For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജൂനിയർ നയൻതാര ആയിരുന്നെന്ന് മുക്ത; 32 ആയല്ലേ ഉള്ളൂ, ചെറുപ്പമാണെന്ന് റിമി; മുക്തയുടെ പിറന്നാളാഘോഷം

  |

  മലയാളികൾക്ക് ജനപ്രിയ ആയ ​ഗായിക ആണ് റിമി ടോമി. സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും പിന്നണി ​ഗാനരം​ഗത്തേക്ക് കടന്ന് വന്ന റിമി ടോമി വളരെ പെട്ടെന്ന് ജനശ്രദ്ധ ആകർഷിച്ചു. ​ഗായിക എന്നതിനൊപ്പം മികച്ച എന്റെർടെയ്നർ കൂടി ആയ റിമി നിരവധി ഷോകളിൽ അവതാരക ആയും ജ‍ഡ്ജ് ആയും എത്തിയിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബ വിശേഷങ്ങളും റിമി പങ്കു വെക്കാറുണ്ട്.

  Also Read: മിക്കവാറും എന്നെ പോലീസ് ഏറ്റെടുക്കും; ഇക്കയുടെ ബെസ്റ്റ് സമയം , പ്രവചനം ഫലിക്കുമെന്ന് കരുതിയില്ലെന്ന് ആരാധകരും

  ഇപ്പോഴിതാ നാത്തൂൻ മുക്തയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. മുക്തയുടെയും ഭർത്താവിന്റെയും ഫ്ലാറ്റിൽ ഒരുക്കിയ വിരുന്നും ആഘോഷവുമാണ് വീഡിയോയിൽ ഉള്ളത്. നാത്തൂനും റിമിയും തമ്മിലുള്ള സംസാരവുമാണ് വീഡിയോയിൽ ഭൂരിഭാ​ഗവും.

  റിമിയുടെയും മുക്തയുടെയും അമ്മമാരെയും വീഡിയോയിൽ കാണാം. രസകരമായ സംഭാഷണങ്ങളിലൂടെ ആണ് റിമി വ്ലോ​ഗ് കൊണ്ട് പോവുന്നത്. മമ്മി റീൽസ് വീഡിയോ ചെയ്യുന്നതിനെ പറ്റി റിമി വ്ലോ​ഗിൽ സംസാരിച്ചു.

  'ആദ്യം മമ്മി എന്തിനാണ് ഇങ്ങനെ റീൽസ് ചെയ്യുന്നതെന്നൊക്കെ ആലോചിച്ചിരുന്നു. പിന്നെ ഞാൻ ആലോചിച്ചു. ഞാനും ഈയൊരു പ്രായം എത്തും. പിള്ളേരെല്ലാം കല്യാണം കഴിച്ചു ജോലി ആയി. പിന്നെ മമ്മിക്കെന്തെങ്കിലും നേരം പോക്ക് ആണ്. മമ്മിയെ ജീവിപ്പിക്കുന്നതാണ് ഇതൊക്കെ. ഇതാണ് ഞങ്ങളുടെ കുഞ്ഞ് കുടുംബം. ഞങ്ങളുടെ പ്രാർത്ഥന എല്ലായ്പ്പോഴും ഇങ്ങനെ ഒന്നിച്ച് ആഘോഷിക്കാൻ പറ്റണേ എന്നാണ്, റിമി ടോമി പറഞ്ഞു'

  Also Read: മിക്കവാറും എന്നെ പോലീസ് ഏറ്റെടുക്കും; ഇക്കയുടെ ബെസ്റ്റ് സമയം , പ്രവചനം ഫലിക്കുമെന്ന് കരുതിയില്ലെന്ന് ആരാധകരും

  തന്റെ പ്രായത്തെക്കുറിച്ച് പിറന്നാൾ ദിനത്തിൽ മുക്തയും സംസാരിച്ചു. 'കഴിഞ്ഞ ദിവസം മമ്മിയെന്നെ വിളിച്ചപ്പോൾ പ്രായം ചോദിച്ചു. 32 വയസ്സായി. പ്രായം പോവുന്നത് കൊണ്ട് കുഴപ്പം ഇല്ല. പക്ഷെ അവിടെയും ഇവിടെയും നര വന്ന് തുടങ്ങി,' മുക്ത പറഞ്ഞു.
  എന്നെ സംബന്ധിച്ച് 32 വയസ്സ് ആയാൽ മതി ആയിരുന്നു എന്നാണ്. 32 വളരെ ചെറുപ്പം ആണെന്ന് റിമി മറുപടി നൽകി.

  നമ്മൾ എന്ന സീരിയൽ നന്നായി പോവുന്നു. കൂടത്തായിക്ക് ശേഷം കിട്ടിയ നല്ല വേഷം. സീരിയലിൽ നയൻതാരയെ പോലെയുണ്ട് കാണാൻ എന്ന് കമന്റുകൾ വരുന്നുണ്ട്. താമരഭരണി എന്ന സിനിമ മുതൽ നിരവധി പേർ തന്നെ ജൂനിയർ നയൻ‌താര എന്ന് വിളിക്കാറുണ്ടായിരുന്നെന്നും മുക്ത പറഞ്ഞു.

  പുതുവർഷത്തിൽ ജയ്പൂർ പോവാൻ പ്ലാൻ ഉണ്ടെന്ന് റിമി ടോമി വ്യക്തമാക്കി. എല്ലാവരുടെയും വിചാരം ഞാൻ വ്ലോ​ഗ് ചെയ്യാൻ വേണ്ടി ആണ് യാത്ര ചെയ്യുന്നതെന്നാണ്. പക്ഷെ യൂട്യൂബ് ചാനലിന് മുൻപേ ഞാൻ യാത്ര ചെയ്യുന്നതാണ്.

  ഇതിപ്പോൾ രണ്ട് ​ഗുണം ആയി. സ്ഥലം കാണാം, വ്ലോ​ഗും എടുക്കാം. യാത്ര എനിക്ക് വളരെ ഇഷ്ടമാണ്. ചുമ്മാ വീട്ടിൽ ഇരുന്നാലും ഞാൻ ഫോണിൽ സ്ഥലം കണ്ട് കൊണ്ടിരിക്കും. മനോരമയിൽ പുതിയ പ്രോ​ഗ്രാം തുടങ്ങാൻ പോവുകയാണ്. ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്നു. കിടിലം എന്നാണ് പ്രോ​ഗ്രാമിന്റെ പേരെന്നും റിമി ടോമി പറഞ്ഞു.

  ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ആസ്വദിക്കാനും റിമി ടോമി പറഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പിറന്നാൾ ആശംസകളുമായി എത്തുന്നത്. റിമി ടോമിയും മുക്തയും തമ്മിലുള്ള സ്നേഹത്തെ നിരവധി പേർ പ്രശംസിച്ചു.

  Read more about: rimi tomy
  English summary
  Rimi Tomy Celebrates Sister In Law Muktha's Birthday With Family; Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X