ആദ്യമായി ടാറ്റു ചെയ്തുവെന്ന് റിമി ടോമി! ആഗ്രഹം കൊണ്ട് ഡാന്‍സും ചെയ്തു! പോസ്റ്റ് വൈറലാവുന്നു!

ഗായികയായാണ് തുടങ്ങിയതെങ്കിലും പാട്ടിനമുപ്പുറത്ത് അഭിനയത്തിലും ഡാന്‍സിലുമെല്ലാം പരീക്ഷണം നടത്താറുണ്ട് റിമി ടോമി. ചിങ്ങമാസം എന്ന ഗാനത്തിലൂടെയായിരുന്നു റിമി പിന്നണിഗാനരംഗത്ത് അരങ്ങേറിയത്. ആദ്യഗാനം തന്നെ ശ്രദ്ധേയമായി മാറിയതോടെ നിരവധി മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. അടിപൊളി മാത്രമല്ല മെലഡിയിലും തനിക്ക് തിളങ്ങാനാവുമെന്ന് തെളിയിച്ചായിരുന്നു റിമി പിന്നീട് മുന്നേറിയത്. സ്റ്റേജ് പരിപാടികളിലും മറ്റുമൊക്കെയായി സദസ്സിനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള പ്രകടനവുമായാണ് റിമി എത്താറുള്ളത്. റിമി വേദിയിലുണ്ടെങ്കില്‍ പ്രത്യേക എനര്‍ജിയാണെന്ന് സുഹൃത്തുക്കളും വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി പങ്കുവെക്കുന്ന പുതിയ വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ജീവിതത്തിലാദ്യമായി ടാറ്റു ചെയ്തതിന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു. വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആദ്യത്തേതായിരുന്നുവെന്നും ഇഷ്ടമായെന്നും താരം പറഞ്ഞിരുന്നു. ഗായകന്‍ കെഎസ് ഹരിശങ്കറുള്‍പ്പടെ നിരവധി പേരാണ് താരത്തിന് കൈയ്യടിയുമായി എത്തിയിട്ടുള്ളത്. ടാറ്റുവിശേഷം മാത്രമല്ല മുന്‍പെങ്ങും ചെയ്യാത്ത മറ്റൊരു കാര്യം ചെയ്തതിനെക്കുറിച്ചും റിമി പറഞ്ഞിരുന്നു.

Rimi Tomy

വോഡഫോണ്‍ കോമഡി സ്റ്റാര്‍സിന്‍രെ 1111 എപ്പിസോഡില്‍ തന്റെ നൃതതവുമുണ്ടെന്നും ഇതാദ്യമായാണ് താന്‍ ചുവടുവെച്ചതെന്നും റിമി പറയുന്നു. മീരക്കുട്ടിയാണ് തന്നെ മോട്ടിവേറ്റ് ചെയ്തതെന്നും റിമി കുറിച്ചിട്ടുണ്ട്. ഷംന കാസിം, രഞ്ജിനി ജോസ്, തുടങ്ങിയവര്‍ റിമിക്ക് ആശംസ നേര്‍ന്നിരുന്നു. ഒരാഗ്രഹം കൊണ്ട് ചെയ്തുപോയതാണെന്നും കുട്ടി എന്നോട് ക്ഷമിക്കൂയെന്നുമായിരുന്നു ഷംന കാസിമിനോട് റിമി പറഞ്ഞത്. റിമിയുടെ പോസറ്റ് കാണാം.

View this post on Instagram

my first tattoo😊🥰🥰🥰loved it

A post shared by Rimitomy (@rimitomy) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X