For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിനോട് നന്ദി പറഞ്ഞ് റിമി ടോമി, ഇതിന് പിന്നിലൊരു കാരണമുണ്ട്, കാവ്യ മാധവനും അതറിയാം, പോസ്റ്റ് കാണൂ

  |

  മലയാളി പ്രേക്ഷകര്‍ എന്നും ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടാണ് ദിലീപ് ലാല്‍ ജോസ്. ഇവര്‍ ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ ഈ സംവിധായകന്‍ അവതരിപ്പിച്ച ദിലീപ് കാവ്യ താരജോഡി ഇന്ന് ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായി മുന്നേറുകയാണ്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും ആവര്‍ത്തിക്കാന്‍ ഇരുവരും തീരുമാനിച്ചപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളായിരുന്നു ഇരുവരും.

  മഞ്ജു വാര്യര്‍ ഇത്രയും മോഡേണാണോ? ചിരിച്ചുല്ലസിച്ച് പൂര്‍ണ്ണിമയും നവ്യയും അനുശ്രീയും റിമയും,കാണൂ!

  സഹപ്രവര്‍ത്തകന്‍ എന്നതിനും അപ്പുറത്ത് ജേഷ്ഠ്യാനുജന്‍മാരെപ്പോലെയാണ് തങ്ങളെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. ലൊക്കേഷനില്‍ വെച്ച് ദിലീപ് തന്നോട് പിണങ്ങിയതിനെക്കുറിച്ചും തങ്ങള്‍ ഇരുവരും ചേര്‍ന്ന് കാവ്യമാധവനെ പറ്റിച്ചതിനെക്കുറിച്ചുമൊക്കെ ലാല്‍ജോസ് വാചാലനായിരുന്നു. പുതിയ ചിത്രത്തിലേക്ക് നായകനേയും നായികയേയും തേടുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. ദിലീപും കാവ്യ മാധവനും ലാല്‍ജോസും ഒരുമിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് മീശമാധവന്‍. ഈ സിനിമയിലേക്ക് അവസരം നല്‍കിയതിന് നന്ദി പറഞ്ഞ് റിമി ടോമി പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  കാവ്യ മാധവനും ദിലീപും സന്തോഷത്തിലാണ്, നിറപുഞ്ചിരിയുമായി താരദമ്പതികള്‍ പൊതുവേദിയില്‍, കാണൂ!

  റിമി ടോമി പറഞ്ഞത്?

  റിമി ടോമി പറഞ്ഞത്?

  ദിലീപിന്റെയും കാവ്യയുടെയും അടുത്ത സുഹൃത്തുക്കളിലൊരാളാണ് റിമി ടോമി. ആലാപനത്തിലും വാക്ചാതുര്യത്തിലും ഒരുപോലെ മികവ് തെളിയിച്ച കലാകാരി ഇവരോടൊപ്പം സ്റ്റേജ് പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. അടുത്തിടെ അമേരിക്കയില്‍ വെച്ച് നടന്ന ദിലീപ് ഷോയിലും റിമി പങ്കെടുത്തിരുന്നു. പരിപാടിക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മീശമാധവന്‍ എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കിയതിനെക്കുറിച്ചാണ് റിമി കുറിച്ചിട്ടുള്ളത്.

  16 വര്‍ഷം പിന്നിട്ടു

  16 വര്‍ഷം പിന്നിട്ടു

  കള്ളന്‍ മാധവനും രുക്മിണിയും ഈപ്പന്‍ പാപ്പച്ചിയും പട്ടാളം പുരുഷുവും ഭഗീരന്‍പിള്ളയുമൊക്കെ പ്രേക്ഷക മനസ്സില്‍ കയറിപ്പറ്റിയിട്ട് 16 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ദിലീപിന് മാത്രമല്ല മറ്റുള്ളവര്‍ക്കും ഏറെ പ്രധാനപ്പെട്ട ചിത്രമാണിത്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയിരുന്നു ഈ ചിത്രം. ചിത്രത്തിലെ ഗാനങ്ങളായിരുന്നു മറ്റൊരു പ്രധാന ഹൈലറ്റ്. ഗിരീഷ് പുത്തഞ്ചേരി വിദ്യാ സാഗര്‍ കൂട്ടുകെട്ടിലെ ഗാനങ്ങള്‍ ഇന്നും സിനിമാപ്രേമികളുടെ കാതില്‍ മുഴങ്ങുന്നുണ്ട്.

  വഴിത്തിരിവായ സിനിമ

  വഴിത്തിരിവായ സിനിമ

  ഗായികയെന്ന നിലയില്‍ തന്റെ കരിയറില്‍ വഴിത്തിരിവായ സിനിമയാണ് മീശമാധവന്‍. ഈ ചിത്രത്തിലേക്ക് തന്നെ തിരഞ്ഞെടുത്തവര്‍ക്ക് നന്ദി പറയുകയാണ് റിമി ടോമി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ശങ്കര്‍ മഹാദേവനും റിമി ടോമിയും ആലപിച്ച ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുരുതുല്യരായ ദിലീപ്, നാദിര്‍ഷ, വിദ്യാസാഗര്‍, ലാല്‍ജോസ് എന്നിവരോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ലെന്നാണ് താരം കുറിച്ചിട്ടുള്ളത്.

  എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം

  എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം

  റിമി ടോമിക്ക് മാത്രമല്ല മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട ചിത്രമാണ് മീശമാധവന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ രസകരമായ അനുഭവത്തെക്കുറിച്ച് അടുത്തിടെ ലാല്‍ജോസ് തുറന്നുപറഞ്ഞിരുന്നു. ചിങ്ങമാസം എന്ന ഗാനം ചിത്രീകരിക്കുന്നതിനിടയിലെ സംഭവങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. നായികാനായകന്‍ റിയാലിറ്റി ഷോയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം അതേക്കുറിച്ച് വ്യക്തമാക്കിയത്.

  റിമി ടോമിയുടെ കുറിപ്പ്

  റിമി ടോമിയുടെ കുറിപ്പ് കാണാം

  English summary
  Rimi Tomy about Meeshamadhavan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X