തെരുവ് ഗായകരുടെ പാട്ടിന് ചുവട് വെച്ച റിമി ടോമി, നടിയുടെ വീഡിയോ വൈറലാകുന്നു...
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് റിമി ടോമി. ഗായികയായി എത്തിയായി പ്രേക്ഷകരുടെ മുന്നിൽ എത്തിയ താരം പിന്നീട് അഭിനേത്രി അവതാരക തുടങ്ങിയ മേഖലയിൽ ശോഭിക്കുകയായിരുന്നു. ജനങ്ങളെ പാട്ടു പാടിയും തമാശ പറഞ്ഞും കയ്യിലെടുകക്കാൻ റിമി ടോമിക്ക് വളരെ നിസ്സാരമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് റിമി ടോമി. ലോക്ക്ഡൗൺ കാലത്താണ് നടി സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാകുന്നത്. കൂടാതെ ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്.

പഴയ യാത്ര ഓർമകൾ പങ്കുവെച്ച് റിമ രംഗത്തെത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി പങ്കുവെച്ച ഒരു പഴയ വീഡിയോയാണ്. രാജസ്ഥാൻ യാത്ര ചിത്രമാണ് നടി വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. തെരുവ് ഗായകരുടെ പാട്ടിന് ചുവട് വയ്ക്കുന്ന റിമി ടോമിയെ ആണ് വീഡിയോയിൽ കാണുന്നത്. താരത്തിന്റെ ആ ചിരിയും വീഡിയോയിൽ കേൾക്കാം. സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് റിമി ടോമിയുടെ രാജസ്ഥാൻ യാത്ര. ഇതൊക്കെ ഒരു കാലം എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുിവെച്ചിരിക്കുന്നത്.
രാജസ്ഥാൻ യാത്ര ഓർമ മാത്രമല്ല യുഎഇ യാത്ര ചിത്രവും റിമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇതു പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത 'മീശമാധവൻ' എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി പിന്നണിഗാനരംഗത്ത് എത്തുന്നത്. ആദ്യ ഗാനമായ 'ചിങ്ങമാസം വന്നുചേർന്നാൽ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം റിമി പ്രേക്ഷകരുട മുന്നിൽ എത്തുകയായിരുന്നു.
റിമി ടോമിയുടെ മേക്കോവർ പ്രേക്ഷകരുട ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു. വ്യത്യസ്ത ലുക്കിലാണ് നടി പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് താരം. വീട്ടിൽ നിന്ന് വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ഡയറ്റിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് റിമി ടോമിക്കുള്ളത്. ആരാധകരുമായി ആശയ വിനിമയം നടത്താൻ നടി സമയം കണ്ടെത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെ കവർ ഗാനങ്ങളുമായും നടി എത്താറുണ്ട്. ഗാനങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുമുണ്ട്.


Click it and Unblock the Notifications