twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കന്യാസ്ത്രീ ആകാൻ ആഗ്രഹിച്ചിരുന്നു, പത്താം ക്ലാസ് ആയപ്പോൾ അത് മാറി, ആ കഥ പറഞ്ഞ് റിമി ടോമി

    |

    റിമി ടോമിയുടെ ഫാൻസ് ലിസ്റ്റിൽ എല്ലാ പ്രായത്തിലുമുള്ള ആരാധകരുണ്ട്. ആറ് മുതൽ അറുപതുകാര് വരെ റിമി ടോമിയുടെ ഫാൻസ് ലിസ്റ്റിലുണ്ട്. ഗായികയായി ചുവട്വെച്ച് പിന്നീട് അഭിനയം, അവതരണം,‍ ഡാൻസ്, പാചകം എന്നിങ്ങനെ എല്ലാ മേഖലയിലും തന്റെ സാന്നിധ്യം തെളിയിക്കുകയായിരുന്നു.. റിമി ടോമി കൈ വയ്ക്കാത്ത മേഖല വിരളമാണെന്ന് തന്നെ പറയാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു മേക്കോവറായിരുന്നു റിമിയുടേത്. താരത്തിന്റെ ഹെൽത്ത് ഡയറ്റ് സീക്രട്ട് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

    rimitomy

    ലോക്ക് ഡൗണിനെ തുടർന്നാണ് റിമി ടോമി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകാൻ തുടങ്ങിയത് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയതും ഈ ലോക് ഡൗൺ കാലത്തായിരുന്നു. ഫിറ്റ്നസും സീക്രട്ടും പാചക പരീക്ഷണവുമായി റിമി യൂട്യൂബ് ചാനലിലൂടെ പ്രത്യക്ഷപ്പെടാറുണ്ട്. ചാനലിന് മികച്ച പ്രേക്ഷക സ്വീകര്യതയാണ് ലഭിക്കുന്നത്. റിമിയുടെ പാചക വീഡിയോ പലതും വൈറലുമാണ്. ഇൻസ്റ്റഗ്രാമിൽ സജീവമാണ് റിമി. അടുത്ത കാലത്താണ് ഇൻസ്റ്റഗ്രാമിൽ താരം വിശേഷം പങ്കുവെച്ച് കൊണ്ട് പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ നമ്പർ ആരാധകരെ സ്വന്തമാക്കാൻ റിമിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ 569 കെ ഫോളോവേഴസാണ് റിമിക്കുള്ളത്. ഈ അടുത്ത കാലത്താണ് റിമി സോഷ്യൽ മീഡിയയിലെ വൈറൽ ടോപ്പിക്കായി മറിയത്.

    Recommended Video

    നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിമി ടോമിയുടെ ഒരു അഭിമുഖമാണ്. കന്യാസ്ത്രീ മഠത്തിൽ ചേരാൻ പോയ റിമി ഗായികയായതിനെ കുറിച്ചാണ്.സംഭവത്തെ കുറിച്ച് പ്രിയഗായിക പറയുന്നത് ഇങ്ങനെ.. ഒന്നെങ്കിൽ കന്യാസ്ത്രീ അല്ലെങ്കിൽ നഴ്സ് ഇതിൽ രണ്ടിൽ ഏതെങ്കിലും ഒന്ന് താൻ ആകുമായിരുന്നു. കന്യാസ്ത്രീ ആയിരുന്നെങ്കിൽ ഉറപ്പായും മഠം പൊളിച്ച് ചാടിയേനെ. അതുകൊണ്ട് സഭ രക്ഷപ്പെട്ടു എന്ന് റിമി അഭിമുഖത്തിൽ പറയുന്നു. പത്താം ക്ലാസ് വരെ കറക്ടായിട്ട് ക്വയർ പാടുന്ന വ്യക്തിയായിരുന്നു ഞാൻ. എല്ലാ കുറുബാനയിലും മുടങ്ങാതെ ഞാൻ പങ്കെടുത്തിയിരുന്നു. അങ്ങനെ എന്നെ സഭയിൽ എടുത്താലോ എന്ന് ചിന്തിച്ചു. ഒരു ഒൻപതാം ക്സാസ് വരെ ഞാനും അതിന് സമ്മതം മൂളി. പത്താം ക്ലാസ് കഴിയുമ്പോൾ വിളിച്ചാൽ മതിയെന്നും ഞാൻ പറഞ്ഞിരുന്നു.

    എന്നാൽ പത്തം ക്ലാസ് കഴിഞ്ഞപ്പോൾ എല്ലാം തകിടം മറിയുകയായിരുന്നു. പെൺകുട്ടികളുടെ മനസ് മാറുന്ന സമയമാണല്ലോ അത്. അപ്പോൾ സിസ്റ്റർമാർ വിളിക്കാൻ വന്നു. അപ്പോൾ ഞാൻ പറഞ്ഞു, സിസ്റ്ററെ ഇപ്പോൾ കന്യാസ്ത്രീ ആകാൻ വയ്യ. കുറച്ചു കൂടി കഴിയട്ടെ. ഇപ്പോൾ പാട്ടിലൊക്കെ കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞ് അന്ന് രക്ഷപ്പെടുകയായിരുന്നെന്ന് റിമി ടോമി പറഞ്ഞു.

    Read more about: rimi tomy
    English summary
    Rimi Tomy Recall Her ChildWood Incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X