റിമ കല്ലിങ്കലിന്റെ ചുരുണ്ട മുടി, ആ രഹസ്യം പരസ്യമാക്കി നടി, ചിത്രം വൈറലാകുന്നു....
ചുരുണ്ട മുടിയും വലിയ വിടർന്ന കണ്ണുകളുമായി വെള്ളിത്തിരയിൽ ചുവട് ഉറപ്പിച്ച റിമ കല്ലിങ്കൽ ഋതു എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. അതുവരെ കണ്ട് വന്നിരുന്ന നായിക സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു റിമയുടെ എൻട്രി. കഥാപാത്രങ്ങളിൽ മാത്രമല്ല സ്റ്റൈലിലും ഗെറ്റപ്പിലുമെല്ലാം ഈ വ്യത്യസ്തയുണ്ടായിരുന്നു.
അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് റിമ. റാമ്പുകളിലും നിറസാന്നിധ്യമായിരുന്ന റിമ തന്റെ സ്വന്തം സ്റ്റൈലിലൂടെയായിരുന്നു ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പട്ടത്. നീണ്ട തലമുടി ഒരു ഫാഷനായി നിന്നിരുന്ന ഒരു സമയമായിരുന്നു അത്. പലരും തന്റെ ചുരുണ്ട തലമുടി നിവർത്തിയപ്പോൾ, തന്റ യഥാർഥ തലമുടിയുമായി റിമ ക്യമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അന്നേ റിമയുടെ കറുത്തു ചുരുണ്ട മുടിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നത്. ഇപ്പോഴിത തന്റെ ചുരുണ്ട മുടിയുടെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ചുരുണ്ട മുടിയുമായുള്ള തന്റെ ബന്ധം താരം വെളിപ്പെടുത്തിയിരിക്കുന്നത്.

വീട്ടിലുള്ള പഴയ ഒരു ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചുരുണ്ട മുടിയും താനുമായുള്ള ബന്ധത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ഒരു 45 വർഷം പഴക്കമുള്ള ചിത്രമായിരുന്നു അത്. തന്റെ അച്ഛനും സുഹൃത്തുക്കളുമായിരുന്നു ആ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിൽ. തന് ചുരുണ്ട മുടി അച്ഛനിൽ നിന്ന് ലഭിച്ചതാണെന്നും താരം കുറിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു റിമയുടെ വെളിപ്പെടുത്തൽ.

അന്ന് യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്ന ഹെയര്‍സ്റ്റൈലില്‍ കറുപ്പും വെളുപ്പും പ്രിന്റുകളുള്ള ഷര്‍ട്ടും ബെല്‍ ബോട്ടവും ധരിച്ചാണ് അച്ഛന്‍ നില്‍ക്കുന്നതെന്നും ഈ ഫോട്ടോ എടുക്കുമ്പോള്‍ 45 കൊല്ലത്തിനു ശേഷം മകള്‍ അത് ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം ചിന്തിച്ചു കാണില്ലെന്നും റിമ പറയുന്നു. ആ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു റിമയുടെ കുറിപ്പ്. റിമിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്. ഭർത്താവും സംവിധായകനുമായ ആഷിഖ് അബു, സജിത മടത്തിൽ ഉൾപ്പെടെ നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അച്ഛന്റേയും അമ്മയുടേയും മനോഹരമായ ചിത്രം പങ്കുവെച്ച് നടി രംഗത്തെത്തിയിരുന്നു. എന്റെ ജലജയും വേണു നാഗവള്ളിയും എന്ന ക്യാപ്ഷനോടു കൂടിയായിരുന്നു ചിത്രം പങ്കുവെച്ചത്. ഗീതു മോഹൻ ദാസ് ഉൾപ്പെടെ നിരവധി പേർ കമന്റ് ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ റിമ. കഴിഞ്ഞ ദിവസം സ്പെയ്ൻ യാത്രയ്ക്കിടയില്‍ സന്ദർശിച്ച കൊട്ടാരത്തിെല ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. അതെ, ഇത് തന്നെയാണ് റോയല്‍ അല്‍കാസര്‍. കഴിഞ്ഞുപോയ കാലത്തിന്റെ തിളങ്ങുന്ന അടയാളം. ഗോഥിക്, നവോഥാന, ബാറൂഖ് വാസ്തുകലകളുടെ സമ്മിശ്രണം. ഒറ്റദിവസത്തില്‍ എല്ലാം കണ്ടു മനസിലാക്കാനാവില്ലെന്നാണ് എനിക്ക് തോന്നിയത്. വിടര്‍ന്ന കണ്ണുകളോടെ എല്ലാം വിശദമായി നടന്നുകണ്ടു'' എന്ന് ക്യാപ്ഷനോടെയായിരുന്നു റിമ ചിത്രം പങ്കുവെച്ചത്.
റിമ കല്ലിങ്കൽ ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications