്ലിങ്കൽ വ്യക്തമാക്കി. വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായവും റിമ കല്ലിങ്കൽ പങ്കുവെച്ചു.

ഇപ്പോൾ എത്രയോ അധികം ആളുകൾക്ക് വിവാഹം ചെയ്യേണ്ട. അക്കാര്യത്തിൽ അവർ വളരെ ക്ലിയറാണ്. ബോധം വരുന്നതിന് മുമ്പേ ഇരുപതുകളിൽ കെട്ടിച്ച് വിടുന്ന പരിപാടി ഇപ്പോൾ പറ്റുന്നില്ല. കല്യാണം കഴിക്കുന്നതാണ് ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ നേട്ടം എന്ന സ്പേസിൽ നിന്നും അവർ മാതാപിതാക്കൾ മാറി വരുന്നു എന്ന് തോന്നുന്നു. എന്റെ കാര്യത്തിൽ മാതാപിതാക്കൾക്ക് വിവാഹമായിരുന്നില്ല പ്രധാനം. പക്ഷെ എന്തെങ്കിലും ചെയ്യണം. പ്രൊഡക്ടീവായിട്ടുള്ള ഹ്യൂമൺ ബീയിം​ഗ് ആകണമെന്നാണ് പറഞ്ഞിരുന്നത്.

Rima Kallingal

ഇന്നത്തെ കുട്ടികൾ കൃത്യമായ വിദ്യഭ്യാസം ലഭിച്ച ജനറേഷനാണ്. ജോലിയുണ്ട്. സാമ്പത്തിക സ്വാതന്ത്രം ഉണ്ട്. അവർക്ക് കാശല്ല പ്രധാനം. നന്നായി പ്രേമിക്കണം. നിങ്ങൾ തരുന്ന പ്രൊട്ടക്ഷനോ മേടിച്ച് തരുന്ന കാറോ ​ഗിഫ്റ്റോ അല്ല. അതൊക്കെ ഞങ്ങൾക്കിപ്പോഴുണ്ട്. പണിയെടുത്തുണ്ടാക്കും. എനിക്ക് എന്റെ പാർട്ണറിൽ നിന്ന് വേണ്ടത് സ്നേഹവും പ്രേമവും ബഹുമാനവുമാണെന്നും റിമ കല്ലിങ്കൽ വ്യക്തമാക്കി.

പലരുടെയും പ്രണയങ്ങൾ നിലനിൽക്കാത്തതിനെക്കുറിച്ചും റിമ സംസാരിച്ചു. ഒരുമിച്ച് ജീവിക്കുന്നതാണ് പ്രശ്നമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. രണ്ട് പേർക്കും കൃത്യമായ സ്പേസ് വേണം. രണ്ട് മനുഷ്യരാണോ പ്രശ്നങ്ങളുണ്ടാകും. അത് അച്ഛനോടും അമ്മയോടുമുണ്ടാകും. നമ്മളാരും ഇവരുടെ കൂടെയല്ല ജീവിക്കുന്നത്. ഇടയ്ക്ക് കാണുമ്പോൾ സ്നേഹമായിരിക്കുമെന്നും റിമ കല്ലിങ്കൽ പറയുന്നു.

More from Filmibeat

Read more about: rima kallingal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X