For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗായിക മാത്രമല്ല റിമി ടോമി നല്ലൊരു നര്‍ത്തകി കൂടിയാണ്! ഡാന്‍സ് വീഡിയോ വൈറലാവുന്നു! കാണൂ!

  |

  ഗായികയായി മാത്രമല്ല മറ്റ് പല റോളുകളിലും നമ്മള്‍ റിമി ടോമിയെ കണ്ടിട്ടുണ്ട്. അവതാരകയായും അഭിനേത്രിയായുമൊക്കെ റിമി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരുന്നു. ഒന്നും ഒന്നും മൂന്നിന്റെ സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാന കാരണവും റിമിയുടെ വേറിട്ട അവതരണ രീതിയാണ്. 11 വര്‍ഷത്തെ ദൗമ്പത്യ ജീവിതം അവര്‍ അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അദികമാരെയും അറിയിക്കാതെയായിരുന്നു റിമിയും റോയ്‌സും വിവാഹമോചനത്തിനുള്ള ഹര്‍ജി സമര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് റിമിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ചിലരെത്തിയത്.

  വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പരിഗണിച്ചല്ല താരങ്ങളേയും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരേയും വിലയിരുത്തേണ്ടതെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. വൈവിധ്യമാര്‍ന്ന ഗാനങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന റിമിക്ക് സദസ്സിനെ പിടിച്ചിരുത്താന്‍ പ്രത്യേക കഴിവാണ്. എങ്ങനെയാണ് ഇത്രയും എനര്‍ജി ലഭിക്കുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ തന്നെ റിമിയോട് പരസ്യമായി ചോദിച്ച സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സില്‍ ജഡ്ജായാണ് റിമി എത്താറുള്ളത്. തന്നിലെ നര്‍ത്തകിയെ റിമി പുറത്തെടുത്തതും ഈ പരിപാടിക്കിടയിലായിരുന്നു. ഈ വിശേഷത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  റിമി ടോമിയുടെ നൃത്തം

  റിമി ടോമിയുടെ നൃത്തം

  പാട്ടും അവതരണവും മാത്രമല്ല താന്‍ നല്ലൊരു നര്‍ത്തകി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് റിമി ടോമി. കോമഡി സ്റ്റാറിന്റെ വിഷു സ്‌പെഷല്‍ എപ്പിസോഡിനിടയിലായിരുന്നു താരം നൃത്തം ചെയ്തത്. അവതാരകയായ മീരയ്‌ക്കൊപ്പമായിരുന്നു റിമി ചുവടുവെച്ചത്. ഇവരുടെ നൃത്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്. മഞ്ഞ പട്ടുസാരിയണിഞ്ഞ് മുല്ലപ്പൂവൊക്കെ വെച്ച് കേരളീയ സ്റ്റൈലിലായിരുന്നു റിമിയുടെ വരവ്. സെറ്റ് സാരിയിലായിരുന്നു മീര. കണ്ണാമൂച്ചി ഏനെടാ, എന്ന ഗാനത്തിനൊപ്പമായിരുന്നു ഇരുവരും ചേര്‍ന്ന് ചുവട് വെച്ചത്.

   മീരയും ചേര്‍ന്നു

  മീരയും ചേര്‍ന്നു

  മിനിസ്‌ക്രീനിലെ അവതാരകമാരില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഒരാളാണ് മീര. കോമഡി സ്റ്റാറിന്‍രെ സ്വന്തം അവതാരകയാണ് ഇവര്‍. മത്സരാര്‍ത്ഥികള്‍ക്കൊപ്പമായാലും ജഡ്ജസിനൊപ്പമായാലും ആടാനും പാടാനുമൊക്കെ മീരയും കൂടാറുണ്ട്. ജഗദീഷിന്റെയും റിമിയുടേയും പാട്ടുമായാണ് ഓരോ എപ്പിസോഡും എത്താറുള്ളത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പരിപാടിയിലേക്ക് അതിഥികളായി എത്താറുള്ളത്. വിഷു സ്‌പെഷല്‍ എപ്പിസോഡിലായിരുന്നു റിമിയും മീരയും മത്സരിച്ച് ചുവട് വെച്ചത്.

  ശങ്കറും മേനകയുമെത്തി

  ശങ്കറും മേനകയുമെത്തി

  മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയജോഡികളായി വിലയിരുത്തുന്ന ശങ്കറും മേനകയുമായിരുന്നു വിഷു സ്‌പെഷല്‍ എപ്പിസോഡില്‍ അതിഥികളായി എത്തിയത്. അന്ന് പ്രണയം അഭിനയിച്ചതിനെക്കുറിച്ചും മനോഹരമായ ഗാനത്തിനൊപ്പം ചുവടുവെച്ചും ഇരുവരും പ്രേക്ഷകരെ കൈയ്യിലെടുത്തിരുന്നു. സുരേഷ് കുമാറുമായുള്ള പ്രണയത്തെക്കുറിച്ച് അന്നേ തനിക്ക് അറിയാമായിരുന്നുവെന്ന് ശങ്കര്‍ പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷമാണ് താന്‍ മേനകയ്‌ക്കൊപ്പം ഒരു പരിപാടിയിലേക്കെത്തുന്നതെന്നും ശങ്കര്‍ പറഞ്ഞിരുന്നു.

  അവതാരക മാത്രമല്ല

  അവതാരക മാത്രമല്ല

  അവതരണം മാത്രമല്ല ജഡ്ജായും തിളങ്ങിയിരുന്നു റിമി ടോമി. സംഗീതവുമായി ബന്ധപ്പെട്ട് മാത്രമല്ല ഹാസ്യ പരിപാടിയായ കോമഡി സ്റ്റാര്‍സിലെ സ്ഥിരം ജഡ്ജിലൊരാള്‍ കൂടിയാണ് അവര്‍. ഒന്നും ഒന്നും മൂന്നില്‍ മാത്രമല്ല മറ്റ് പരിപാടികളിലും സജീവമാണ് ഇവര്‍. പാടാം നമുക്ക് പാടാമെന്ന റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായും റിമി എത്തുന്നുണ്ട്. ആലാപനത്തിലും അവതരണത്തിലും നൃത്തത്തിലുമെല്ലാം മികവ് തെളിയിച്ചാണ് താരം മുന്നേറുന്നത്.

  ഇന്‍സ്റ്റഗ്രാമില്‍ സജീവം

  ഇന്‍സ്റ്റഗ്രാമില്‍ സജീവം

  ഇന്‍സ്‌റ്റഗ്രാമില്‍ സജീവമായ റിമി ടോമി ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെക്കാറുണ്ട്. നൃത്ത വീഡിയോയും ഇതിന് മുന്‍പുള്ള റിഹേഴ്സല്‍ വീഡിയോയുമൊക്കെ റിമി പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. കോമഡി സ്റ്റാര്‍സിനിടയില്‍ അതിഥികള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. സഹോദരന്‍റെ മകളായ കിയാരയ്ക്കൊപ്പമുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

  മേക്കോവറുമായുള്ള വരവ്

  മേക്കോവറുമായുള്ള വരവ്

  ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ നടത്തുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് റിമി. ലുക്കിലും എടുപ്പിലുമെല്ലാം അത് പ്രകടമാവാറുമുണ്ട്. മെലിഞ്ഞ് സുന്ദരിയായി കേരളീയ വേഷത്തിലായിരുന്നു വിഷു എപ്പിസോഡിലേക്ക് താരമെത്തിയത്. എങ്ങനെയാണ് ഇങ്ങനെ മെലിയാന്‍ കഴിയുന്നതെന്ന സംശയമായിരുന്നു മീര ചോദിച്ചത്. സ്വതസിദ്ധമായ ശൈലിയില്‍ മീരയുടെ ചോദ്യത്തെ ചിരിയോടെയാണ് റിമി നേരിട്ടത്.

  വീഡിയോ കാണാം

  റിമി ടോമിയുടെ നൃത്ത വീഡിയോ കാണാം.

  മറ്റൊരു വീഡിയോ

  മീരയ്‌ക്കൊപ്പം നൃത്തപരിശീലനം, വീഡിയോ കാണാം.

  English summary
  Rimi Tomi's dance video viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X