താരപുത്രിയ്ക്ക് ഉമ്മ കൊടുത്തും ലാളിച്ചും റിമി ടോമി! ആന്റിയോട് കൊച്ച് വര്‍ത്തമാനം പറഞ്ഞ് കിയാരയും!!
മകളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ കൊടുക്കുന്ന നടിയാണ് മുക്ത. മുക്തയുടെയും റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെയും മകളായ കിയാരയുടെ ചിത്രങ്ങളും വീഡിയോസും ഇതിന് മുന്‍പും സോഷ്യല്‍ മീഡിയ വഴി തരംഗമായിട്ടുണ്ട്. പലപ്പോഴും റിമി ടോമിയും താരപുത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ റിമി ആന്റിയുടെയും കിയാരയുടെയും ഏറ്റവും പുതിയ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

റിമിയ്‌ക്കൊപ്പം കാറില്‍ സഞ്ചരിക്കുന്ന കിയാര കളി ചിരികളും നിഷ്‌കളങ്കമായ വര്‍ത്തമാനവും കൊണ്ടാണ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. റിമി വാത്സല്യത്തോടെ ലാളിക്കുന്നതും ഉമ്മ കൊടുക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. കണ്‍മണിയെന്നാണ് സ്‌നേഹ പൂര്‍വ്വം റിമി കിയാരയെ വിളിക്കുന്നത്. പുറത്ത് വന്ന വീഡിയോ ആരാധകര്‍ തരംഗമാക്കി മാറ്റിയിരിക്കുകയാണ്.
നേരത്തെ പാട്ട് പാടി കിയാര റിമി ടോമിയെ പോലും ഞെട്ടിച്ചിരുന്നു. അന്ന് മേലെ മാനത്തെ ഈശോയെ ഒന്ന് വരാമോ ഈശോയെ എന്ന ക്രിസ്ത്യന്‍ ഭക്തി ഗാനമായിരുന്നു കിയാര പാടിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയ്ക്ക് അഭിമാനമായി മാറുന്നൊരു നടിയായിരിക്കും കിയാര എന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം ആന്റിയെ പോലെ പാട്ട് പാടാനായിരിക്കുമോ കിയാരയ്ക്ക് താല്‍പര്യമെന്ന് കണ്ടറിയണം.


Click it and Unblock the Notifications