വിവാഹമോചനത്തിന് ശേഷമുള്ള മാറ്റം, വര്‍ഷങ്ങള്‍ കൊണ്ട് ശരീരത്തില്‍ വരുത്തിയ മാറ്റം- വീഡിയോയുമായി റിമി ടോമി
ഡാന്‍സും പാട്ടും ഒരുമിച്ച് ചെയ്ത് പ്രേക്ഷകരെ ഇളക്കി മറിക്കുന്ന അപൂര്‍വ്വം ഗായികമാരില്‍ ഒരാളാണ് റിമി ടോമി. ചെറിയ പ്രായത്തിലെ സംഗീതലോകത്ത് എത്തിയ റിമി സ്‌റ്റേജ് പ്രോഗ്രാമുകളിലും അല്ലാതെയുമായി തിരക്കുകളിലാണ്. വളരെ സീരിയസായ വിഷയം പോലും തമാശരീതിയില്‍ അവതരിപ്പിച്ചാണ് താരം പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയതും.
എന്നാല്‍ അടുത്ത കാലത്തായി റിമി ടോമിയുടെ മേക്കോവര്‍ കണ്ടിട്ടാണ് സകലരും ഞെട്ടിയിട്ടുണ്ടാവുക. തടിച്ചുരുണ്ടിരുന്ന റിമിയ്ക്ക് അത്രത്തോളം മാറ്റമാണ് വന്നത്. അതേ സമയം തന്റെ ഈ മാറ്റത്തെ പറ്റി പറഞ്ഞുള്ള റിമിയുടെ പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്. വര്‍ഷങ്ങളോളം നീണ്ട യാത്രയെ പറ്റി പറഞ്ഞാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ റിമി പുറത്ത് വിട്ടത്.

വര്‍ക്കൗട്ടിനിടയില്‍ ജിമ്മില്‍ നിന്നുമെടുത്ത വ്യത്യസ്തമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയൊരു വീഡിയോയാണ് റിമി പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല താന്‍ സ്വയം വെല്ലുവിളി നടത്തിയത് കൊണ്ടാണ് ഇങ്ങനെയായതും ആ യാത്ര ആറ് വര്‍ഷം പൂര്‍ത്തിയാക്കിയെന്നും വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനിലൂടെ താരം പറഞ്ഞിരിക്കുകയാണ്.
'നമ്മള്‍ സ്വയം ചാലഞ്ച് ഏറ്റെടുത്തില്ലെങ്കില്‍, മാറ്റം ഉണ്ടാവുകയില്ല. ഫിറ്റ്നസ്സ് യാത്രയുടെ ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. (2018 മുതല്‍ 2024 വരെ) ദൈവത്തിന് നന്ദി' എന്നുമാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ റിമി കുറിച്ചത്. അതേ സമയം റിമിയുടെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്.
ആഹാ പൊളിച്ച് റിമി ചേച്ചി അടിപൊളി, പണ്ട് ഗുണ്ടുമണി പോലെ കണ്ടിരുന്ന റിമിയാണോ ഇതെന്ന് സംശയിച്ച് പോകും. അത്രത്തോളം ഗംഭീര മേക്കോവറായി പോയി. ചില സങ്കടങ്ങളെ വിജയത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് പറയുന്നത് ഇതാണോ എന്നിങ്ങനെ താരത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ടും മറ്റുമായി നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

2018 ല്‍ ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടായതിന് ശേഷമാണ് റിമി ഫിറ്റ്‌നസിലേക്ക് തിരിഞ്ഞതെന്നാണ് സൂചന. ഭര്‍ത്താവ് റോയിസുമായി 2018 ലാണ് റിമി വേര്‍പിരിയുന്നത്. പതിനൊന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞ് 2019 ലാണ് ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തുന്നത്. ശേഷം റോയിസ് മറ്റൊരു വിവാഹം കഴിക്കുകയും ഭാര്യയുടെ കൂടെ ജീവിക്കുകയും ചെയ്യുകയാണ്.
വിവാഹമോചനത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ റിമിയെ സഹായിച്ചത് ഫിറ്റ്നസ്സ് യാത്രയാണ്. പുതിയ വീഡിയോ കൂടി പ്രചരിച്ചതോടെ വിവാഹ മോചനത്തിന് ശേഷമുള്ള റിമിയുടെ മാറ്റം എന്ന രീതിയിലാണ് ഈ ട്രാന്‍സ്ഫര്‍മേഷന്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
എന്നാല്‍ വിവാഹമോചനത്തിന് ശേഷം വര്‍ക്കൗട്ടും സംഗീതവുമൊക്കെയായി റിമി ജീവിതം ആസ്വദിക്കുകയാണ്. യൂട്യൂബ് ചാനലില്‍ സജീവമായ നടി രസകരമായ വീഡിയോസും പങ്കുവെക്കാറുണ്ട്. മികച്ച ഗായിക എന്നതിനപ്പുറം വളരെ പരിശുദ്ധമായൊരു ഹൃദയമുള്ള മനുഷ്യനാണെന്നാണ് റിമിയെ കുറിച്ച് എല്ലാവരും അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications











