കോടിക്കണക്കിനുള്ള സ്വത്തുക്കൾ ആസ്വദിക്കാനുള്ളവരോ; റിമിയുടെ പ്രതികരണം; മമ്മയെന്നാണ് വിളിക്കുന്നതെന്ന് ഗായിക
പിന്നണി ഗാന രംഗത്ത് വൻ ജനപ്രീതി നേടാൻ കഴിഞ്ഞ ഗായികയാണ് റിമി ടോമി. ഗായികയെന്നതിനൊപ്പം അവതാരക, നടി എന്നീ നിലകളിലെല്ലാം റിമി ടോമി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. റിമി ടോമിയുടെ കരിയറിലെ വളർച്ച മിക്കവർക്കും അത്ഭുതമാണ്. സ്റ്റേജ് ഷോകളിൽ നിന്നും പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്ന റിമിക്ക് നല്ല എന്റർടെയ്നർ എന്ന പേര് കരിയറിൽ ഉപകരിച്ചു. ഷോകളിലെ നിറ സാന്നിധ്യമായി റിമി മാറി. റിമിയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായി.
അച്ഛന്റെ വിയോഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഇന്നും റിമിയുടെ കണ്ണ് നനയാറുണ്ട്. വിവാഹ മോചനത്തിന് ശേഷം ഗായികയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല ഗോസിപ്പും വന്നു. എന്നാൽ റിമി ഇതൊന്നും കാര്യമാക്കിയില്ല. സഹോദരങ്ങളും ഇവരുടെ മക്കളും അമ്മയുമാണ് റിമിയുടെ ലോകം. സഹോദരങ്ങളുടെ മക്കളെ സ്വന്തം മക്കളെ പോലെയാണ് റിമി കാണുന്നത്. ഇപ്പോഴിതാ ഇവരെക്കുറിച്ച് സംസാരിക്കുകയാണ് റിമി ടോമി. ഫ്ലവേഴ്സ് ടിവിയിൽ സംസാരിക്കുകയായിരുന്നു ഗായിക.

ഞാൻ ഒത്തിരി കറങ്ങാൻ പോകാറില്ല. കിട്ടുന്ന സമയം വീട്ടിലിരിക്കും. മൂന്ന് പിള്ളേർ എന്റെയാണെന്ന് ആളുകൾ വിചാരിക്കും. ഞാൻ തിരുത്താൻ പോകാറില്ല. ഈയടുത്ത് ഞാൻ ഒരു ട്രിപ്പിന് പോയപ്പോൾ കൊച്ചി നെടുമ്പേശേരി എയർപോർട്ടിൽ വെച്ച് റഹ്മാൻ ചേട്ടനെ കണ്ടു. ഞാനിങ്ങനെ യാത്ര പോവുകയാണെന്ന് പറഞ്ഞപ്പോൾ അപ്പോൾ പിള്ളേരാേ എന്ന് അദ്ദേഹം ചോദിച്ചു. അത് കുഴപ്പമില്ലെന്ന് ഞാൻ. ഈ തള്ള പിള്ളേരെയും ഇട്ട് കറങ്ങാൻ നടക്കുവാണല്ലോ എന്നാണ് പുള്ളിയുടെ മനസിൽ.
അനിയത്തിയുടെയും അനിയന്റെയും പിള്ളേരാണ് എന്ന് ഞാൻ പറഞ്ഞു. അതെയല്ലേ, ഞാനിങ്ങനെ കാണുമ്പോൾ റിമിയുടെയാണെന്ന് വിചാരിച്ചെന്ന് റഹ്മാൻ പറഞ്ഞെന്നും റിമി ടോമി ഓർത്തു. സഹോദരങ്ങളുടെ മക്കളോട് തനിക്കുള്ള അടുപ്പത്തെക്കുറിച്ചും റിമി ടോമി സംസാരിച്ചു. കൺമണിയും കുട്ടാപ്പിയും കുട്ടിമണിയുമാണ്. അതിൽ ഏറ്റവും ചെറുതായ കുട്ടിമണിയാണ് എന്റെയെല്ലാം.

വീട്ടിൽ വരാൻ തന്നെ തോന്നുന്ന ഘടകങ്ങളുണ്ടല്ലോ. കുറച്ച് നാൾ പിള്ളേരെ കാണാതിരിക്കുമ്പോഴുള്ള ഫീലുണ്ട്. എന്റെ മമ്മയെന്നാണ് വിളിക്കുന്നത്. കൊച്ചിന്റെ അമ്മയെ അമ്മയെന്നും. ഞാൻ കുളിപ്പിക്കണം, ഭക്ഷണം കൊടുക്കണം 24 മണിക്കൂറും എന്റെ കൂടെ തന്നെയാണെന്നും റിമി പറയുന്നു. വീട്ടിലേക്ക് മാടി വിളിക്കുന്നവരായി കുട്ടികൾ വളരട്ടെ, മാത്രമല്ല റിമിയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ എൻജോയ് ചെയ്യാനും അരെങ്കിലും വേണമെന്ന് ഷോയുടെ അവതാരകൻ ശ്രീകണ്ഠൻ നായർ പറഞ്ഞപ്പോൾ എന്റെ മാതാവേ എന്ന് പറഞ്ഞ് റിമി ടോമി ചിരിച്ചു.
താൻ നന്നായി പണം ചെലവിടുന്ന ആളാണെന്നും റിമി ടോമി പറയുന്നു. ഞാനിത്തിരി വരവറിയാതെ ചെലവാക്കുന്ന ആളാണ്. ഇപ്പോഴത്തെ ജീവിതം ഇപ്പോഴേ ഉള്ളൂ. ആയുസും ആരോഗ്യവും ഉള്ളപ്പോൾ ചെലവാക്കുക എന്ന് ചിന്തിക്കുന്ന ആളാണ്. ഒരിക്കലും ഇതാരും മാതൃകയാക്കരുത്. ഞാൻ പൈസ നന്നായി ചെലവാക്കും. കൂടുതൽ യാത്രകൾക്കായാണ് ചെലവാക്കുന്നതെന്നും റിമി ടോമി വ്യക്തമാക്കി.
താൻ വണ്ണം കുറച്ചതിനെക്കുറിച്ചും റിമി സംസാരിക്കുന്നുണ്ട്. മുമ്പ് വണ്ണമുണ്ടായിരുന്നപ്പോൾ സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ ശ്വാസം മുട്ടുമായിരുന്നു. എന്നാൽ ഇന്ന് തനിക്ക് ആരോഗ്യവും ആത്മവിശ്വാസവും ഉണ്ട്. ബ്യൂട്ടി കോൺഷ്യസായത് കൊണ്ടല്ല വണ്ണം കുറച്ചതെന്നും റിമി ടോമി പറഞ്ഞു.


Click it and Unblock the Notifications