റിമി ടോമിയും അവധി ആഘോഷത്തിലാണ്! സ്പീഡ് ബോട്ട് യാത്രയടക്കം അടിച്ച് പൊളിച്ച് റിമി!
ഗായികയും ടെലിവിഷന്‍ അവതാരകയുമായ റിമി ടോമി അവധി ആഘോഷത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി യാത്രകള്‍ക്കിടെയിലുള്ള രസകരമായ വീഡിയോസും ചിത്രങ്ങളും പുറത്ത് വിടാറുണ്ട്. ഇപ്പോഴിതാ സ്പീഡ് ബോട്ടിലെ യാത്രയും കടല്‍ തീരത്ത് നിന്നുള്ള ചിത്രങ്ങളുമൊക്കെയായി റിമി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്.

ഗായികയായി കരിയര്‍ ആരംഭിച്ച റിമി തനി പാലാക്കാരി അച്ചായത്തിയായിട്ടുള്ള പെരുമാറ്റത്തിലൂടെയാണ് ആരാധകരെ സ്വന്താക്കിയത്. അടുത്തിടെ റിമി വിവാഹമോചിതയായി എന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സംസാരം കൊണ്ട് എല്ലാവരെയും അതിശയിപ്പിക്കുന്ന റിമി അവതാരകയായി എത്തുന്ന ഹിറ്റ് പ്രോഗ്രാമാണ് ഒന്നും ഒന്നും മൂന്ന്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയിതി വരുന്ന ഷോ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. രണ്ടാം സീസണാണ് ഇപ്പോള്‍ നടക്കുന്നത്. സിനിമാ സീരിയല്‍ രംഗത്ത് നിന്നുമുള്ള താരങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാനും മറ്റുമായി നടത്തുന്ന ഗെയിം ഷോ ആണിത്.
പള്ളി കൊയറില്‍ പാട്ട് പാടിയിരുന്ന റിമി ടോമി ആദ്യമായി സിനിമയില്‍ പാടുന്നത് ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് മൂവിയിലൂടെയായിരുന്നു. മീശമാധവനിലെ ചിങ്ങമാസം വന്ന് ചേര്‍ന്നാല്‍ എന്ന പാട്ട് പാട്ടാണ് ആദ്യമായി പാടിയത്. പാട്ട് ഹിറ്റായതോടെ റിമിയ്ക്ക് ആശംസ പ്രവാഹമായിരുന്നു. ആദ്യ പാട്ടോട് കൂടി റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്ന് വന്നു. ടെലിവിഷന്‍ അവതരണത്തിന് പിന്നാലെ നായികയായി സിനിമയിലേക്കും അരങ്ങേറ്റം നടത്തിയിരുന്നു. ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലാണ് റിമി അഭിനയിച്ചത്.


Click it and Unblock the Notifications