For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം മകളെപ്പോലെ; കുട്ടിമണിയെ സ്നേഹത്താൽ പൊതിഞ്ഞ് റിമി ടോമി; പിറന്നാളിന് നൽകിയ സമ്മാനം

  |

  ​ഗായിക, ടോക് ഷോ അവതാരക, റിയാലിറ്റി ഷോ ജ‍ഡ്‍ജ് തുടങ്ങി എല്ലാ നിലകളിലും പ്രശസ്ത ആണ് റിമി ടോമി. സോഷ്യൽ മീഡിയയുടെ കാലത്ത് ഇന്ന് എവിടെ നോക്കിയാലും സെലിബ്രറ്റീസ്, എന്റർടെയ്നർമാർ, ഇൻഫ്ലുവൻസേർസ് ആണ്.

  പക്ഷെ ഇവർക്കെല്ലാം മുന്നേ സ്റ്റേജ് ഷോകളിൽ നിന്നും ഉയർന്നു വന്ന മികവുറ്റ ​ഗായികയും എന്റർടെയ്നറുമാണ് റിമി ടോമി. ​ഗാനമേളകൾ ഉത്സവ മേളം ആക്കാനുള്ള റിമി ടോമിയുടെ കഴിവ് റിമിയെ പ്രശ്സ്തിയിലേക്ക് പടി കയറ്റി. അഭിമുഖ പരിപാടികളിൽ റിമി അവതാരക ആയെത്തിയത് വലിയ തരം​ഗം തന്നെ സൃഷ്ടിച്ചു.

  Also Read: മണി അന്ന് പൊട്ടിക്കരഞ്ഞു; എല്ലാവരും കൂടി ആ പാവത്തിനെ പറഞ്ഞ് പറ്റിച്ചതാണ്!, ശാന്തിവിള ദിനേശ് പറയുന്നു

  കണ്ട് വന്ന രീതികളിൽ നിന്ന് മാറി രസകരമായ ടോക് ഷോ കൊണ്ട് പോവുന്നതെങ്ങനെയെന്ന് റിമി ടോമി കാണിച്ച് തന്നു. ഇന്ന് നിരവധി പേർ ഓൺലൈൻ ചാനലിലും മറ്റും ഈ രീതി പിന്തുടരുന്നുണ്ടെങ്കിലും റിമിയുടെ ലെവലിലേക്ക് ഉയരാൻ പലർക്കും പറ്റിയില്ല. ലോക്ഡൗൺ സമയത്താണ് റിമി ടോമി യൂട്യൂബ് ചാനൽ തുടങ്ങുന്നത്.

  തന്റെ ജീവിതത്തിലെ ചില ദൈനം ദിന കാര്യങ്ങളെല്ലാം റിമി ടോമി ചാനലിലൂടെ പങ്കുവെക്കാറുണ്ട്. വർക്ക് ഔട്ട് വീഡിയോകൾ, കുടുംബത്തിലെ വിശേഷങ്ങൾ എന്നിവയെല്ലാം റിമി ടോമി സബ്ക്രെെബേർസുമായി പങ്കുവെക്കുന്നു. ഇപ്പോഴിതാ അനിയത്തി റിനു ടോമിയുടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി.

  Rimi Tomy

  കുട്ടിമണിയുടെ രണ്ടാം പിറന്നാളിന് ഷൂട്ട് കാരണം വൈകിയാണ് റിമി ടോമി എത്തിയത്. മനോരമയിൽ പുതിയ പരിപാടി തുടങ്ങിയിട്ടുണ്ട്. മുകേഷേട്ടനും ഞാനും നവ്യയുമാണ് പരിപാടിയിലുള്ളത്. ഷൂട്ട് കഴിയാൻ കുറച്ച് ലേറ്റ് ആയി. അതാണ് കുറച്ച് വൈകിയതെന്ന് റിമി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

  കേക്ക് നേരത്തെ മുറിച്ചെങ്കിലും റിമിക്ക് വേണ്ടി ഒരു കേക്ക് മുറിക്കാൻ മാറ്റി വെച്ചിരുന്നു. കുട്ടിമണിക്കൊപ്പം റിമ കേക്ക് മുറിച്ചു. പിറന്നാൾ സമ്മാനമായി ഒരു വളയാണ് റിമി അനിയത്തിയുടെ മകൾക്ക് നൽകിയത്. വീട്ടിലെ എല്ലാ കുട്ടികൾക്കൊപ്പം ഇരിക്കുന്ന റിമിയെ വീഡിയോയിൽ കാണാം. ഇവരുടെ പാട്ടിനൊപ്പം കൂടുകയും ഡാൻസ് കളിക്കുകയും ചെയ്യുന്നു.

  Also Read: ഞങ്ങള്‍ ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയെങ്കില്‍ എന്താ കുഴപ്പം? മോശം കമന്റുമായി വരുന്നവരോട് അശ്വതിയും രാഹുലും

  അനിയത്തിയുടെ വീട്ടിലെ അയലത്തെ ചേച്ചിയെയും റിമി പരിചയപ്പെടുത്തി. പിറന്നാളിന് പാസ്ത, പിസ എല്ലാം വീട്ടിലുണ്ടാക്കിയാണ് ​ഗൗരി ആന്റി വന്നതെന്ന് അനിയത്തി റിനു ഇടയ്ക്ക് വീഡിയോയിൽ പറയുന്നു. ആഘോഷങ്ങൾക്കൊടുവിൽ ഉറക്കം വന്ന കുഞ്ഞിനെ റിമി താരാട്ട് പാടി ഉറക്കുകയും ചെയ്യുന്നു.

  Rimi Tomy

  വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. റിമിയും കുട്ടിമണിയും തമ്മിലുള്ള സ്നേഹത്തെ നിരവധി പേർ പ്രശംസിച്ചു. റിമിയുടെ കുടുംബത്തിന്റെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ എന്ന് നിരവധി പേർ ആശംസിച്ചു. കുട്ടികളോടൊപ്പമുള്ള റിമിയുടെ സംസാരം കേൾക്കുന്നത് സന്തോഷം പകരുന്നെന്ന് നിരവധി പേർ കമന്റ് ചെയ്തു.

  കുടുംബത്തിലെ മിക്കവരുടെയും പിറന്നാൾ ആഘോഷങ്ങൾ റിമി ടോമി യൂട്യൂബ് ചാനലിലൂടെ പങ്കു വെക്കാറുണ്ട്. അടുത്തിടെ അനിയന്റെ ഭാര്യ നടി മുക്തയുടെ പിറന്നാൾ ആഘോഷവും റിമി പങ്കുവെച്ചിരുന്നു.
  കരിയറിന്റെ തിരക്കുകൾക്കിടയിലും യൂട്യൂബ് വീഡിയോകൾ മുടങ്ങാതിരിക്കാൻ റിമി ശ്രദ്ധിക്കുന്നുണ്ട്. മീശമാധവൻ എന്ന സിനിമയിലെ ​ഗാനത്തിലൂടെ ആണ് പിന്നണി ​​ഗാനരം​ഗത്ത് റിമി ടോമി പ്രശസ്തയാവുന്നത്. പിന്നീട് നിരവധി അവസരങ്ങൾ റിമിയെ തേടി എത്തിയ

  Read more about: rimi tomy
  English summary
  Rimi Tomy Celebrates Sister's Daughter Kuttimani's Birthday; Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X