തിരിച്ചടികളെ മറികടക്കാൻ ശ്രമിക്കുന്നു, ഒരു വർഷം കൊണ്ട് എനിക്ക് വന്ന മാറ്റം: റിമി ടോമി പറയുന്നു

മലയാളികൾക്ക് എന്നും പ്രിയങ്കരിയാണ് റിമി ടോമി. ​ഗായിക, ആങ്കർ, ഷോകളിലെ ജ‍‍ഡ്ജ് തുടങ്ങിയ പല മേഖലകളിൽ റിമി ടോമി തിളങ്ങിയിട്ടുണ്ട്. റിമി ടോമിയെത്തുന്ന ഷോകളിലെല്ലാം ഉത്സവ പ്രതീതിയാണ്. ഊർജ്വസ്വലയായി ഒരു ഷോ മുന്നോട്ട് കൊണ്ട് പോകാൻ റിമി ടോമിക്ക് കഴിയുന്നു. റിമിക്ക് കരിയറിലുണ്ടായ ഉയർച്ച ഏവർക്കും പ്രചോദനമാണ്. ​ഗായികയെന്നതിന് പുറമെ പല രീതിയിൽ റിമി ലെെം ലെെറ്റിൽ സാന്നിധ്യം അറിയിച്ചു. ഇക്കാലയളവിനിടെ റിമി ടോമിയുടെ ലുക്കിൽ വന്ന മാറ്റങ്ങൾ ആരാധകർ ശ്രദ്ധിക്കുന്നുണ്ട്. വണ്ണം കൂടാതിരിക്കാൻ ശ്രദ്ധിക്കുന്ന റിമി ഫിറ്റ്നെസിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്.

റിമിയുടെ ട്രാൻസ്ഫൊർമേഷൻ പലർക്കും പ്രചോദനമായിട്ടുണ്ട്. വർക്കൗട്ടിനൊപ്പം കർശന ഡയറ്റിം​ഗുമുള്ളയാളാണ് റിമി ടോമി. കുറച്ച് കാലമായി വർക്കൗട്ടുകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു റിമി ടോമി. വീണ്ടും ഫിറ്റ്നെസിലേക്ക് ശ്രദ്ധ കൊടുക്കാനൊരുങ്ങുന്ന റിമി തന്റെ പുതിയെ ട്രെയിനർക്കൊപ്പം പങ്കുവെച്ച പോസ്റ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Rimi Tomy About Fitness

എന്റെ ഫിറ്റ്നെസ് ഏകദേശം ആറ് വർഷം മുമ്പാണ് തുടങ്ങിയത്. ദെെനം ദിന ജീവിതത്തിൽ എന്നെ ആവേശഭരിതയാക്കുന്ന കാര്യം ഇതാണെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. 2019 ലാണ് എന്റെ ഫിറ്റ്നെസ് യാത്ര ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ ശാരീരികമായി എന്നിൽ വലിയ മാറ്റങ്ങൾ കാണാൻ തുടങ്ങി. (പൂർണ ഹൃദയത്തോടെ ഒരു യാത്ര ആരംഭിക്കുമ്പോൾ നിങ്ങൾക്ക് ഫലങ്ങൾ കാണാൻ കഴിയും).

എല്ലാ ദിവസവും സ്വയം കൂടുതൽ മുന്നോട്ട് കൊണ്ട് പോകാനുള്ള കഴിവും ശ്രദ്ധയോടെയുള്ള ഭക്ഷണവും മാറ്റങ്ങൾക്ക് കാരണമായി. അടുത്തിടെ എനിക്ക് തുടരെ പരിക്കുകൾ പറ്റുന്നത് വരെ സു​ഗമമായിരുന്നു. ഒരുപക്ഷെ കഠിനമായ ഘട്ടമായിരിക്കാം. എല്ലാത്തിലുമുപരി ജീവിതം ഒരു റോളർ കോസ്റ്റർ ആണ്. നിങ്ങൾ പൂർണമായും മുഴുകിയിരിക്കുമ്പോൾ പരിക്ക് പറ്റുന്നത് ​ഗെയിമിന്റെ ഭാ​ഗമാണ്. എന്നിരുന്നാലും ശ്രദ്ധയോടെ ഭക്ഷണം കഴിച്ചു.

Rimi Tomy About Fitness

ഒരു താഴ്ചയുള്ള ഘട്ടത്തിലൂടെ കടന്ന് പോയ ശേഷം റീ സ്റ്റാർട്ട് ചെയ്യാൻ ഞാൻ തയ്യാറാണ്. വിട്ടുകളയൽ എന്റെ ഡിക്ഷ്നറിയിലില്ല. ഇത്തവണ തിരിച്ചടികളെ മറികടക്കാൻ ശ്രമിക്കുകയാണ്. ഉയിർത്തെഴുന്നേൽക്കാനുള്ള സമയമാണിത്. അകത്തും പുറത്തും ശക്തയാകാനുള്ള സമയം. ഹെൽത്ത് ആന്റ് ഫിറ്റ്നെസിൽ പുതിയൊരു അധ്യായത്തിലേക്ക് ഞാൻ കടക്കുകയാണ്. യഷ്മീൻ ചൗഹാനൊപ്പം ഈ ജേർണി ആരംഭിക്കുന്നതിൽ ഞാൻ ആവേശഭരിതയാണ്. ഫിറ്റ്നെസ് കോച്ചിം​ഗിൽ 28 വർഷത്തെ അനുഭവ സമ്പത്ത് തന്റെ ട്രെയിനർക്കുണ്ടെന്ന് റിമി ടോമി പറയുന്നു.

തന്റെ വർക്കൗട്ടിനെക്കുറിച്ച് നേരത്തെ പല തവണ സ്വന്തം യൂട്യൂബ് ചാനലിൽ റിമി ടോമി സംസാരിച്ചിട്ടുണ്ട്. വർക്കൗട്ടിനൊപ്പം ഡയറ്റിലും റിമി നൽകുന്ന ശ്രദ്ധ ​ഗായികയുടെ ട്രാൻസ്ഫൊർമേഷനിൽ വലിയൊരു ഘടകമാണ്. 41 കാരിയാണ് റിമി ടോമി. ലോക്ഡൗൺ സമയത്താണ് തന്റെ ആരോ​ഗ്യ കാര്യങ്ങളിൽ റിമി ടോമി കൂടുതൽ ശ്രദ്ധ നൽകിയത്. ഷോകളിൽ ഇന്നും റിമി ടോമി സജീവ സാന്നിധ്യമാണ്. ടെലിവിഷൻ ഷോകളിൽ ജഡ്ജായി എത്തുന്ന റിമി ​മ്യൂസിക് ഷോകളിൽ ​ഗായികയായും എത്താറുണ്ട്. ആങ്കറായി ഇന്ന് റിമിയെ കാണാറില്ല. നേരത്തെ നിരവധി ഷോകളിൽ റിമി ടോമി ആങ്കറായി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ​ഗായിക.

More from Filmibeat

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X