twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്‍മണിക്കായി മുക്തയുടെ സര്‍പ്രൈസ്! റിമി ടോമിയുടെ വക സ്‌പെഷല്‍ സമ്മാനം! ആശംസയുമായി ഭാമയും!

    |

    പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രികളിലൊരാളാണ് കണ്‍മണി. മുക്തയുടേയും റിങ്കു ടോമിയുടേയും മകളായ കിയാരയ്ക്ക് ആരാധകരേറെയാണ്. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മാതാപിതാക്കള്‍ മാത്രമല്ല ആന്റിയായ റിമി ടോമിയും എത്താറുണ്ട്. നാലാം പിറന്നാളാഘോഷിക്കുന്ന കണ്‍മണിക്ക് സര്‍പ്രൈസുമായെത്തിയിരിക്കുകയാണ് മുക്തയും റിമിയും ഭാമയും. ഇവരുടെ പോസ്റ്റുകളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    റിമി ടോമിയായിരുന്നു സഹോദരനായി മുക്തയെ ആലോചിച്ചത്. അഭിനയത്തിന് പുറമെ സ്റ്റേജ് ഷോയിലും മുക്ത സജീവമായിരുന്നു അങ്ങനെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ഇരുകുടുംബങ്ങളുടേയും ആശീര്‍വാദത്തോടെയായിരുന്നു ഇവരുടെ വിവാഹം. പെണ്ണുകാണലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു മുക്ത അടുത്തിടെ എത്തിയത്. പുതിയ വീട്ടിലേക്ക് മാറിയതിന്റെ സന്തോഷം പങ്കുവെച്ച് നേരത്തെ മുക്ത എത്തിയിരുന്നു. കണ്‍മണിയുടെ പിറന്നാളുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

    കണ്‍മണിയുടെ പിറന്നാള്‍

    കണ്‍മണിയുടെ പിറന്നാള്‍

    റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയുടേയും നടി മുക്തയുടേയും മകളായ കണ്‍മണിയുടെ പിറന്നാളാണ് ശനിയാഴ്ച. വിവാഹത്തോടെയായിരുന്നു മുക്ത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയിരുന്നു താരം. സിനിമയില്‍ സജീവമല്ലെങ്കിലും വിശേഷങ്ങളെല്ലാം പങ്കുവെച്ച് മുക്ത എത്താറുണ്ട്. പുതിയ വീട്ടിലേക്ക് മാറി ഒരുവര്‍ഷം പിന്നിട്ടത് അടുത്തിടെയായിരുന്നു. റിങ്കു ടോമി പെണ്ണുകാണാന്‍ വന്ന നിമിഷങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു അടുത്തിടെ മുക്ത എത്തിയത്. മകളുടെ പിറന്നാളിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മുക്ത ഇപ്പോള്‍.

     എന്‍ കണ്‍മണിക്ക് 4

    എന്‍ കണ്‍മണിക്ക് 4

    എന്റെ കണ്‍മണിക്ക് 4 വയസ്സായെന്ന സന്തോഷം പങ്കുവെച്ചാണ് മുക്ത എത്തിയത്്. തനിക്കേറെ പ്രിയപ്പെട്ട ഗാനത്തിനൊപ്പം ചുവടുവെക്കുകയായിരുന്നു താരം. പെരുമഴക്കാലത്തിലെ ചെന്താര്‍മിഴി എന്ന ഗാനത്തിനൊപ്പമായാണ് മുക്ത ചുവടുവെച്ചത്. മുത്തുണിക്ക് ആശംസയുമായെത്തിയവകോട് നന്ദി പറഞ്ഞും മുക്ത എത്തിയിരുന്നു. സെറ്റും മുണ്ടുമണിഞ്ഞ് ചുവടുവെക്കുന്ന മുക്തയ്ക്കരികില്‍ കണ്‍മണിയുമുണ്ടായിരുന്നു. അമ്മ ചെയ്യുന്നത് പോലെ തന്നെ മകളും ചെയ്യുന്നുണ്ടായിരുന്നു. വീട്ടിലേക്ക് കേക്കെത്തിച്ച് തന്നവരോട് നന്ദി പറഞ്ഞും മുക്ത എത്തിയിരുന്നു.

    റിമി ടോമിയുടെ സര്‍പ്രൈസ്

    റിമി ടോമിയുടെ സര്‍പ്രൈസ്

    കണ്‍മണിക്കായി കേക്കൊരുക്കി റിമി ടോമിയും എത്തിയിരുന്നു. കേക്കിന് മുന്നില്‍ അതീവ സന്തോഷത്തോടെ ഇരിക്കുന്ന കണ്‍മണിയുടെ ചിത്രമായിരുന്നു റിമി പങ്കുവെച്ചത്. ഹാപ്പി ബര്‍ത്ത് ഡേ എന്റെ കണ്‍മണിക്കുട്ടീ, കൊച്ചമ്മേടെ ഒരായിരം ചക്കരയുമ്മ, ഞാനുണ്ടാക്കിയ കേക്ക് ഇന്ന് കട്ട് ചെയ്യുമ്പോള്‍ അതിലേറെ സന്തോഷമെന്നുമായിരുന്നു റിമി ടോമി കുറിച്ചത്. ഭാവന, മാളവിക വെയ്ല്‍സ്, ശില്‍പബാല, പ്രിയങ്ക നായര്‍, സ്‌നേഹ ശ്രീകുമാര്‍, രഞ്ജിനി ജോസ്, തുടങ്ങിയവരെല്ലാം കണ്‍മണിക്ക് ആശംസ നേര്‍ന്നിരുന്നു.

    ഭാമയുടെ ആശംസ

    ഭാമയുടെ ആശംസ

    റിമി ടോമിയും മുക്തയുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഭാമ. തന്റെ വിവാഹത്തിനെത്തിയ കണ്‍മണിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഭാമ എത്തിയത്. ഹാപ്പി ഹാപ്പി ബര്‍ത്ത് ഡേ ഔര്‍ ഡാര്‍ലിംഗ് കണ്‍മണിക്കുട്ടി എന്നും ഭാമ കുറിച്ചിരുന്നു. മുക്തയും റിമി ടോമിയും കണ്‍മണിയും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളിഞ്ഞായിരുന്നു ഭാമയുടെ വിവാഹ വിരുന്നില്‍ പങ്കെടുത്തത്. ഭാമയുടെ പോസ്റ്റിന് കീഴിലും നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയത്.

    English summary
    Rimi Tomy and Bhama's surprise for Muktha's daughter Kanmani on her birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X