For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആഷിക് അബുവിനോട് സ്‌നേഹം തോന്നിയത് അങ്ങനെ! പ്രണയം വെളിപ്പെടുത്തി നടി റിമ കല്ലിങ്കല്‍!

  |

  മലയാള സിനിമയില്‍ ഒരുപാട് താരദമ്പതികളുണ്ടെങ്കിലും ഭാര്യയും ഭര്‍ത്താവും ഒരുപോലെ സജീവമായിരിക്കുന്നത് കുറവാണ്. എന്നാല്‍ സംവിധായകന്‍ ആഷിക് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും അക്കാര്യത്തില്‍ വ്യത്യസ്തരാണ്. കരിയറില്‍ വ്യത്യസ്തവും പുതുമയുള്ളതുമായ കാര്യങ്ങള്‍ പിന്നാലെയുള്ള യാത്രയിലാണ് ഇരുവരും.

  വളരെ ലളിതമായ രീതിയില്‍ വിവാഹം കഴിച്ചവരാണ് ആഷിക് അബുവും റിമയും. കേരളക്കര ഏറ്റെടുത്ത വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹത്തിന് മുന്‍പോ ശേഷമോ രണ്ട് പേരും തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ ആഷിക് അബുവുമായി തുടക്കത്തില്‍ ചെറിയൊരു സൗഹൃദം മാത്രമായിരുന്നെന്നും പിന്നീട് അത് പ്രണയത്തിലേക്ക് എത്തിയതിനെ കുറിച്ചും റിമ മനസ് തുറന്നിരിക്കുകയാണ്. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

   നടി റിമ കല്ലിങ്കല്‍

  നടി റിമ കല്ലിങ്കല്‍

  2008 ലെ മിസ് കേരള മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായ റിമ കല്ലിങ്കല്‍ 2009 ല്‍ ഋതു എന്ന സിനിമയിലൂടെയായിരുന്നു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ വ്യത്യസ്തങ്ങളായ ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടി ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. 2013 നവംബര്‍ ഒന്നിന് സംവിധായകന്‍ ആഷിഖ് അബുവുമായി റിമയുടെ വിവാഹം കഴിഞ്ഞിരുന്നു. ലളിതമായൊരു ചടങ്ങിലൂടെയായിരുന്നു റിമയുടെയും ആഷികും വിവാഹിതരായത്. ഇരുവരുടെയും പ്രണയകഥ അങ്ങനെ ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നതല്ലായിരുന്നു.

   നല്ല സുഹൃത്തുക്കളായിരുന്നു...

  നല്ല സുഹൃത്തുക്കളായിരുന്നു...

  ആഷിക് അബുവുമായി തുടക്കത്തിലുണ്ടായിരുന്ന സൗഹൃദം പിന്നീട് ആഴത്തിലുള്ള ബന്ധമായി മാറുകയായിരുന്നു. സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് സംസാരിച്ചായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കളാവുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ആദ്യ സിനിമയുടെ പൂജ ചടങ്ങുകള്‍ക്ക് വേണ്ടി എന്നെയും ക്ഷണിച്ചിരുന്നു. അത് കേരളത്തിലെ ഒരു പ്രമുഖ സംഗീത ബാന്‍ഡിനൊപ്പമായിരുന്നു. എന്നാല്‍ ആ സമയത്ത് എനിക്ക് ഷൂട്ടിംഗിന്റെ തിരക്കുകളായിരുന്നതിനാല്‍ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. പിന്നീട് ഞങ്ങള്‍ ആ ബന്ധം തുടര്‍ന്നു.

   ആ സംഗീതം

  ആ സംഗീതം

  പിന്നീട് ഒരിക്കല്‍ അതേ മ്യൂസിക് ബാന്‍ഡ് ഈ സ്ഥലത്ത് പരിപാടി അവതരിപ്പിക്കുന്നുണ്ടെന്നും എന്നോട് വരുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ വരാമെന്നും പറഞ്ഞു. ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ചായിരുന്നു ആ സംഗത പരിപാടിയില്‍ പോയത്. രണ്ട് പേര്‍ക്കും ആ സംഗീതം ഇഷ്ടപ്പെട്ടിരുന്നു. തങ്ങളുടെ ബന്ധത്തിന് കരുത്ത് പകര്‍ന്നത് ആ സംഗീതമായിരുന്നെന്നാണ് റിമ പറയുന്നത്. പിന്നീട് 22 ഫീമെയില്‍ എന്ന ചിത്രം പിറന്നു, അതിന് പിന്നാലെ ബാക്കിയുള്ള കാര്യങ്ങളെല്ലാം സംഭവിച്ചുവെന്നും നടി പറയുന്നു.

   പവര്‍ കപ്പിള്‍

  പവര്‍ കപ്പിള്‍

  മലയാള സിനിമയിലെ പവര്‍ കപ്പിള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ആദ്യം പറയുക റിമയുടെയും ആഷികിന്റെയും പേരുകളാണ്. സിനിമയ്ക്കുള്ളിലും പുറത്തും നിലപാടുകളിലൂടെയാണ് ഇരുവരും ആരാധകരെ സ്വന്തമാക്കിയത്. ശക്തമായ നിലപാടുകള്‍ എടുക്കുകയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു എന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. മലയാള സിനിമയിലെ വനിതകളുടെ നേതൃത്വത്തില്‍ ആരംഭിച്ച വുമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ മുന്‍പന്തിയില്‍ റിമയുടെ സാന്നിധ്യമുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയും മറ്റുമായി റിമ കൈകൊള്ളുന്ന നിലപാടുകള്‍ക്ക് വമ്പന്‍ കൈയടിയാണ് ലഭിക്കാറുള്ളത്. ഇതേ അഭിപ്രായങ്ങളാണ് തന്നെയാണ് ആഷിക് അബുവിനും.

   സംവിധാനത്തിലൂടെ മിന്നിക്കുന്നു...

  സംവിധാനത്തിലൂടെ മിന്നിക്കുന്നു...

  മമ്മൂട്ടിയെ നായകനാക്കി ഡാഡി കൂള്‍ എന്ന സിനിമ സംവിധാനം ചെയ്താണ് ആഷിക് അബു സംവിധായകനാവുന്നത്. ശേഷം സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം, ഡാ തടിയ, അഞ്ച് സുന്ദരികള്‍ (ഗൗരി), ഇടുക്കി ഗോള്‍ഡ്, ഗ്യാങ്ങ്‌സ്റ്റര്‍, റാണി പത്മിനി, മായാനദി എന്നീങ്ങനെ നിരവധി സിനിമകള്‍ ആഷിക് അബു സംവിധാനം ചെയ്തു. അവസാനമെത്തിയ മായാനദി സൂപ്പര്‍ ഹിറ്റായിരുന്നു. ഇനി വൈറസ് എന്ന സിനിമയാണ് ആഷികിന്റേതായി വരാനിരിക്കുന്നത്. നിപ്പാ വൈറസിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ റിമയും അഭിനയിക്കുന്നുണ്ട്.

   മികച്ച നടിയാണ്!!

  മികച്ച നടിയാണ്!!

  2009 ല്‍ സിനിമയിലേക്ക് എത്തിയ റിമ കല്ലിങ്കല്‍ ഇതിനകം അനശ്വരമാക്കിയത് ഒട്ടനവധി കഥാപാത്രങ്ങളെയാണ്. 2018 ല്‍ റിലീസിനെത്തിയ ആഭാസമായിരുന്നു റിമയുടെ അവസാന ചിത്രം. ഇനി വൈറസ്, അറബിക്കടലിന്റെ റാണി, ദ മെട്രോ വുമണ്‍, ജൂതന്‍ എന്നീ സിനിമകള്‍ റിമയുടേതായി വരാനിരിക്കുന്നു. ആഷിക് അബു സംവിധാനം ചെയ്ത് റിമ നായികയായിട്ടെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെയും നിദ്ര എന്ന സിനിമയിലെയും പ്രകടനം വിലയിരുത്തി 2012 ലെ കേരള ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം റിമയ്ക്ക് ലഭിച്ചിരുന്നു.

   സിനിമയ്ക്കപ്പുറം...

  സിനിമയ്ക്കപ്പുറം...

  സിനിമയ്ക്കപ്പുറം നൃത്തലോകത്താണ് റിമ വാഴുന്നത്. നര്‍ത്തകിയായി തിളങ്ങി നില്‍ക്കുന്നതിനിടെയാണ് റിമ സിനിമയിലേക്ക് എത്തുന്നത്. ഇപ്പോള്‍ ഒരു ഡാന്‍സ് സെന്ററും നടിയുടെ കീഴിലുണ്ട്. മാമാങ്കം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇവിടെ നിരവധി പേര്‍ നൃത്തം പരിശീലിക്കുന്നുണ്ട്. അടുത്ത് വരുന്ന വനിതാ ഫിലിം അവാര്‍ഡ് നിശയില്‍ റിമയും സംഘവും അവതരിപ്പിക്കുന്ന നൃത്തമുണ്ട്. സിനിമയില്‍ നിന്നും ചെറിയ ചെറിയ ഇടവേളകളെടുത്ത് നൃത്തത്തിനും തുല്യ പ്രധാന്യം കൊടുത്ത് കൊണ്ടാണ് റിമ കരിയര്‍ മുന്നോട്ട് കൊണ്ട് പോവുന്നത്.

  English summary
  Rima Kallingal talks about Aashiq Abu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X