റിമി ടോമിയും സംഘവും മുംബൈയില്‍! രുചി പരീക്ഷണവും കറക്കവും! ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലാവുന്നു!
സ്വതസിദ്ധമായ ശബ്ദമാധുര്യവുമായി ആരാധക ഹൃദയത്തില്‍ ഇടംനേടിയ ഗായികമാരിലൊരാളാണ് റിമി ടോമി. ടെലിവിഷന്‍ ചാനലുകളിലൂടെയായിരുന്നു റിമി ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഇഷ്ടപ്പെട്ട പാട്ടിനൊപ്പം റിമിയുടെ ആലാപനവും അവതരണവും കൂടിയായപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. മീശമാധവനിലൂടെയായിരുന്നു ഈ ഗായിക സിനിമയില്‍ അരങ്ങേറിയത്. നാദിര്‍ഷയായിരുന്നു റിമിയെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത്. ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നതും. പിന്നീടങ്ങോട്ട് നിരവധി അവസരങ്ങളാണ് റിമിയെ തേടിയെത്തിയത്.
അവതാരകയായും അതിഥിയായുമൊക്കെ സജീവമാണ് റിമി ടോമി. പാട്ടുമായി ബന്ധപ്പെട്ട പരിപാടിയില്‍ മാത്രമല്ല കോമഡിയും തനിക്ക് ഏറെ ഇഷ്ടമാണെന്ന് താരം വ്യക്തമാക്കിയിരുന്നു. ഒന്നും ഒന്നും മൂന്നിലേക്കെത്തുന്ന അതിഥികളുമായി റിമി നടത്തുന്ന സംഭാഷണങ്ങളും ടാസ്‌ക്കുകളുമൊക്കെ രസകരമായിരുന്നു. സിനിമ-സീരിയല്‍ രംഗത്തുള്ളവരായിരുന്നു പരിപാടിയിലേക്ക് എത്താറുള്ളത്. അടുത്തിടെ പരിപാടിയുടെ രണ്ടാമത്തെ സീസണ്‍ ആരംഭിച്ചിരുന്നു. മൂന്നാമത്തെ സീസണ്‍ എന്ന് തുടങ്ങുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്.

സിനിമയിലും ടെലിവിഷനിലുമൊക്കെ സജീവമായ റിമി യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ്. അതാത് സ്ഥലത്തെ പ്രത്യേകതകളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമൊക്കെ താരം അന്വേഷിക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. മുംബൈ സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications