റിമി ടോമിയുടെ കമ്മണി സ്‌കൂളിലേക്ക്! ആദ്യമായി സ്‌കൂളില്‍ പോവുന്ന താരപുത്രിയുടെ ചിത്രവുമായി മുക്ത
മലയാള സിനിമയിലേക്ക് ഭാവിയില്‍ വരാന്‍ സാധ്യതയുള്ള താരപുത്രിയാണ് കിയാര. പേര് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മനസിലായില്ലെങ്കിലും നടി മുക്തയുടെ മകളാണെന്ന് പറഞ്ഞാല്‍ എല്ലാവരും അറിയും. മകളുടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ മുക്തയെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. മുക്തയുടെ നാത്തൂനും ഗായികയുമായ റിമി ടോമി കിയാരയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിടാറുണ്ട്.
ഇപ്പോഴിതാ ജൂണ്‍ ആറിന് സ്‌കൂള്‍ തുറന്നതിന്റെ സന്തോഷത്തിലാണ് കിയാര. ആദ്യമായി അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന മകള്‍ക്ക് ആശംസകളുമായി മുക്തയും മരുമകള്‍ക്ക് ആശംസയുമായി റിമി ടോമിയും എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സ്‌കൂളില്‍ പോവാന്‍ തയ്യാറായി നില്‍ക്കുന്ന കമ്മണി (കണ്‍മണി) എന്ന് വിളിക്കുന്ന കിയാരയുടെ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചത്.

താരപുത്രി കിയാര
ഇതിനകം സോഷ്യല്‍ മീഡിയ വഴി എല്ലാവര്‍ക്കും അറിയുന്ന കൊച്ചു സുന്ദരിയാണ് കിയാര. നടി മുക്തയുടെയും റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെയും ഏക മകളാണ് കിയാര. കമ്മണി (കണ്‍മണി) എന്ന് വിളിക്കുന്ന കിയാരെയുടെ പ്രിയപ്പെട്ട ആള്‍ റിമി ടോമിയാണ്. കൊച്ചമ്മ എന്നാണ് തന്നെ കിയാര വിളിക്കുന്നതെന്ന് റിമി ടോമി സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ കിയാരയുടെയും റിമിയുടെയും വീഡിയോസും ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി തരംഗമായിട്ടുണ്ട്. ഇപ്പോഴിതാ സ്‌കൂളില്‍ പോവാന്‍ നില്‍ക്കുന്ന താരപുത്രിയുടെ ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്.

ആശംസകളുമായി അമ്മയും ആന്റിയും
ആദ്യമായി സ്‌കൂളില്‍ പോവുന്നതിന്റെ സന്തോഷത്തിലാണ് താരപുത്രി. കിയാരയുടെ അമ്മയും കൊച്ചമ്മയും ആശംസകളുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ റിമി ടോമി പങ്കുവെച്ചിരിക്കുന്ന ചിത്രവും മുക്ത പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അതിവേഗമാണ് ചിത്രം വൈറലായത്. പോസ്റ്റിന് താഴെ കമന്റുകളിട്ട് കിയാരയ്ക്ക് ആശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്.

വൈറലായ വീഡിയോ
നേരത്തെ തന്നെ കിയാര സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റിമി ടോമിയെ പോലും ഞെട്ടിച്ച് കൊണ്ട് പാട്ട് പാടുന്ന കിയാരയുടെ വീഡിയോ ആണ് ആദ്യം പുറത്ത് വന്നത്. മേലെ മാനത്തെ ഈശോയെ ഒന്ന് വരാമോ ഈശോയെ എന്ന ക്രിസ്ത്യന്‍ ഭക്തി ഗാനമായിരുന്നു കിയാര പാടിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയ്ക്ക് അഭിമാനമായി മാറുന്നൊരു നടിയായിരിക്കും കിയാര എന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയുടെ പാത പിന്തുടരുന്നില്ലെങ്കില്‍ ആന്റിയെ പോലെ പാട്ട് പാടാനായിരിക്കുമോ കിയാരയ്ക്ക് താല്‍പര്യമെന്ന് കണ്ടറിയണം.

മുക്തയുടെ കുടുംബം
ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെയാണ് മുക്ത മലയാള സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2015 ഓഗസ്റ്റ് മുപ്പതിനായിരുന്നു റിങ്കു ടോമിയും മുക്തയും തമ്മില്‍ വിവാഹിതരാവുന്നത്. 2016 ലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും താല്‍കാലിക ഇടവേള എടുത്ത നടി മകള്‍ക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. മകള്‍ സ്‌കൂളില്‍ പോവാന്‍ തുടങ്ങിയതോടെ സിനിമയിലേക്ക് ഒരു തിരിച്ച് വരവ് ഉണ്ടാവുമോ എന്നാണ് ആരാധകര്‍ക്ക് അറിയാനുള്ളത്.


Click it and Unblock the Notifications