വിവാഹ ശേഷം മീര അനില്‍ കോമഡി സ്റ്റാറിലുണ്ടാവില്ലേ? മറുപടിയുമായി റിമി ടോമി! വിവാഹ വീഡിയോ വൈറല്‍!
വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അവതാരകയാണ് മീര അനില്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന കോമഡി സ്റ്റാര്‍സ് അവതരിപ്പിക്കുന്നത് മീരയാണ്. വേറിട്ട അവതരണ ശൈലിയുമായി മുന്നേറുന്ന അവതാരക കൂടിയാണ് മീര. കഴിഞ്ഞ ദിവസമായിരുന്നു മീരയുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് മീരയ്ക്കും വിഷ്ണുവിനും ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. സെറ്റും മുണ്ടുമണിഞ്ഞായിരുന്നു മീര എത്തിയത്. കസവ് മുണ്ടായിരുന്നു വിഷ്ണുവിന്റെ വേഷം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹം നടത്തിയത്. മീരയ്ക്ക് ആശംസ നേര്‍ന്നെത്തിയ റിമി ടോമിയുടെയും നാദിര്‍ഷയുടെയും പോസ്റ്റുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മീര വിഷ്ണുവിന് സ്വന്തം
തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് മീരയെ സ്വന്തമാക്കിയത്. ജനുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. മാട്രിമോണിയലിലൂടെയായിരുന്നു മീരയ്ക്ക് വരനെ കണ്ടെത്തിയത്. ജൂണ്‍ 5ന് വിവാഹം നടത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. കൊവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ച് ലളിതമായാണ് വിവാഹം നടത്തിയത്. അധികം ആഭരണങ്ങളൊന്നുമില്ലാതെ സെറ്റും മുണ്ടുമണിഞ്ഞ്, തുളസിമാല കൈമാറിയായിരുന്നു ഇവരുടെ വിവാഹം. മൂണ്‍ വെഡ് ലോക്ക് പകര്‍ത്തിയ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചിത്രങ്ങളും വീഡിയോയും
വിഷ്ണുവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള മീരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതീവ സന്തോഷത്തോടെയാണ് മീരയും വിഷ്ണുവും ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. അധികം മേക്കപ്പൊന്നും ഉപയോഗിക്കാത്ത ആളെയാണ് ജീവിതസഖിയായി വേണ്ടതെന്നായിരുന്നു വിഷ്ണു പറഞ്ഞത്. മേക്കപ്പിന്റെ കാര്യത്തില്‍ ട്രോളര്‍മാര്‍ എന്നും കളിയാക്കാറുണ്ട് മീരയെ. പരിപാടിക്കായി മേക്കപ്പിടാറുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ സിംപിളാണെന്ന് മീര വീണ്ടും തെളിയിക്കുകയായിരുന്നു.

റിമി ടോമിയുടെ ആശംസ
മീരയ്ക്ക് ആശംസ നേര്‍ന്ന് റിമി ടോമിയും എത്തിയിരുന്നു. മീരക്കുട്ടിക്കും വിഷ്ണുവിനും സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം ആശംസിക്കുന്നുവെന്നായിരുന്നു താരം കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും റിമി പോസ്റ്റ് ചെയ്തിരുന്നു. ഇത് മീര തന്നെയാണോയെന്നായിരുന്നു ചിലരുടെ ചോദ്യം. സുപ്രിയയെ പോലെ തോന്നിയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഇതെങ്ങനെ മീര ആ കോലത്തിലായെന്നും വെളുപ്പിച്ചത് എങ്ങനെയാണെന്ന ചോദ്യങ്ങള്‍ ഉന്നയിച്ചും ചിലരെത്തിയിരുന്നു.
Recommended Video

കോമഡി സ്റ്റാറിലേക്കില്ലേ?
ഏഷ്യാനെറ്റിലെ പ്രധാനപ്പെട്ട ഹാസ്യ പരിപാടികളിലൊന്നായ കോമഡി സ്റ്റാര്‍സ് അവതരിപ്പിക്കുന്നത് മീര അനിലാണ്. പാട്ടിനും ഡാന്‍സിലുമെല്ലാം മീരയും ചേരാറുണ്ട്. അവതരണം മാത്രമല്ല ഇടയ്ക്ക് അഭിനേത്രിയായും മീര എത്തിയിരുന്നു. മിലി എന്ന ചിത്രത്തില്‍ മീരയും അഭിനയിച്ചിരുന്നു. പിന്നീടും സിനിമാ അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും അത് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന് മീര പറഞ്ഞിരുന്നു. വിവാഹ ശേഷം മീര കോമഡി സ്റ്റാര്‍സിലുണ്ടാവില്ലേയെന്നായിരുന്നു ഒരാളുടെ ചോദ്യം. ഉണ്ടാവുമെന്ന മറുപടിയായിരുന്നു റിമി ടോമി നല്‍കിയത്.

നാദിര്‍ഷയുടെ ആശംസ
മീരയ്ക്കും വിഷ്ണുവിനും ആശംസ നേര്‍ന്ന് നാദിര്‍ഷയും എത്തിയിരുന്നു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങിന്റെവീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. മഞ്ഞച്ചരടില്‍ കോര്‍ത്തായിരുന്നു താലി. ഇരുവരുടേയും മാതാപിതാക്കളടക്കം കുറ്ച്ച് പേരായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ വീഡിയോ ഇതികം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വിവാഹ വീഡിയോ
റിമി ടോമി, ജഗദീഷ്, ലാല്‍, ടിനി ടോം തുടങ്ങിയവര്‍ നവദമ്പതികള്‍ക്ക് ആശംസ നേരുന്നതും വീഡിയോയിലുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് അസൂയ തോന്നിപ്പിക്കുന്ന തരത്തിലായിരിക്കട്ടെ നിങ്ങളുടെ ജീവിതമെന്നായിരുന്നു റിമി ടോമി പറഞ്ഞത്. വളരെ സന്തോഷത്തോടെയും സ്‌നേഹത്തോടെയും മുന്നോട്ട് പോവട്ടെ. രണ്ടാളും ഭയങ്കര മാച്ചാണ്. മരണം വരെ മീരയ്ക്ക് കൂട്ടായി വിഷ്ണുവും വിഷ്ണുവിന് കൂട്ടായി മീരയും ഉണ്ടാവട്ടെയെന്നുമായിരുന്നു റിമി പറഞ്ഞത്.


Click it and Unblock the Notifications